കോമണറായ ഗോപികയ്ക്ക് വോട്ട് കിട്ടുമെന്ന പേടി; പുറത്താക്കാൻ കിണഞ്ഞ് ശ്രമിച്ച് മത്സരാർഥികൾ; എന്നാൽ പുറത്തേക്ക് പോകുക ലെച്ചു?

224

രണ്ടാമത്തെ ആഴ്ചയിലേക്ക് കടന്ന ബിഗ്‌ബോസ് അഞ്ചാം സീസണിൽ ആദ്യത്തെ നോമിനേഷൻ എത്തിയിരിക്കുകയാണ്. നോമിനേഷനിലാണ് ഇത്രനാളും ഉണ്ടായിരുന്ന കപടമായ സ്‌നേഹവും സൗഹൃദവും പലരും തിരിച്ചറിയുക.

മുൻസീസണുകളുടെ പോലെ തന്നെ ഇത്തവണയും ഞെട്ടിക്കുന്ന നോമിനേഷനുകളാണ് പലരും രേഖപ്പെടുത്തിയിട്ടുള്ളത്. അടുത്തുള്ളവരൊക്കെ വളരെ അകലെയാണ് മനസുകൊണ്ടെന്ന് തെളിയിച്ച ഈ നോമിനേഷനിൽ ഇത്തവണ ഏഴ് പേരാണ് ഉള്ളത്. ഇതോടെ സോഷ്യൽമീഡിയയിൽ ആര് പുറത്തേക്ക് പോകും എന്ന ചർച്ച സോഷ്യൽ മീഡിയയിൽ പുരോഗമിക്കുകയാണ്.

Advertisements

പത്ത് വോട്ടാണ് ഗോപികയ്ക്ക് ലഭിച്ചിരിക്കുന്നത്. ഗോപിക ഗോപി കോമണറായതിനാൽ തന്നെ ഗോപികയെ പുറത്താക്കാൻ എല്ലാവരും കഷ്ടപ്പെട്ട് അവഗണിക്കുന്നതായും പുറത്താക്കാൻ ശ്രമിയ്ക്കുന്നതായും കാണാവുന്നതാണ്. മത്സരാർത്ഥികളിൽ ഗോപിക ഒഴിച്ച് മറ്റ് എല്ലാവരും സെലിബ്രിറ്റികളും ഇൻഫ്ളുവൻസറും ഒക്കെയാണ്. ഇതോടെ, ഒരു കോമണർ ആയ ഗോപികയെ പുറത്താക്കാൻ എല്ലാവരും ശ്രമിയ്ക്കുകയാണ് എന്നാണ് ആരാധകർ കണ്ടെത്തുന്നത്.

ALSO READ-‘ആൾക്കൂട്ടം കൊ ന്നത് എന്റെ അനുജനെയാണ്’; മധുവിന് വേണ്ടി അന്ന് സ്വരമുയർത്തി മമ്മൂട്ടി; ഒടുവിൽ നീതി തേടിയെത്തിയപ്പോൾ നന്ദി പറഞ്ഞ് കുറിപ്പ്; വൈറൽ

സാധാരണക്കാരി ആയതിനാൽ പ്രേക്ഷകരുടെ വോട്ട് കൂടുതൽ ഗോപികയ്ക്ക് കിട്ടുമോ എന്ന് ഭയപ്പെടുന്നവരും ഉണ്ട്. ഗോപികയുടെ പല അക്ടിവിറ്റീസിനും കുറ്റങ്ങൾ കണ്ടെത്തിയും സംസാരിക്കാൻ അവസരം നൽകാതെയും ഒറ്റപ്പെടുത്താനും ശ്രമമുണ്ട്.

ആക്ടീവായ ഗോപിക പറ്റുന്ന വിധം എല്ലാം ഗെയിം കളിക്കാൻ ശ്രമിയ്ക്കുന്നുണ്ട്. കഴിവ് ഉള്ളതുകൊണ്ട് തന്നെ ഗോപിക ഇത്തവണ പുറത്താകില്ലെന്നാണ് വിവരം. ഗോപികയ്ക്ക് പിന്നാലെ ഏറ്റവും അധികം വോട്ട് കിട്ടിയത് റിനീഷയ്ക്ക് ആണ്.

ALSO READ-‘എസ്എസ്എൽസി ബുക്ക് കണ്ടതോടെ കുട്ടിയാണെന്ന് പറഞ്ഞു; കൈക്കൂലി നൽകാമെന്ന് പറഞ്ഞിട്ടും കേട്ടില്ല; വിവാഹം കഴിച്ച കഥ പറഞ്ഞ് ലക്ഷ്മിപ്രിയ

ഷോയിൽ വളരെ ആക്ടീവ് ആയിട്ടുള്ള മത്സരാർത്ഥിയാണ് റിനീഷ. ഗെയിമുകൾ എല്ലാം തന്നെ നല്ല രീതിയിൽ ഏറ്റെടുത്ത് മുന്നോട്ട് കൊണ്ടുപോവുകയും സംസാരിയ്ക്കുകയും ചെയ്യുന്നുണ്ട് റിനീഷ. ആക്ടീവായതിനാൽ തന്നെ റിനീഷ പുറത്തേ പോയേക്കില്ല.

അഞ്ച് വോട്ടുകളാണ് അഞ്ജലീനയ്ക്ക് ലഭിച്ചത്. അസുഖത്തിന്റെ പേരിൽ സിംപതി നേടി പ്രത്യേക പരിഗണന ആഗ്രഹിക്കുന്ന മത്സരാർത്ഥി എന്നാണ് അഞ്ജലീനയെ കുറിച്ച് പലരും പറയുന്നത്. അഞ്ജലീനയോട് സംസാരിക്കാൻ മറ്റ് മത്സരാർത്ഥികൾക്കും ഒരു ടെൻഷനാവും. അസുഖം ഉണ്ട് എന്നത് അവിടെ ഒരു പ്രിവിലേജ് ആയി മാറുന്നുണ്ടെന്നാണ് ഇവർ പറയുന്നത്. നല്ല രീതിയിലുള്ള സോഷ്യൽ മീഡിയ സപ്പോർട്ട് ഉള്ളതിനാൽ അഞ്ജലീനയ്ക്ക് പുറത്തേക്കുള്ള വഴി പെട്ടെന്ന് തുറന്നേക്കില്ല.

അഞ്ജലീനയെ പോലെ അഞ്ച് വോട്ട് നേടിയ മറ്റൊരു മത്സരാർത്ഥി അനിയൻ മിഥുൻ ആണ്. വിഷ്ണുവിന് നാല് വോട്ടും കിട്ടി. ഇവർ രണ്ട് പേർക്കും സോഷ്യൽ മീഡിയ പിന്തുണയുണ്ട് എന്നതിനാൽ പേടിക്കാനില്ല.

ഇതിനിടെ, റിനോഷിനും ലച്ചുവിനും മൂന്ന് വോട്ടുകൾ വീതമാണ് കിട്ടിയത്. റിനോഷിന് മൂന്ന് വോട്ടുകൾ കിട്ടാൻ കാരണം ഒട്ടും ആക്ടീവല്ലാത്തതിനാൽ ആണ്. ഗെയിമിലൊന്നും താത്പര്യമില്ലാതെ പാട്ടും പാടി നടക്കുന്നുവെന്നാണ് ഉയരുന്ന പരാതി.

തന്റെ അഭിപ്രായങ്ങളും നിലപാടുകളും തുറന്ന് പറയുന്നുമില്ല. എങ്കിലും റിനോഷിനെക്കാൾ പുറത്ത് പോകാനുള്ള സാധ്യത കൂടുതൽ ഉള്ളത് ലച്ചുവിനാണെന്നാണ് പ്രെഡിക്ഷൻ. ലച്ചുവിനുള്ള പുറത്തുനിന്നുള്ള പിന്തുണ കുറവാണ്. ലച്ചുവിന്റെ പ്രസന്റസ് ഹൗസിൽ കാര്യമായ മാറ്റവും ഉണ്ടാക്കിയിട്ടില്ല. ഒരു വീക്ക് കണ്ടസ്റ്റന്റ് ആയിട്ടാണ് സോഷ്യൽ മീഡിയ് ലച്ചുവിനെ കാണുന്നത്.

Advertisement