അപ്പോൾ പിണക്കമില്ലല്ലേ? ശ്രീനിവാസനെ ചേർത്തുപിടിച്ച് കവിളിൽ ഉമ്മ വെച്ച് മോഹൻലാൽ! താരത്തിനെ ഈ അവസ്ഥയിൽ കണ്ട് കണ്ണുനിറഞ്ഞ് ആരാധകർ; ലാലേട്ടനൊപ്പം വീണ്ടും കണ്ടതിൽ സന്തോഷവും!

181

ആക്ഷേപ ഹാസ്യത്തിലൂടെയും മികച്ച തിരക്കഥകളിലൂടെയും നടന വൈഭവത്തിലും മലയാളികൾക്ക് പ്രിയങ്കരനാണ് ശ്രീനിവാസൻ. ഇടക്കാലത്ത് ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് വീണുപോയ ശ്രീനിവാസന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയായിരുന്നു മലയാളികൾ. താരത്തെ ഇപ്പേഴിതാ ഏറെനാളുകൾക്ക് ശേഷം പൊതുവേദിയിൽ കാണാനായതിന്റെ സന്തോഷത്തിലാണ് ആരാധകർ.

പരിപാടിയിലെ ചിത്രങ്ങളും വീഡിയോയും സോഷ്യൽമീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. മഴവിൽ അമ്മയെന്ന പരിപാടിയ്ക്കിടെയായിരുന്നു ശ്രീനിവാസൻ എത്തിയത്.

Advertisements

എഴുത്തും അഭിനയവും സംവിധാനവും തുടങ്ങിയ എല്ലാ മേഖലകളിലും ശോഭിച്ച ശ്രീനിവാസന്റെ മക്കളും അച്ഛന്റെ വഴിയേ സിനിമ കരിയറാക്കിയിരിക്കുകയാണ്. താരപുത്രൻ എന്നതിനപ്പുറത്ത് സ്വന്തമായ സ്ഥാനം രേഖപ്പെടുത്തി മുന്നേറുകയാണ് ഇരുവരും. ആരോഗ്യപരമായി അത്ര നല്ല അവസ്ഥയിലല്ല അച്ഛനെന്നും വൈകാതെ തന്നെ തിരികെയെത്തുമെന്നാണ് പ്രതീക്ഷയെന്നും മക്കൾ മുൻപ് പ്രതികരിച്ചിരുന്നു.

ALSO READ- പ്രണയം ഒളിപ്പിച്ച് വെച്ച റിതു മന്ത്ര വിവാഹിതയായോ? ക്രിസ്ത്യൻ വിവാഹ വേഷത്തിൽ വരനൊപ്പം തിളങ്ങി താരം; ചിത്രം കണ്ട് അമ്പരന്ന് ആരാധകർ

ബൈപ്പാസ് സർജറിക്ക് ശേഷമായി അണുബാധയുണ്ടായതോടെ ശ്രീനിവാസനെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്നു. ദിവസങ്ങൾക്ക് ശേഷമാണ് അദ്ദേഹം ആശുപത്രിയിൽ നിന്നും വീട്ടിലേക്കെത്തിയത്. ഇപ്പോഴിതാ നാളുകൾക്ക് ശേഷം മഴവിൽ അമ്മ ഷോയിലെത്തിയിരിക്കുകയാണ് ശ്രീനിവാസൻ.

മോഹൻലാലിനും സത്യൻ അന്തിക്കാടിനുമൊപ്പമായാണ് ശ്രീനിവാസൻ വേദിയിലേക്കെത്തിയത്. ദാസനും വിജയനും കൂടെ സത്യനുമെന്ന ക്യാപ്ഷനോടെയായാണ് ആരാധകർ ചിത്രം ആഘോഷിക്കുകയാണ്. ശ്രീനിവാസന്റെ കവിളിൽ മോഹൻലാൽ ചുംബിക്കുന്ന ഫോട്ടോയും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. നിമിഷനേരം കൊണ്ടായിരുന്നു ചിത്രങ്ങൾ തരംഗമായത്.

ALSO READ- നടിയായിട്ടല്ല ജീവിച്ചത്; കുടുംബ ജീവിതം മടുത്തിട്ടില്ല, എല്ലാം ഭർത്താവ് അറിഞ്ഞിട്ടാണ്; മാറ്റങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞ് നവ്യ നായർ

അതേസമയം, നടക്കുമ്പോൾ പോലും കാലുകൾ വേച്ചു പോകുകയും ആരോഗ്യം ക്ഷയിച്ചും കാണപ്പെടുന്ന ശ്രിനീവാസനെ കണ്ട് കണ്ണുനിറയുകയാണ് ആരാധകർക്ക്. അദ്ദേഹം പൂർണ ആരോഗ്യവാനായതിനു ശേഷം മാത്രം പൊതുപരിപാടികളിൽ പങ്കെടുക്കുന്നതാണ് നല്ലതെന്ന് തോന്നുന്നു. ഇങ്ങനെ കാണുമ്പോൾ വിഷമം തോന്നാത്ത മലയാളികൾ ഉണ്ടാകുമെന്ന് തോന്നുന്നില്ലെന്നാണ് ചിലർ അഭിപ്രായപ്പെടുന്നത്. ഈ അവസ്ഥയിൽ ഷോയിലേക്ക് എത്താൻ ഭാര്യയും മക്കളും സമ്മതിച്ചത് എന്തിനാണ് എന്നതാണ് കഷ്ടം. ഇങ്ങിനെ കാണുന്നത് സഹിക്കാൻ ആവുന്നില്ല. റേറ്റിംഗ് കൂട്ടാനാണെങ്കിലും ഇങ്ങനെ ചെയ്യുന്നത് ശരിയല്ല തുടങ്ങിയ കമന്റുകളാണ് ചിത്രത്തിന് താഴെയുള്ളത്.

അതേസമയം, മുൻപ് മോഹൻലാലും ശ്രീനിവാസനും തമ്മിൽ പിണങ്ങിയിരുന്നു എന്നൊരു അഭ്യൂഹമുണ്ടായിരുന്നു. ഇപ്പോൾ ശ്രീനിവാസന്റെ പിണക്കം മാറിയെന്നും ഇരുവരേയും ഒന്നിച്ച് കാണാനായതിൽ സന്തോഷമുണ്ടെന്നുമുള്ള കമന്റുകളും ആരാധകർ പറയുന്നുണ്ട്.

സ്വന്തം സിനിമയിൽ മോഹൻലാലിനെ കളിയാക്കുന്ന രംഗങ്ങൾ ചേർത്തുവെന്നാരോപിച്ച് ശ്രീനിവാസനെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. രണ്ടുപേരും സിനിമയിലൊന്നിക്കാത്തതിന് പിന്നിലെ കാരണങ്ങളെക്കുറിച്ചും ചർച്ചകൾ അന്ന് നടന്നിരുന്നു. എന്തായാലും അവർക്കിടയിൽ പിണക്കമൊന്നുമില്ലെന്ന് ഇപ്പോൾ മനസിലായെന്നായിരുന്നു ചില കമന്റ്.

Advertisement