രജിസ്റ്റർ വിവാഹം, പിന്നാലെ സുരേഷ് ഗോപിയുടെ വീട്ടിൽ വെച്ച് താലികെട്ട്; മോതിരമാറ്റം ആകാശത്തുവെച്ച്; വീട്ടുകാരുടെ എതിർപ്പ് മറികടന്ന് ആനിയും ഷാജി കൈലാസും ഒന്നിച്ചതിങ്ങനെ

128

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരിൽ ഒരാളാണ് സംവിധായകൻ ഷാജി കൈലാസും നടി ആനിയും. പ്രണയ വിവാഹമായിരുന്നു ഇരുവരുയെും. നടൻ സുരേഷ് ഗോപിയുടെ വീട്ടിൽ വെച്ച് രഹസ്യമായാണ് ഷാജി കൈലാസും ആനിയും വിവാഹിതരായതെന്ന കഥ മുൻപ് പുറത്ത് വന്നിരുന്നു.

മലയാളത്തിൽ നിരവധി ഹിറ്റ് സിനിമകൾ സംവിധാനം ചെയ്തയാളാണ് ഷാജി കൈലാസ്. ഓർത്തിരിക്കാൻ മലയാളികൾക്ക് ഒരുപിടി നല്ല കഥാപാത്രങ്ങൾ സമ്മാനിച്ച നടിയാണ് ആനി. ഇരുവരുടെയും വിവാഹവാർത്ത ആരാധകർ ആഘോഷമാക്കിയിരുന്നു.

Advertisements

ഇപ്പോഴിതാ ആനിയുടെ കഴുത്തില് രണ്ട് തവണ താലിക്കെട്ടിയിട്ടുണ്ടെന്ന് തുറന്നുപറയുകയാണ് ഷാജി കൈലാസ്. ഒപ്പം ആകാശത്ത് വച്ച് മോതിരം മാറ്റം നടന്നതിനെ കുറിച്ചും സംവിധായകൻ മനസ്സുതുറക്കുന്നു. കാൻ ചാനൽ മീഡിയയ്ക്ക് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. സുരേഷ് ഗോപിയുമായി സിനിമയ്ക്ക് പുറത്തും മികച്ച സൗഹൃദമാണ് ഷാജി കൈലാസിന് ഉള്ളത്. അതുകൊണ്ടുതന്നെ ആനിയെയും കൊണ്ട് ഒളിച്ചോടി എത്തിയതും സുരേഷ് ഗോപിയുടെ വീട്ടിലേക്കായിരുന്നു.

ALSO READ- അപ്പോൾ പിണക്കമില്ലല്ലേ? ശ്രീനിവാസനെ ചേർത്തുപിടിച്ച് കവിളിൽ ഉമ്മ വെച്ച് മോഹൻലാൽ! താരത്തിനെ ഈ അവസ്ഥയിൽ കണ്ട് കണ്ണുനിറഞ്ഞ് ആരാധകർ; ലാലേട്ടനൊപ്പം വീണ്ടും കണ്ടതിൽ സന്തോഷവും!

തങ്ങളൊരുമിച്ച രുദ്രാക്ഷത്തിന്റെ ലൊക്കേഷനിൽ നിന്നാണ് താനും ആനിയും തമ്മിൽ പ്രണയത്തിലായത് എന്നത് തെറ്റാണെന്ന് ഷാജി കൈലാസ് പറയുന്നു. സംവിധായകനായ ഞാനും ആനി അതിൽ അഭിനയിക്കുന്ന നടിയും മാത്രമായിരുന്നു. ഞങ്ങൾ വിവാഹിതരായത് അങ്ങനെ ആണ് എന്ന് എല്ലാവരും ചിന്തിക്കുന്നത്. അങ്ങനെയല്ല യാദൃശ്ചികമായാണ് പ്രണയം സംഭവിച്ചത്.്. ഈ കുട്ടി കൊള്ളാമല്ലോ ഞാൻ കല്യാണം കഴിച്ചാലോ എന്ന് രഞ്ജി പണിക്കരോടെ ചുമ്മാ പറഞ്ഞതാണ്. പുള്ളിക്കാരൻ അതുപോലെ തന്നെ ആനിയോട് ചോദിച്ചു. അങ്ങനെയാണ് ആനി അറിയുന്നത്.

പിന്നീട് ആകാശത്ത് വെച്ചുള്ള മോതിരം മാറ്റവും വളരെ യാദൃശ്ചികമായിരുന്നു. തിരുവനന്തപുരത്തു നിന്നും ചെന്നൈയിലേക്ക് പോവുന്നതിനിടെ ഫ്‌ളൈറ്റിൽ ആനിയുമുണ്ടായിരുന്നു. പെട്ടെന്ന് കയ്യിൽ കിടന്ന മോതിരം എടുത്തു. ആനിയെ കണ്ടതോടെ എന്റെ കൈയിലുണ്ടായിരുന്ന മോതിരം എടുത്ത് ഇട്ടു കൊടുത്തതാണ്. അല്ലാതെ സംഭവബഹുലമായ പ്രണയങ്ങൾ ഒന്നും എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ലെന്നാണ് ഷാജി കൈലാസ് പറയുന്നത്.

ALSO READ- പ്രണയം ഒളിപ്പിച്ച് വെച്ച റിതു മന്ത്ര വിവാഹിതയായോ? ക്രിസ്ത്യൻ വിവാഹ വേഷത്തിൽ വരനൊപ്പം തിളങ്ങി താരം; ചിത്രം കണ്ട് അമ്പരന്ന് ആരാധകർ

അന്ന് എന്നും കാണാൻ പോകാനും വിളിച്ചു സംസാരിക്കാനും ഒന്നും പറ്റുന്ന സാഹചര്യങ്ങൾ ആയിരുന്നില്ല. അതിനുള്ള സൗകര്യങ്ങളും ഉണ്ടായിരുന്നില്ല എന്നും ഷാജി കൈലാസ് പറയുന്നു. പ്രണയവിവാഹം ആയതുകൊണ്ട് തന്നെ ജാതിയും മതവും ഒക്കെ പറഞ്ഞു ചില പ്രശ്‌നങ്ങൾ ഉണ്ടാവുമല്ലോ ഒരാഴ്ച കഴിഞ്ഞപ്പോൾ അതൊക്കെ മാറുകയും ചെയ്തു. ഞാൻ ആരാണെന്ന് പിന്നീടാണ് ആനിയുടെ വീട്ടുകാർക്ക് മനസ്സിലായത്. ഇപ്പോൾ ഞാൻ അവരുടെ പ്രിയപ്പെട്ട മരുമകനാണെന്നും അദ്ദേഹം പറയുന്നു.

കൂടാതെ. താൻ കല്യാണം കഴിക്കില്ല എന്ന് പറഞ്ഞ് നടന്ന ആളാണ്. തനിക്കതിനോട് താൽപര്യമില്ലായിരുന്നു. ഈ കുട്ടി ആയിരിക്കണം എന്ന് തോന്നിയതുകൊണ്ട് അങ്ങനെ സംഭവിച്ചു. രജിസ്റ്റർ ഓഫീസിൽ പോയി ഒപ്പിട്ടു ശേഷം സുരേഷ് ഗോപിയുടെ വീട്ടിൽ വച്ചാണ് ആനിയുടെ കഴുത്തിൽ താലി കെട്ടുന്നത്.

ഏതെങ്കിലും അമ്പലത്തിൽ വച്ച് താലികെട്ട് വേണമെന്നുള്ളത് ഭാര്യയുടെ തീരുമാനം കാരണം ശങ്കുമുഖം ക്ഷേത്രത്തിൽ നിന്ന് വീണ്ടും താലികെട്ടി. അങ്ങനെ രണ്ടുതവണ താലികെട്ട് നടത്തിയെന്നാണ് ഷാജി കൈലാസ് പറയുന്നത്.

Advertisement