പ്രണയം ഒളിപ്പിച്ച് വെച്ച റിതു മന്ത്ര വിവാഹിതയായോ? ക്രിസ്ത്യൻ വിവാഹ വേഷത്തിൽ വരനൊപ്പം തിളങ്ങി താരം; ചിത്രം കണ്ട് അമ്പരന്ന് ആരാധകർ

83

ബിഗ് ബോസ് മലയാളത്തിന്റെ മൂന്നാം സീസണിലൂടെ ഏറ്റവുമധികം ജനശ്രദ്ധ നേടിയെടുത്ത താരമാണ് റിതു മന്ത്ര. ഗായികയും മോഡലും അഭിനേത്രിയുമായ റിതു മന്ത്രയ്ക്ക് വിജയിയാകാൻ സാധിച്ചിരുന്നില്ല.

റിതു ബിഗ് ബോസ് വിട്ടതിനു പിന്നാലെ തന്നെ താരത്തിന്റെ പ്രണയകഥകളാണ് ചർച്ചയായത്. ബിബി ഹൗസിൽ നിന്നും പുറത്തെത്തിയ ശേഷം പ്രണയത്തെ കുറിച്ചൊന്നും പറയാൻ നടി കൂട്ടാക്കിയതുമില്ല. ജിയാ ഇറാനി- റിതു മന്ത്ര ചർച്ചകൾ ഇതിനിടെ ഒരുപാട് നടന്നിരുന്നു. ഋതു ബിഗ് ബോസിലെത്തിയപ്പോൾ മുതലുള്ള ചർച്ചകൾ പ്രേക്ഷകരും മറക്കാനിടയില്ല. ആരോപണങ്ങളും പ്രത്യാരോപണങ്ങളും അടങ്ങിയ അഭിമുഖങ്ങളും, സോഷ്യൽ മീഡിയ സ്റ്റാറ്റസുകളും എല്ലാം വൈറൽ ആയിരുന്നു.

Advertisements

ഇപ്പോഴിതാ എല്ലാ പ്രണയ അഭ്യൂഹങ്ങൾക്കും ഒടുവിൽ റിതു വിവാഹിതയായോ എന്ന ചോദ്യമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. ക്രിസ്ത്യൻ വധുവിന്റെ വേഷത്തിൽ ഒരുങ്ങി നിൽക്കുന്ന റിതുവിന്റെ ചിത്രങ്ങളും വീഡിയോസും വൈറലായതോടെയാണ് ഇത്തരമൊരു സംശയങ്ങൾക്ക് തുടക്കമായത്.

ALSO READ- നടിയായിട്ടല്ല ജീവിച്ചത്; കുടുംബ ജീവിതം മടുത്തിട്ടില്ല, എല്ലാം ഭർത്താവ് അറിഞ്ഞിട്ടാണ്; മാറ്റങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞ് നവ്യ നായർ

മുൻപും ബ്രൈഡൽ ഫോട്ടോഷൂട്ട് നടത്തിയ റിതുവിന്റെ പേരിൽ സമാനമായ വിവാഹ വാർത്ത പ്രചരിച്ചിരുന്നു. എന്നാൽ ഇത്തവണ വരൻ കൂടിയുള്ളതാണ് ആശയക്കുഴപ്പത്തിന് കാരണമായത്. ഇരുവരും പിങ്ക് നിറമുള്ള വസ്ത്രമാണ് ധരിച്ചിരിക്കുന്നത്. റിതു സാരിയ്ക്കൊപ്പം വെയിലും അണിഞ്ഞ് കൈയ്യിൽ ബൊക്കയും പിടിച്ചാണ് നിൽക്കുന്നത്. വരൻ ഇതേ നിറമുള്ള കോട്ടും സ്യൂട്ടുമാണ് ധരിച്ചത്.

അതേസമയം, ഇത് താരത്തിന്റെ വിവാഹമല്ലെന്നും ഇതും ബ്രൈഡൽ ഫോട്ടോഷൂട്ടാവാനാണ് സാധ്യതയെന്നുമാണ് ആരാധകർ കരുതുന്നത്. ഇരുവരും ഒരുമിച്ചും അല്ലാതയെുമായി ഫോട്ടോസെടുക്കാൻ പോസ് ചെയ്യുന്നതും പുറത്ത് വന്ന വീഡിയോയിൽ വ്യക്തമായി കാണാം.

ALSO READ- മേലാൽ ശല്യം ചെയ്യരുതെന്ന നിത്യ മേനോന്റെ മെസേജിന് ശേഷം അയാൾ ശല്യപ്പെടുത്തിയോ? പിന്നെങ്ങനെ അയാൾ സൈക്കോ ആവും? ഇഷ്ടപ്പെട്ട സ്ത്രീയെ കാണാൻ ശ്രമിച്ചത് തെറ്റല്ലെന്ന കുറിപ്പുമായി അഖിൽ മാരാർ

ഇതിനിടെ, വരന് ബിഗ് ബോസ് താരം കൂടിയായ ബ്ലെസ്ലിയുമായി സാമ്യമുള്ളതിനാൽ അങ്ങനെയും ചില ചോദ്യങ്ങൾ ഉയരുന്നുണ്ട്. എന്തായാലും പുതിയ ചിത്രങ്ങളെ കുറിച്ച് നടി നൽകുന്ന വിശദീകരണമെങ്ങനെയാണെന്ന് അറിയാൻ കാത്തിരിക്കുകയാണ് ആരാധകർ.

ചെറുതും വലുതുമായി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുള്ള റിതു ബിഗ് ബോസിൽ പങ്കെടുത്തതോടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. ശക്തമായ നിലപാടുകൾ കൊണ്ട് ആരാധകരുടെ പ്രശംസ നേടിയെടുക്കാനും നടിയ്ക്ക് സാധിച്ചിരുന്നു. എന്നാൽ മോഡലും നടനുമായ ജിയ ഇറാനിയുമായിട്ടുള്ള സൗഹൃദവും പ്രണയവും വലിയ വാർത്തകൾക്ക് കാരണമായി. റിതു ഷോ യിൽ പങ്കെടുക്കുന്ന സമയത്താണ് തങ്ങളുടെ പ്രണയത്തെ കുറിച്ച് ജിയ വെളിപ്പെടുത്തിയത്.

Advertisement