പെർഫെക്ഷന് അങ്ങേയറ്റം പരിഗണന നൽകുന്ന ക്യാരക്ടറാണ് കാവ്യ; അന്ന് കല്യാണത്തിന് പോയത് മേക്കപ്പ് ആർടിസ്റ്റായിട്ടല്ല! താര്തതിനൊപ്പം ഒന്നും നോക്കാതെ കൂടെനിൽക്കുമെന്ന് ഉണ്ണി

82

കമലിന്റെ പൂക്കാലം വരവായി എന്ന ചിത്രത്തിലൂടെ ബാലതാരമായി എത്തി പിന്നീട് മലയാള സിനിമയിലെ മുൻ നിര നായികയായി തിളങ്ങി നിന്ന താരസുന്ദരിയായിരുന്നു നടി കാവ്യാ മാധവൻ. നടൻ ദിലീപുമായുള്ള വാവഹ ശേഷം സിനിമയിൽ നിന്നും മാറിനിൽക്കുകയാണ് കാവ്യാ മാധവൻ.

അതേ സമയം മലയാളി തെന്നിന്ത്യൻ യുവനടി കൊച്ചിയിൽ വെച്ച് ആ ക്ര മി ക്ക പെട്ടതുമായി ബന്ധപ്പെട്ട് ഏറെ വിവാദങ്ങൾ അഭിമുഖീകരിക്കുന്ന കാവ്യാ മാധവൻ ഇപ്പോൾ പൊതു വേദികളിൽ ഒന്നും അത്ര സജീവമല്ല. എന്നാൽ കാവ്യ പൊതുവേദിയിലെത്തുമ്പോഴെല്ലാം സുന്ദരിയാക്കി അണിയിച്ചൊരുക്കുന്നത് മേയ്ക്ക്അപ്പ് ആർട്ടിസ്റ്റ് ഉണ്ണിയാണ്.

Advertisements

തന്നെ ഒത്തിരി സഹായിച്ച സുഹൃത്താണ് കാവ്യയെന്നും, അവൾക്കൊരാവശ്യം വന്നാൽ നല്ലൊരു സുഹൃത്തായി താനെന്നും കൂടെയുണ്ടാവുമെന്നുമാണ് ഉണ്ണ കാവ്യയെ കുറിച്ച് പറയുന്നത്. വിശേഷ ദിവസങ്ങളിലും ഫോട്ടോ ഷൂട്ടിലും വിവാഹത്തിലുമെല്ലാം ഉണ്ണി തന്നെ മതിയെന്ന് പറയുന്നവരേറെയാണ്. കാവ്യ മാധവൻ, മീര നന്ദൻ, ശൃന്ദ തുടങ്ങിയവരെല്ലാമായി അടുത്ത സൗഹൃദമുണ്ട് ഉണ്ണിക്ക്. വിവാഹദിനത്തിൽ പോലും കാവ്യ തന്നെ സുന്ദരിയാക്കാൻ ആശ്രയിച്ചത് ഉണ്ണിയെയായിരുന്നു. അന്ന് മേക്കപ്പ് ആർടിസ്റ്റായി മാത്രമല്ല താനെത്തിയതെന്നാണ് ഉണ്ണി മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.

ALSO READ- രജിസ്റ്റർ വിവാഹം, പിന്നാലെ സുരേഷ് ഗോപിയുടെ വീട്ടിൽ വെച്ച് താലികെട്ട്; മോതിരമാറ്റം ആകാശത്തുവെച്ച്; വീട്ടുകാരുടെ എതിർപ്പ് മറികടന്ന് ആനിയും ഷാജി കൈലാസും ഒന്നിച്ചതിങ്ങനെ

8 വർഷം മുൻപ് മുൻപൊരു ഫോട്ടോഷൂട്ടിനിടയിലായിരുന്നു കാവ്യ മാധവനെ ആദ്യമായി കണ്ടത്. മേക്കപ്പ് ആർടിസ്റ്റായി കരിയർ തുടങ്ങിയ സമയമായിരുന്നു അത്. ഒരു മാഗസിന്റെ കവർ ഫോട്ടോഷൂട്ടായിരുന്നു അന്നത്തേത്. എല്ലാകാര്യങ്ങളും കൃത്യമായിരിക്കണമെന്ന് നിർബന്ധമുള്ളയാളാണ് കാവ്യ മാധവൻ. പെർഫെക്ഷന് അങ്ങേയറ്റം പരിഗണന നൽകുന്ന ക്യാരക്ടറാണ് കാവ്യയുടേതെന്ന് ഉണ്ണി സാക്ഷ്യം പറയുന്നു.

ഒരു മൊട്ടുസൂചിയാണെങ്കിൽക്കൂടിയും അത് എടുത്ത സ്ഥലത്ത് തന്നെ വെക്കുന്നയാളാണ് കാവ്യ. ജീവിതത്തിൽ അത്രയേറെ കൃത്യത പുലർത്തുന്നയാളാണ്. എല്ലാകാര്യങ്ങളിലും ആ കൃത്യത നിലനിർത്താറുണ്ട്. കാവ്യയുടെ ആ സ്വഭാവം തനിക്കേറെയഷ്ടമാണെന്നാണ് ഉണ്ണി അഭിപ്രായപ്പെടുന്നത്.മേക്കപ്പ് ചെയ്യുമ്പോഴും കാവ്യ ഇതെല്ലാം നോക്കും. പൊതുവെ മറ്റൊരാളെ കൊണ്ട് കണ്ണെഴുതിക്കാനൊന്നും സമ്മതിക്കാറില്ലെങ്കിലും എന്നെ അതിന് സമ്മതിക്കാറുണ്ടെന്ന് ഉണ്ണി പറയുന്നു.

ALSO READ-അപ്പോൾ പിണക്കമില്ലല്ലേ? ശ്രീനിവാസനെ ചേർത്തുപിടിച്ച് കവിളിൽ ഉമ്മ വെച്ച് മോഹൻലാൽ! താരത്തിനെ ഈ അവസ്ഥയിൽ കണ്ട് കണ്ണുനിറഞ്ഞ് ആരാധകർ; ലാലേട്ടനൊപ്പം വീണ്ടും കണ്ടതിൽ സന്തോഷവും!

കണ്ണെഴുതിയാൽ അത് പുറത്തേക്ക് മാറരുതെന്ന് നിർബന്ധമുണ്ട് കാവ്യയ്ക്ക്. ഒരിക്കൽ ഞാൻ കണ്ണെഴുതിയപ്പോൾ അതിഷ്ടമായിരുന്നു അതിന് ശേഷമായാണ് എന്നോട് മേക്കപ്പ് ചെയ്യാനായി പറഞ്ഞത്. സ്ഥിരമായി വിളിക്കാനും തുടങ്ങി. മുടിയിലും മുഖത്തുമെല്ലാം വ്യത്യസ്തതയുമായി ചെയ്ത ലുക്കുകളെല്ലാം ശ്രദ്ധേയമായിരുന്നു. കാവ്യയുമായി അടുപ്പം തുടങ്ങിയത് അങ്ങനെയാണെന്ന് ഉണ്ണി പറയുന്നു.

അന്ന് കാവ്യയുടെ കല്യാണത്തിന് ഒരുക്കാൻ വേണ്ടി മാത്രം വന്നതായിരുന്നില്ല ഞാൻ. എനിക്കൊരു സഹോദരന്റെയും കുടുംബാംഗത്തിന്റെയും സ്ഥാനമാണ് കാവ്യ തന്നിരുന്നത്. അവളുടെ ജീവിതത്തിൽ ഏറെ പ്രധാനപ്പെട്ട ദിവസം അവളെ സുന്ദരിയാക്കാൻ കഴിഞ്ഞത് എന്റെ ഭാഗ്യമാണ്. അവളുടെ ജീവിതത്തിൽ എന്ത് പ്രശ്നം വന്നാലും കൂടെ നിൽക്കും. അവളെന്താണെന്ന് എനിക്ക് നന്നായിട്ടറിയാം. എപ്പോഴും നല്ലൊരു സുഹൃത്തായി ഞാൻ അവൾക്കൊപ്പമുണ്ടാവുമെന്നും ഉണ്ണി പറയുന്നു.

Advertisement