ആ ഭാവി പ്രകാശത്തിന്റേതാണ്, പക്ഷേ അവിടെയെത്താൻ ഇരുട്ടിലൂടെ കടന്നുപോകണമെന്നു മാത്രം! ഉള്ളിലെ പ്രകാശത്തെ വിശ്വസിക്കുക ; ആര്യൻ ഖാനെ പിൻതുണച്ച് ഹൃത്വിക് റോഷൻ

44

ബോളിവുഡ് സിനിമയിലെ സൂപ്പർ താരമാണ് ഷാരൂഖ് ഖാൻ. ഷാരൂഖ് മാത്രമല്ല ഭാര്യയും മക്കളുമെല്ലാം പ്രേക്ഷകർക്ക് സുപരിചിതരാണ്. എന്നാൽ അടുത്തിടെയായി അത്ര നല്ല വാർത്തയായിരുന്നില്ല ഷാരൂഖാന്റെ മകൻ ആര്യനെക്കുറിച്ച് പുറത്തുവന്നത്. ലഹരി മരുന്ന് കേസിൽ ആര്യനെ അറസ്റ്റ് ചെയ്തുവെന്നറിഞ്ഞപ്പോൾ ബോളിവുഡ് സിനിമാലോകം ഒന്നടങ്കം ഞെട്ടി

ആഡംബര കപ്പലിലെ മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ ആര്യൻ ഖാന് ബോളിവുഡ് താരം ഹൃത്വിക് റോഷന്റെ കത്ത് ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഇപ്പോഴത്തെ പ്രതിസന്ധികൾ നല്ല ഭാവിയിലേക്കുള്ള വഴിവിളക്കുകളാകുമെന്നും മോശം അനുഭവങ്ങളെയും തള്ളിക്കളയാതെ സ്വീകരിക്കാൻ ശ്രമിക്കാനും ഹൃത്വിക് പറയുന്നു. ഇൻസ്റ്റഗ്രാമിലൂടെയാണ് ഹൃത്വിക് ആര്യനുള്ള കത്ത് എഴുതിയിരിക്കുന്നത്.

Advertisements

ALSO READ

അജിത്തും ശാലിനിയും കാരണം ജോലി നഷ്ടപ്പെട്ടു; നടന്റെ വീടിന് മുന്നിൽ ആ, ത്മ, ഹത്യയ്ക്ക് ശ്രമിച്ച് യുവതി

ഷാരൂഖിനെ ആശ്വസിപ്പിക്കാനായി പ്രിയപ്പെട്ടവരെല്ലാം എത്തിയിരുന്നു. ഇപ്പോഴിതാ ആര്യന് പിന്തുണയുമായെത്തിയിരിക്കുകയാണ് ഹൃത്വിക് റോഷൻ. ഇൻസ്റ്റഗ്രാം കുറിപ്പിലൂടെയായാണ് ഹൃത്വിക് പിന്തുണ അറിയിച്ചത്. ആര്യന്റെ ഫോട്ടോയ്ക്കൊപ്പമായി പോസ്റ്റ് ചെയ്ത കുറിപ്പാണ് നിമിഷ നേരം കൊണ്ട് ശ്രദ്ധിക്കപ്പെട്ടത്.

ഹൃത്വിക് റോഷന്റെ വാക്കുകൾ

എന്റെ പ്രിയപ്പെട്ട ആര്യന്,

ജീവിതം ഒരു വിചിത്രമായ യാത്രയാണ്. അനിശ്ചിതാവസ്ഥയാണ് അതിന്റെ മൂല്യം വർദ്ധിപ്പിക്കുന്നത്. അപ്രതീക്ഷിത പ്രതിസന്ധികളുണ്ടാവും എന്നതിനാലാണ് അത് ഗംഭീരമാവുന്നത്. പക്ഷേ ദൈവം ദയാലുവാണ്. കഠിനമായ പന്തുകൾ കാഠിന്യമുള്ള മനുഷ്യർക്ക് നേരെയേ അദ്ദേഹം എറിയൂ. ഈ ബഹളങ്ങൾക്കിടെ സ്വയം പിടിച്ചുനിൽക്കാനുള്ള സമ്മർദ്ദം നിനക്കിപ്പോൾ മനസിലാവും. അത് നീ അങ്ങനെതന്നെ അനുഭവിക്കണമെന്ന് ഞാൻ കരുതുന്നു.

ദേഷ്യം, ആശയക്കുഴപ്പം, നിസ്സഹായത… ഉള്ളിലെ നായകനെ പുകച്ച് പുറത്തുചാടിക്കാനുള്ള ചേരുവകൾ. പക്ഷേ ഒരു കാര്യം ശ്രദ്ധിക്കണം. ഇതേ ചേരുവകൾ നമ്മളിലെ ചില നന്മകളെയും വറ്റിച്ചുകളയാം. ദയ, അനുകമ്പ, സ്‌നേഹം. സ്വയം എരിയാൻ അനുവദിക്കുക, പക്ഷേ ആവശ്യത്തിനു മാത്രം. പിഴവുകൾ, പരാജങ്ങൾ, വിജയങ്ങൾ… എന്താണ് തള്ളേണ്ടതെന്നും എന്താണ് കൊള്ളേണ്ടതെന്നും മനസിലാക്കിയാൽ ഇവയെല്ലാം സമാനമാണെന്ന് മനസിലാവും. പക്ഷേ വളർച്ചയിൽ ഇവയൊക്കെ ഗുണകരമാവുമെന്ന് മനസിലാക്കുക. ഒരു കുട്ടി ആയിരുന്നപ്പോഴും ഒരു വലിയ ആളായപ്പോഴും എനിക്ക് നിന്നെ അറിയാം.

എല്ലാ അനുഭവങ്ങളെയും സ്വീകരിക്കുക. ഇതെല്ലാം നിനക്ക് ലഭിച്ച സമ്മാനങ്ങളാണ്. എന്നെ വിശ്വസിക്കൂ, കാലം ചെയ്യുമ്പോൾ ഈ കള്ളികളെ നീ പൂരിപ്പിക്കും. അപ്പോൾ ഇവയ്ക്കൊക്കെയും അർഥമുണ്ടാവും. ചെകുത്താന്റെ കണ്ണിൽ നോക്കി, ശാന്തതയോടെ ഇരുന്നാൽ മാത്രം. നിരീക്ഷിക്കുക. ഈ നിമിഷങ്ങളൊക്കെയാണ് നിന്റെ ഭാവിയെ നിർവ്വചിക്കുക. ആ ഭാവി പ്രകാശത്തിന്റേതാണ്. പക്ഷേ അവിടെയെത്താൻ ഇരുട്ടിലൂടെ കടന്നുപോകണമെന്നു മാത്രം. ഉള്ളിലെ പ്രകാശത്തെ വിശ്വസിക്കുക, അത് എപ്പോഴും അവിടെയുണ്ട്. ലവ് യൂ മാൻ.’ എന്നാണ് ഹൃതിക് കുറിച്ചത്.

ALSO READ

സ്വന്തം പെണ്ണിനെ വേറെ ഒരുത്തൻ ലിപ് ലോക് ചെയ്തു. ഇവന് നാണമില്ലേ എന്ന് കമ്മന്റിട്ടവന് തക്ക മറുപടി നൽകി ദുർഗ്ഗ കൃഷ്ണ

എത്ര മനോഹരമായാണ് ഹൃത്വിക് കാര്യങ്ങൾ വിശദീകരിച്ചത്. ഹൃദയത്തിലുള്ളത് അതേ പോലെ പ്രകടിപ്പിക്കുകയായിരുന്നുവെന്നാണ് താരങ്ങളും ആരാധകരും അഭിപ്രായപ്പെട്ടത്. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുകളുമായെത്തിയിട്ടുള്ളത്. ഈ പോസ്റ്റ് വായിക്കാൻ അവന് ഇപ്പോൾ ഫോണില്ലല്ലോയെന്നായിരുന്നു ഒരാൾ ചൂണ്ടിക്കാണിച്ചത്. അതേ സമയം തന്നെ ഇത്തരത്തിലൊരു പിന്തുണ ഹൃത്വികിൽ നിന്നും പ്രതീക്ഷിച്ചില്ലെന്ന കമന്റും പോസ്റ്റിന് താഴെയുണ്ട്.

ഹൃത്വിക് റോഷന്റെ മുൻകാമുകിയായിരുന്ന കങ്കണ റണാവത്തും കമന്റുമായെത്തിയിരുന്നു. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയായാണ് കങ്കണ ഇതേക്കുറിച്ച് പ്രതികരിച്ചത്. ആര്യൻ ഖാനെ പ്രതിരോധിക്കാനായി കൂടുതൽ പേർ വരുന്നു. നമ്മൾ തെറ്റുകൾ വരുത്താറുണ്ട്. എന്നാൽ നമ്മളാരും അവരെ വിശുദ്ധരാക്കാറില്ല. അവന്റെ പ്രവർത്തിയുടെ പരിണിത ഫലത്തെക്കുറിച്ച് ബോധ്യമുണ്ടാക്കാനായി ഈ സംഭവം ഉപകരിക്കുമെന്നാണ് കരുതുന്നത്. ആരെങ്കിലും ദുർബലരാകുമ്പോൾ അവരെക്കുറിച്ച് ഗോസിപ്പ് ചെയ്യാതിരിക്കുന്നതാണ് നല്ലത്. അവർ തെറ്റ് ചെയ്തിട്ടില്ലന്ന് പറയുന്നത് ശരിയല്ലെന്നും കങ്കണ അഭിപ്രായപ്പെട്ടു.

അതേസമയം ആര്യൻ ഖാന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുകയാണ്. നടൻ അർബാസ് മർച്ചന്റ്, മോഡൽ മുൺമൂൺ ധമേച്ച ഉൾപ്പെടെ 16 പേരെയാണ് കേസിൽ എൻസിബി ഇതിനകം അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇക്കൂട്ടത്തിൽ അറസ്റ്റിലായ മലയാളി ശ്രേയസ് നായർക്ക് ആര്യൻ ഖാനുമായി അടുത്ത ബന്ധമുണ്ടെന്നാണ് എൻസിബി പുറത്ത് വിട്ട വിവരം.

 

View this post on Instagram

 

A post shared by Hrithik Roshan (@hrithikroshan)

Advertisement