Home Entertainment Celebrities

സ്വന്തം പെണ്ണിനെ വേറെ ഒരുത്തൻ ലിപ് ലോക് ചെയ്തു. ഇവന് നാണമില്ലേ എന്ന് കമ്മന്റിട്ടവന് തക്ക മറുപടി നൽകി ദുർഗ്ഗ കൃഷ്ണ

248

മലയാളികൾക്ക് ഏറെ സുപരിചിതയാണ് നടി ദുർഗ്ഗ കൃഷ്ണ. വിമാനം എന്ന ചിത്രത്തിൽ പൃഥ്വിരാജ് നായികയായ നാടൻ പെൺകുട്ടിയായാണ് താരം അരങ്ങേറ്റം കുറിച്ചത്. പിന്നീട്‌ മറ്റു നിരവധി ചിത്രങ്ങളിൽ നടിയായി സഹനടിയായി ദുർഗ്ഗ എത്തിയിരുന്നു. താരത്തിന്റെ മറ്റൊരു പുതിയ സിനിമ കൂടി പ്രേക്ഷകരിലേക്ക് എത്താൻ പോവുകയാണ്.

ഈ അടുത്താണ് താരത്തിന്റെ വിവാഹം കഴിഞ്ഞത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ദുർഗ്ഗാ കൃഷ്ണയും അർജുനും വിവാഹിതരായത്. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് നടന്ന വിവാഹത്തിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു.

Advertisements

ALSO READ

കല്യാണത്തിന് വേണ്ടി നാട്ടിൽ നിന്നോ വീട്ടിൽ നിന്നോ യാതൊരു സമ്മർദ്ദവും ഇല്ല, അടിച്ച് പാമ്പായി ഒന്ന് വീട്ടിൽ കൊണ്ടു പോയി ആരും എത്തിക്കേണ്ട അവസ്ഥ ഉണ്ടായിട്ടില്ല ; അസൂയ തോന്നിയിട്ടുള്ളത് പൃഥ്വിരാജിനോട് : ഉണ്ണി മുകുന്ദന്റെ വാക്കുകൾ

വിവാഹ ശേഷവും ഇവർ സോഷ്യൽ മീഡിയയിൽ സജീവമാണ്. നേരത്തെ അർജുനെ കണ്ടുമുട്ടിയതിനെക്കുറിച്ചും പ്രണയത്തിലായതിനെക്കുറിച്ചെല്ലാം പറഞ്ഞ് ദുർഗ എത്തിയിരുന്നു. ഇവർക്കിടയിലെ സൗഹൃദമാണ് പിന്നീട് പ്രണയമായി മാറിയതും വിവാഹത്തിലേയ്ക്ക എത്തിയതും.

പുതിയ സിനിമയുടെ പൂജ ചടങ്ങിന് ചിത്രവും നടി സോഷ്യൽ മീഡിയ വഴി പങ്കുവെച്ചിരുന്നു. കുടുക്ക് എന്ന സിനിമയിലെ ചില രംഗങ്ങളിൽ അഭിനയിച്ചതിന്റെ പേരിൽ ദുർഗ്ഗയെ വിമർശിച്ചുകൊണ്ടാണ് ഭൂരിഭാഗംപേരും എത്തുന്നത്. എന്നാൽ ഇതിനുള്ള മറുപടിയും ദുർഗ കൊടുക്കുന്നുണ്ട്.

നിമിഷനേരംകൊണ്ട് നടിയുടെ പ്രതികരണം വൈറലായത്. സിനിമാതാരങ്ങളുടെ വ്യക്തി ജീവിതത്തിലേക്ക് കടന്ന് ചെല്ലേണ്ട ആവശ്യമില്ലെന്നും അതിനെ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നും മറ്റു ചിലരുടെ അഭിപ്രായം.

‘സ്വന്തം പെണ്ണിനെ വേറെ ഒരുത്തൻ ലിപ് ലോക് ചെയ്തു. ഇവന് നാണമില്ലേ’ എന്നായിരുന്നു ഒരാൾ ദുർഗയുടെ പോസ്റ്റിന് താഴെ കമന്റിട്ടത്. ‘മറ്റൊരാളുടെ കാര്യത്തിൽ ഇടപെടാൻ തനിക്ക് നാണമില്ലേ’ എന്നാണ് വിമർശിച്ച ആളോട് ദുർഗ കൃഷ്ണ ചോദിച്ചത്. കുറച്ച് സമയം കൊണ്ട് തന്നെ ഇവരുടെ കമന്റുകൾ വൈറൽ ആവുകയായിരുന്നു. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേരാണ് എത്തുന്നത്. ഇത്തവണ ദുർഗയെ സപ്പോർട്ട് ചെയ്താണ് കൂടുതൽ പേരും എത്തിയത്.

ALSO READ

മീനാക്ഷിയുടെ അടുത്തേയ്ക്കായിരുന്നോ യാത്ര! വൈറലായി ദിലീപിന്റേയും കാവ്യയുടേയും പുതിയ ചിത്രം

ഇവിടെ അഭിപ്രായമറിയിച്ച് നിരവധി പേരാണ് എത്തുന്നത്. വിവാഹം കഴിഞ്ഞ നായകന്മാർക്ക് ലിപ് ലോക്ക് ചെയ്യാമെങ്കിൽ നായികമാർക്ക് എന്തുകൊണ്ട് അത് ആയിക്കൂടാ എന്നും ചിലർ ചോദിക്കുന്നു.

മലയാളത്തിൽ തന്നെ വിവാഹം കഴിഞ്ഞ നിരവധി നടൻമാർ ലിപ് ലോക്ക് രംഗങ്ങളിൽ അഭിനയിച്ചിട്ടുണ്ട്, അന്നൊന്നും പൊന്താത്ത ശബ്ദം എങ്ങനെ ഇപ്പോൾ പൊന്തി എന്നും മറ്റു ചിലർ ചോദിക്കുന്നുണ്ട്. താൻ ഒക്കെ ഏതു നൂറ്റാണ്ടിലാണ് ജീവിക്കുന്നത് അത് അവരുടെ പ്രൊഫഷനാണ് ആക്ടിങ് അല്ലാതെ വികാരം ഒന്നുമല്ല എന്നും കമന്റ്ുകൾ ഉണ്ട്.

Advertisement