Home Entertainment Celebrities

കല്യാണത്തിന് വേണ്ടി നാട്ടിൽ നിന്നോ വീട്ടിൽ നിന്നോ യാതൊരു സമ്മർദ്ദവും ഇല്ല, അടിച്ച് പാമ്പായി ഒന്ന് വീട്ടിൽ കൊണ്ടു പോയി ആരും എത്തിക്കേണ്ട അവസ്ഥ ഉണ്ടായിട്ടില്ല ; അസൂയ തോന്നിയിട്ടുള്ളത് പൃഥ്വിരാജിനോട് : ഉണ്ണി മുകുന്ദന്റെ വാക്കുകൾ

102

മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട നടനാണ് ഉണ്ണിമുകുന്ദൻ. മലയാളികളുടെ മസിലളിയനാണ് താരം. കല്ല്യാണം കഴിക്കാത്തതുകൊണ്ട് തന്നെ പല പെൺകുട്ടികളുടേയും ഉറക്കം കെടുത്തുന്ന ഒരു നായകനാണെന്നും പറയാം. പൃഥ്വിരാജും ഉണ്ണി മുകുന്ദനും കേന്ദ്ര കഥാപാത്രമായി എത്തിയ ഭ്രമം എന്ന ചിത്രം ഇന്ന് ആമസോൺ പ്രൈം വീഡിയോയിൽ റിലീസ് ആയി.

ആദ്യ ദിവസം തന്നെ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിയ്ക്കുന്നത്. ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ, രാജുവുമായി തനിയ്ക്ക് ആരോഗ്യകരമായ ഒരു അസൂയ ഉണ്ട് എന്ന് ഉണ്ണി മുകുന്ദൻ പറഞ്ഞിരുന്നു.

Advertisements

ALSO READ

മീനാക്ഷിയുടെ അടുത്തേയ്ക്കായിരുന്നോ യാത്ര! വൈറലായി ദിലീപിന്റേയും കാവ്യയുടേയും പുതിയ ചിത്രം

നമ്മൾ ചെയ്യാൻ അഗ്രഹിയ്ക്കുന്ന തരത്തിലുള്ള സിനിമകൾ ചെയ്യുന്ന നടനാണ് പൃഥ്വി. എല്ലാ തരം സിനിമകളിലും പൃഥ്വിയെ നായകനായി സങ്കൽപിക്കാനാകും. ജോലിയോടുള്ള അദ്ദേഹത്തിന്റെ ധർമ്മം അതിലുള്ള വ്യക്തത, ആത്മസമർപ്പണം അതൊക്കെ കാണുമ്പോൾ നമുക്കും അങ്ങനെയൊക്കെ ആയാൽ നന്നായിരിയ്ക്കും എന്ന് തോന്നും. അത്തരത്തിലുള്ള ആരോഗ്യപരമായ അസൂയണ് തോന്നുന്നത്. അദ്ദേഹം അത്രയും മികച്ച നടൻ ആയത് കൊണ്ടാണ് നമുക്ക് അത്തരത്തിലുള്ള ഒരു പ്രചോദനം തോന്നുന്നതെന്നാണ് ഉണ്ണി മുകുന്ദൻ പറയുന്നത്.

അടിച്ച് പാമ്പായി ഒന്ന് വീട്ടിൽ കൊണ്ടു പോയി ആരും എത്തിക്കേണ്ട അവസ്ഥ ഇതുവരെ ജീവിതത്തിൽ ഉണ്ടായിട്ടില്ല, അഥവാ അങ്ങനെ ഉണ്ടായാൽ ഇന്റസ്ട്രിയിൽ നിന്ന് ആരെ വിളിയ്ക്കും എന്ന് ചോദിച്ചപ്പോൾ മോഹൻലാലിനെ അല്ലെങ്കിൽ സൈജു കുറുപ്പിനെ വിളിക്കും എന്നായിരുന്നു ഉണ്ണിയുടെ പ്രതികരണം. ഏറ്റവും സുന്ദരിയായ നടിയായി തോന്നിയത് ആരെയാണ് എന്നോ ചോദിച്ചപ്പോൾ എല്ലാവരെയും തോന്നിയിട്ടുണ്ട്, ഒരാളുടെ പേര് മാത്രം പറയാൻ കഴിയില്ല എന്ന് ഉണ്ണി പറഞ്ഞു.

കല്യാണത്തിന് വേണ്ടി നാട്ടിൽ നിന്നോ വീട്ടിൽ നിന്നോ യാതൊരു സമ്മർദ്ദവും ഇല്ല. വല്ലപ്പോഴും അഭിമുഖം ചെയ്യുന്നവർ മാത്രമാണ് എന്നെ കല്യാണത്തെ കുറിച്ച് ഓർമിപ്പിയ്ക്കുന്നത് എന്നാണ് ഉണ്ണി പറഞ്ഞത്. വർക്കൗട്ടിന് യാതൊരു എളുപ്പ വഴികളും ഇല്ല എന്നും ഒരു ചോദ്യത്തിന് ഉത്തരമായി ഉണ്ണി പറയുന്നുണ്ട്.

ALSO READ

ഒന്നിലധികം പ്രണയമുണ്ടായിരുന്നു, കാലം മാറുന്നതിന് അനുസരിച്ച് മാറ്റങ്ങളൊക്കെയുണ്ടാവുമല്ലോ, ജോലിയിലാണ് ഇപ്പോഴത്തെ ശ്രദ്ധ : വ്യക്തി ജീവിതത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് ഋതു മന്ത്ര

ഭ്രമം എന്ന ചിത്രത്തിലെ വേഷത്തിന് വേണ്ടി തന്റെ പേര് നിർദ്ദേശിച്ചത് പൃഥ്വിരാജ് ആണെന്നും ഉണ്ണി പറയുന്നു. ഭ്രമം ഒരു റീമേക്ക് ചിത്രം ആണെങ്കിലും, അത് മലയാളത്തിലെത്തുമ്പോൾ തീർത്തും പുതിയൊരു ചിത്രമെന്ന രീതിയിലാണ് ഞങ്ങൾ സമീപിച്ചത്.

ചിത്രത്തിന്റെ ഒറിജിനലിൽ അഭിനയിച്ച ആരെയും അനുകരിച്ച് കൊണ്ട് ചെയ്യരുത് എന്ന് സംവിധായകന് കൃത്യമായ കാഴ്ചപാട് ഉണ്ടായിരുന്നു. എന്നെ സംബന്ധിച്ച് ഭ്രമത്തിലെ വേഷം ഞാൻ ഇതിന് മുൻപ് ചെയ്തിട്ടില്ലാത്ത വിധത്തിലുള്ളതാണെന്നും താരം പറയുന്നുണ്ട്.

 

Advertisement