ഒന്നിലധികം പ്രണയമുണ്ടായിരുന്നു, കാലം മാറുന്നതിന് അനുസരിച്ച് മാറ്റങ്ങളൊക്കെയുണ്ടാവുമല്ലോ, ജോലിയിലാണ് ഇപ്പോഴത്തെ ശ്രദ്ധ : വ്യക്തി ജീവിതത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് ഋതു മന്ത്ര

50

ബിഗ് ബോസ് സീസൺ 3 ലെ മികച്ച മത്സരാർത്ഥിയായിരുന്നു ഋതു മന്ത്ര. ഗായികയും മോഡലും അഭിനേത്രിയുമായ ഋതു ചുരുങ്ങിയ കാലം കൊണ്ട് തന്നെ മികച്ച പിന്തുണ സ്വന്തമാക്കുകയായിരുന്നു. അഭിനയ ജീവിതത്തെക്കുറിച്ചും വ്യക്തി ജീവിതത്തെക്കുറിച്ചുമൊക്കെ ഋതു ഷോയിൽ സംസാരിച്ചിരുന്നു.

തനിക്കൊരു പ്രണയമുണ്ടായിരുന്നുവെന്നും തിരിച്ച് ചെല്ലുമ്പോൾ അത് കാണുമോയെന്നറിയില്ലെന്നും ഋതു പറഞ്ഞത് വലിയ ചർച്ചയായിരുന്നു.

Advertisements

ALSO READ

അണിഞ്ഞൊരുങ്ങി നടക്കാൻ ഒട്ടും താൽപര്യമില്ല, അതായിരുന്നു ചലഞ്ചും: വെളിപ്പെടുത്തലുമായി മൃദുല വിജയ്

അഭിനേതാവും മോഡലുമായ ജിയ ഇറാനി താനും ഋതുവും പ്രണയത്തിലാണെന്ന് വ്യക്തമാക്കി എത്തിയിരുന്നു. നേരത്തെ പ്രണയമുണ്ടായിരുന്നുവെന്നും ജോലിയിലാണ് ഇപ്പോഴത്തെ ശ്രദ്ധയെന്നുമാണ് ഋതു ഇപ്പോൾ പറഞ്ഞിരിയ്ക്കുന്നത്.

എംജി ശ്രീകുമാർ അവതരിപ്പിക്കുന്ന പരിപാടിയായ പറയാം നേടാമിലേക്ക് അതിഥിയായി എത്തിയപ്പോഴായിരുന്നു ഋതു വിശേഷങ്ങൾ പങ്കുവെച്ചത്. പ്രേമം ഇപ്പോഴില്ല, ഇപ്പോൾ ജോലിയിലാണ് ശ്രദ്ധ. നേരത്തെ എനിക്ക് ചില ബന്ധങ്ങളൊക്കെയുണ്ടായിരുന്നു. അത് മനോഹരമായ അനുഭവമായിരുന്നു.

ഒന്നിലധികം പ്രണയമുണ്ടായിരുന്നു. കാലം മാറുന്നതിന് അനുസരിച്ച് മാറ്റങ്ങളൊക്കെയുണ്ടാവുമല്ലോയെന്നായിരുന്നു ഋതുവിന്റെ ചോദ്യം. ബ്രേക്കപ്പിനെക്കുറിച്ച് ചോദിച്ചപ്പോൾ വളരെ രസകരമായ ഉത്തരമാണ് ഋതു നൽകിയത്. ഇനി പ്രണയ പരീക്ഷണം നടത്താൻ സമയമില്ല എന്നാണ് ഋതുവിന്റെ മറുപടി.

മോഹൻലാൽ അവതാരകനായിരുന്ന ബിഗ്‌ബോസിലെ ശ്രദ്ധിയ്ക്കപ്പെട്ട താരമായിരുന്നു ഋതു മന്ത്ര. മന്ത്രയെന്നായിരുന്നു മോഹൻലാൽ വിളിക്കാറുള്ളത്. എന്താണ് ലൈഫ് മന്ത്രയെന്നൊക്കെ ചോദിക്കുമായിരുന്നു അദ്ദേഹം. ഋതുവിനൊപ്പമായി അമ്മയും ഷോയിലേക്ക് എത്തിയിരുന്നു. വിവാഹത്തിന് മുൻപ് സിനിമയിലൊക്കെ പാടണം എന്നാണ് മകളുടെ ആഗ്രഹമെന്ന് എംജിയോട് ഋതുവിന്റെ അമ്മ പറഞ്ഞിരുന്നു.

അമ്മ സിംഗിൾ പാരന്റാണ്. ചെറുപ്പത്തിലേ എനിക്ക് അച്ഛനെ നഷ്ടമായതാണ്. ജീവിതത്തിലെ ഏറ്റവും വലിയ ശക്തിയാണ്. ഇത്രയും സെൽഫ്ലെസായി ഒരാളുടെ ജീവിതം കംപ്ലീറ്റായി ഉഴിഞ്ഞ് വെക്കാൻ വേറൊരാൾക്ക് പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല. മോഡലിംഗ് തുടങ്ങി 5 വർഷത്തോളം നല്ല കഷ്ടപ്പാടിലായിരുന്നു എന്റെ ജീവിതം. നീ പഠിച്ചതല്ലേ, ജോലിക്ക് പോയിക്കൂടേയെന്ന് അമ്മ ചോദിക്കുമായിരുന്നു. ഒരു പ്രാവശ്യം കൂടെ എന്ന് ചോദിക്കുമ്പോൾ അമ്മ അവസരം തരുമായിരുന്നു. അതാണ് ഞാൻ എപ്പോഴും അമ്മ വണ്ടർവുമൺ എന്ന് പറയുന്നത്.

ALSO READ

ആരും പിന്തുണച്ചിരുന്നില്ല, വിവാഹത്തിന് ശേഷം ഒറ്റക്ക് ഇരുന്ന് കരയുമായിരുന്നു, ആ വേദന മനസ്സിൽ നിന്നും പോകില്ല: തുറന്നു പറഞ്ഞ് അനന്യ

കരിയറിലാണ് ഇപ്പോഴത്തെ ശ്രദ്ധ മുഴുവനും. ഒരു പോയന്റിലെത്തിക്കഴിഞ്ഞാൽ നമ്മൾ കരിയറിൽ മാത്രമായി ശ്രദ്ധിക്കും. നമ്മുടെ ലക്ഷ്യത്തിന് പിന്നാലെയായിരിക്കും,. വിദ്യാഭ്യാസത്തിനായിരിക്കണം ആദ്യ പ്രിഫറൻസ്. അതിന് ശേഷം ജോലി, പിന്നീട് യോജിച്ച ആളെ കിട്ടിയാൽ വിവാഹം. വിവാഹം ചെയ്തില്ലെങ്കിലും കുഴപ്പമില്ലല്ലോ. അമ്മയെ കണ്ടാണ് ഞാൻ വളർന്നതെന്നുമായിരുന്നു ഋതു പറഞ്ഞത്.

മിസ് ഇന്ത്യ കോംപറ്റീഷന് പോയപ്പോഴാണ് ഏറ്റവും കൂടുതൽ ടെൻഷനടിച്ചിട്ടുള്ളത്. നോർത്തിൽ നിന്നുള്ളവരായിരുന്നു കൂടുതലും. ഡൽഹിയിലും ബാംഗ്ലൂരിലുമൊക്കെയായി പഠിച്ചവരൊക്കെയാണ് അന്ന് മത്സരിക്കാനുണ്ടായിരുന്നത്. കേരളത്തെ പ്രതിനിധീകരിച്ച് പോവുന്നതിന്റെ ടെൻഷനിലായിരുന്നു ഞാൻ. ഡൗൺ സൗത്ത് എന്നാണ് കേരളത്തിലുള്ളവരെക്കുറിച്ച് പറയുന്നത്.

കേരളത്തിലുള്ളവർക്ക് കഴിവില്ലേ, ഇത് മാറ്റിപ്പറയിക്കണമെന്നൊക്കെയായിരുന്നു ഞാൻ മനസ്സിൽ കണ്ടത്. ടാലന്റ് റൗണ്ടിൽ മലയാളം ഗാനമായിരുന്നു ഞാൻ പാടിയത്. സംഗീതത്തിന് ഭാഷയില്ലെന്ന് പറഞ്ഞ് അവരെല്ലാം അഭിനന്ദിച്ചിരുന്നു. അന്ന് ഋതു മിസ് ടാലന്റഡ് പട്ടം സ്വന്തമാക്കിയിരുന്നു.

 

Advertisement