ഞാനൊരു സാധാരണക്കാരനാണ്; ഒരു പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയപ്പോൾ ഞാൻ തല്ലി; ആസിഫലിയുടെ അഭിമുഖം വൈറലാകുന്നു

409

ഋതു എന്ന മലയാള ചിത്രത്തിലൂടെ നായക നിരയിലേക്ക് ഉയർന്ന താരമാണ് ആസിഫ് അലി. സിനിമയിൽ സക്‌സസ്ഫുൾ ആയി മാറിക്കൊണ്ടിരിക്കുന്ന താരം നിലവിൽ സിനിമ തിരഞ്ഞെടുക്കുന്നതിൽ അതീവ ശ്രദ്ധാലുവാണ്. അടുത്തിടെ റോഷാക്ക്, കൂമൻ, കാപ്പ തുടങ്ങിയ സിനിമകളിൽ ആസിഫ് അലി കാഴ്ച വെച്ച പ്രകടനം സിനിമാ ലോകം ചർച്ച ചെയ്തതാണ്.

സിനിമ പാരമ്പര്യം ഒന്നും തന്നെ ഇല്ലാത്ത കുടുംബത്തിൽ നിന്നാണ് താരം സിനിമയിലേക്ക് എത്തിയത്. മുമ്പൊരു അഭിമുഖത്തിൽ മറ്റെല്ലാവരും ഉപേക്ഷിച്ചിരുന്ന സിനിമകളാണ് ഞാൻ ചെയ്തിരുന്നത് എന്ന് ആസിഫ് അലി പറഞ്ഞിരുന്നു. ഋതുവിലൂടെ വില്ലനായാണ് ആസിഫ് അലി വന്നത്. പിന്നീട് നായകന്റെ കൂട്ടുക്കാരന്റെ വേഷമായിരുന്നു. അതിന് ശേഷമാണ് താൻ നായകൻ ആയതെന്നാണ് ആസിഫ് അലി പറയുന്നത്.

Advertisements

Also Read
അന്നത്തെ ആ ‘നോ’കൾ മമ്മൂട്ടിക്ക് നഷ്ടമാക്കിയത് വൻ ഹിറ്റുകൾ, നേട്ടം കൊയ്തത് മോഹൻലാലും സുരേഷ് ഗോപിയും

സിനിമയിലെ അടുത്ത സുഹൃത്തുക്കൾ ആരാണെന്ന് ചോദിച്ചാൽ ഭാവനയടക്കമുള്ളവരാണെന്നാണ് ആസിഫ് പറയാറുള്ളത്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ആസിഫ് അലിയുടെ പണ്ടത്തെ ഒരു അഭിമുഖമാണ്. ഭാവനക്ക് ഒപ്പമുള്ള ലൊക്കേഷൻ അനുഭവമാണ് താരം പങ്ക് വെക്കുന്നത്. ഷൂട്ടിങ്ങിനിടയിൽ അവിടെ കൂടി നിന്നവർ ഭവനയോട് വളരെ മോശമായി പെരുമാറിയിരുന്നു. അവസാനം സഹിക്കെട്ട് ആസിഫ് അവരെ തല്ലിയതായും താരം പറയുന്നുണ്ട്.

താരത്തിന്റെ വാക്കുകൾ ഇങ്ങനെ: എന്റെ വളരെ അടുത്ത സുഹൃത്തായ ഭാവനയോട് ഒരു കൂട്ടം യുവാക്കൾ ആസിഫിനൊപ്പം അഭിനയിച്ചുകൊണ്ടിരിക്കെ മോശമായി പെരുമാറി. ആ സംഭവം കണ്ട് ഒന്ന്, രണ്ട്, മൂന്ന് എന്ന് എണ്ണിതീരും മുമ്പെ ആസിഫ് അവരെ പോയി വളരെ നല്ല കൈകാര്യം ചെയ്തു.’ ഒരു പെൺകുട്ടിയോട് സംസാരിക്കാൻ പാടില്ലാത്ത രീതിയിൽ അവർ സംസാരിച്ചു. ഒന്ന് രണ്ട് പ്രാവശ്യം അവരോട് ഞൻ പറഞ്ഞു. അങ്ങനെ ചെയ്യരുതെന്ന്.

Also Read
ലൈറ്റ് പോയതും ആരോ കാവ്യയേയും സംയുക്തയേയും കയറിപ്പിടിച്ചു, കുറ്റക്കാരൻ ആയത് ദിലീപ്, പ്രതിയുടെ കരണം നോക്കി പൊട്ടിച്ച് സംയുക്ത

ഞാൻ മാത്രമല്ല ഷൂട്ട് കണ്ടുകൊണ്ടിരുന്നവർ വരെ ആ യുവാക്കളെ വാൺ ചെയ്തിരുന്നു. അവർ മദ്യപിച്ചിട്ടുണ്ടായിരുന്നു.’ ‘വളരെ മോശമായി ചീപ്പായിട്ടാണ് അവർ ഭാവനെ കുറിച്ച് സംസാരിച്ചത്. രണ്ട് പ്രാവശ്യം ഞാൻ പറഞ്ഞിട്ട് കേട്ടില്ല. പിന്നെ ഞാൻ അടിച്ചു. എന്റെ കുറച്ച് പ്രശ്‌നങ്ങൾ ഇതൊക്കെയാണ്. ഞാൻ വളരെ സാധാരണക്കാരനാണ്. എനിക്ക് പെട്ടന്ന് ദേഷ്യവും സങ്കടവും വരുമെന്നും താരം പറയുന്നുണ്ട്,

Advertisement