അന്നത്തെ ആ ‘നോ’കൾ മമ്മൂട്ടിക്ക് നഷ്ടമാക്കിയത് വൻ ഹിറ്റുകൾ, നേട്ടം കൊയ്തത് മോഹൻലാലും സുരേഷ് ഗോപിയും

704

അഭിനയ ജീവിതത്തിന്റെ 50 വർഷവും പിന്നിട്ട് ഇപ്പോഴും മലയാള സിനിമയിൽ പകരം വെക്കാനില്ലാത്ത സൂപ്പർതാരമായി തിളങ്ങി നിൽക്കുന്ന അഭിനയകലയുടെ തമ്പുരാനാണ് മെഗാസ്റ്റാർ മമ്മൂട്ടി. ഏത് കഥാപാത്രവും തന്റെ കൈകളിൽ സുരക്ഷിതമാക്കുന്ന അപൂർവ്വം നടന്മാരിൽ ഒരാളാണ് മമ്മൂട്ടി.

പല സംവിധായകരും സിനിമയെടുക്കാൻ ഒരുങ്ങുമ്പോൾ മമ്മൂട്ടിയെ ആയിരിക്കും നായകനായി മനസ്സിൽ കണ്ടിട്ടുണ്ടാവുക. അത്തരത്തിൽ നിരവധി എഴുത്തുകാർ തങ്ങളുടെ നായകൻ മമ്മൂട്ടി ആകണമെന്ന് കരുതിയിട്ടുണ്ട്.

Advertisements

എന്നാൽ, എത്ര തന്നെ എഴുത്തുകാർ ശ്രമിച്ചാലും ആ കഥാപാത്രം എത്തേണ്ടയാളുടെ അടുത്ത് തന്നെ എത്തുമെന്ന് പറയാം. സംവിധായകർ പറഞ്ഞിട്ടും മമ്മൂട്ടിക്ക് ചെയ്യാൻ കഴിയാതെ പോയ ചിത്രങ്ങൾ നിരവധിയാണ്. അത്തരത്തിൽ മമ്മൂട്ടി നിരസിച്ച ചിത്രങ്ങളാണ് മോഹൻലാൽ, സുരേഷ് ഗോപി എന്നിവരുടെ കരിയറിലെ പ്രധാന സിനിമയായി മാറിയത്.

Also Read
പ്രതിഫലം ആയി പറഞ്ഞത് വൻതുക, എന്നിട്ടും ഷാരൂഖ് ഖാന്റെ ചിത്രത്തിലെ വേഷം വേണ്ടെന്ന് വെച്ച് ഷക്കീല: കാരണം ഇതാണ്

രാജാവിന്റെ മകനും ദ്രശ്യവും ഏകലവ്യനും ഒക്കെ മമ്മൂട്ടി വേണ്ടെന്ന് വെച്ച പടങ്ങളാണ്. ഇവയെല്ലാം ബംബർ ഹിറ്റുകളും ആയിരുന്നു. പക്ഷേ, ഇതെല്ലാം വേണ്ടെന്ന് വെയ്ക്കാൻ മമ്മൂട്ടിക്ക് ഒരു കാരണം ഉണ്ടായിരുന്നു.

മമ്മൂട്ടിയും തമ്പി കണ്ണന്താനവും ഒന്നിച്ച ആ നേരം അല്പ നേരം എന്ന ചിത്രം എട്ടുനിലയിൽ പൊട്ടി നിൽക്കുകയായിരുന്നു. ഈ സമയത്താണ് രാജാവിന്റെ മകന്റെ കഥയുമായി തമ്പി വീണ്ടും മമ്മൂട്ടിയെ കാണാനെത്തിയത്. എന്നാൽ, മുൻപത്തെ ചിത്രത്തിന്റെ പരാജയം അറിഞ്ഞ മമ്മൂട്ടി തന്റെ താൽപ്പര്യക്കുറവ് തുറന്നു പറയുക ആയിരുന്നു.

ഇതിനു ശേഷമാണ് രാജാവിന്റെ മകനിലേക്ക് തമ്പി മോഹൻലാലിനെ തിരഞ്ഞെടുത്തത്. മോഹൻലാലിന്റെ തലവര മാറ്റിയ ചിത്രമായിരുന്നു രാജാവിന്റെ മകൻ. ഇൻഡസ്ട്രിയൽ ഹിറ്റായി ചിത്രം മാറി. രാജീവ് കുമാർ ചാണക്യന്റെ കഥയുമായി മമ്മൂട്ടിയെ സമീപിച്ചപ്പോൾ തിരക്കുകൾ കാരണം മെഗാസ്റ്റാറിന് ആ ചിത്രം വേണ്ടെന്ന് വെയ്‌ക്കേണ്ടി വന്നു.

ഒടുവിൽ മമ്മൂട്ടിക്ക് പകരം ഉലകനായകൻ കമൽഹാസൻ ചിത്രത്തിലെ നായകനായി. മെഗാഹിറ്റായി ചിത്രം മാറി. വർഷങ്ങൾക്ക് ശേഷം ജീത്തു ജോസഫ് എന്ന സംവിധായകൻ ഒരു കഥയുമായി മമ്മൂട്ടിയെ കാണാനെത്തി. ദൃശ്യം എന്ന തന്റെ ചിത്രത്തിലെ നായകൻ മമ്മൂട്ടി ആകണമെന്നായിരുന്നു ജീത്തുവിന്റെ ആഗ്രഹം. അതിനായി എത്ര നാൾ വേണമെങ്കിലും കാത്തിരിക്കാമെന്ന് ജീത്തു പറഞ്ഞു.

എന്നാൽ, തിരക്കുകൾ കാരണം ചെയ്യാൻ കഴിയില്ലെന്നും ഇതു ചെയ്യാൻ യോഗ്യൻ മോഹൻലാൽ ആണെന്നും മമ്മൂട്ടിയാണ് ജീത്തുവിനോട് പറഞ്ഞത്. മോഹൻലാലിനെ നായകനാക്കി ചെയ്ത ഈ ചിത്രം മലയാളത്തിലെ മെഗാഹിറ്റ് ചിത്രമായി മാറി. ഇത്തരത്തിൽ നിരവധി ചിത്രങ്ങളാണ് മമ്മൂട്ടി വേണ്ടെന്ന് വെച്ചിട്ടുള്ളത്.

Also Read
ലൈറ്റ് പോയതും ആരോ കാവ്യയേയും സംയുക്തയേയും കയറിപ്പിടിച്ചു, കുറ്റക്കാരൻ ആയത് ദിലീപ്, പ്രതിയുടെ കരണം നോക്കി പൊട്ടിച്ച് സംയുക്ത

Advertisement