ഭാര്യയ്ക്ക് താത്പര്യമില്ലെങ്കില്‍ ഞാന്‍ നിര്‍ബന്ധിക്കാറില്ല, രണ്ടാളും ഓകെയാവുമ്പോള്‍ മാത്രം അത് ചെയ്യും, ഞാനൊരു കാമഭ്രാന്തനല്ല, അസ്ലയുടെ ചോദ്യങ്ങള്‍ക്കെല്ലാം മനസ്സുതുറന്ന് മറുപടിയുമായി അംജുക്ക

1615

വളരെ പെട്ടെന്ന് തന്നെ ഏറെ ആരാധകരെ നേടിയെടുത്ത താരമാണ് അസ്ല മാര്‍ലി എന്ന ഹില. യൂട്യൂബ് ചാനലിലൂടെ ആണ് ഹില പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയത്. ചാനല്‍ ഷോകളിലും ഹില പങ്കെടുത്തിരുന്നു.

Advertisements

ഒന്നുമില്ലാത്ത അവസ്ഥയില്‍ നിന്നും യൂട്യൂബറിലേക്കുള്ള തന്റെ വളര്‍ച്ചയെ കുറിച്ച് ഹില മുന്‍പ് തന്നെ വെളിപ്പെടുത്തിയിരുന്നു. ഇന്ന് അസ്ലക്ക് ഒത്തിരി ആരാധകരാണ് സോഷ്യല്‍മീഡിയയിലുള്ളത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പായിരുന്നു അസ്ലയുടെ വിവാഹം.

Also Read: മകളെ പേടിച്ച് വീടിന് പിന്നില്‍ ഒളിച്ചത് മണിക്കൂറുകളോളം, കഴിഞ്ഞ ജന്മത്തിലെ മക്കള്‍ ഈ ജന്മത്തില്‍ ശത്രുക്കളായി ജനിക്കുമെന്ന് പറയുന്നത് കറക്ടാണ്, ധ്യാന്‍ ശ്രീനിവാസന്‍ പറയുന്നു

അംജേഷാണ് അസ്ലയുടെ ഭര്‍ത്താവ്. യുകെയില്‍ ജോലി ചെയ്യുന്ന അംജേഷ് വിവാഹശേഷം ജോലി സ്ഥലത്തേക്ക് മടങ്ങിയിരുന്നു. തന്റെ അംജുക്കയുടെ അടുത്തേക്ക് പോകാനായി കാത്തിരിക്കുകയായിരുന്നു ഹില. തന്റെ സ്വപ്നം പോലെ ഹില അങ്ങനെ ഭര്‍ത്താവിന്റെ അരികിലെത്തിയിരിക്കുകയാണിപ്പോള്‍.

ഇപ്പോള്‍ അസ്ലക്കൊപ്പം ഭര്‍ത്താവും വീഡിയോകളില്‍ എത്താറുണ്ട്. ഇപ്പോഴിതാ തങ്ങളെ കുറിച്ച് സംസാരിക്കുകയാണ് ഇരുവരും. തനിക്ക് വിവാഹത്തിന് മുമ്പുള്ള ഭാര്യയുടെ പാസ്റ്റിനെ കുറിച്ച് സംസാരിക്കാന്‍ ഇഷ്ടമില്ലെന്നും വഴക്കുണ്ടാക്കുമ്പോള്‍ പോലും താന്‍ അക്കാര്യം പറയാറില്ലെന്നും അംജേഷ് പറയുന്നു.

Also Read: അന്ന് തലൈവയുടെ പ്രദർശനം തമിഴ്‌നാട്ടിൽ നീട്ടിവെക്കാൻ കാരണം തലൈവി; ഇന്ന് ലിയോയെ ഭയന്ന് ഡിഎംകെയും; വിജയ് ചിത്രം തമിഴ്‌നാട്ടിൽ പ്രദർശിപ്പിക്കുക 9 മണിക്ക് ശേഷം

എപ്പോഴും ഉമ്മ കൊടുക്കുന്നത് കൊണ്ട് ഉമ്മച്ചന്‍ എന്നൊരു പേര് തനിക്കുണ്ട്. സെക്‌സ് എപ്പോഴും വേണമെന്ന് താന്‍ ആഗ്രഹിക്കാറുണ്ടെന്നും എന്നാല്‍ താന്‍ അതിന് അഡിക്ട്വല്ലെന്നും സെക്‌സിന് വേണ്ടി മാത്രം ജീവിതം കളയുന്ന ആളല്ലെന്നും രണ്ടാളും ആഗ്രഹിക്കുമ്പോള്‍ ചെയ്യുന്ന കാര്യമാണെന്നും അതിലൂടെ സ്‌നേഹവും സന്തോഷവുമെല്ലാം വര്‍ധിക്കുമെന്നും അംജേഷ് പറയുന്നു.

മനോഹരമായ ഒരു ഫീലിംഗ്‌സാണ് അത്. സെക്‌സ് ചെയ്യാന്‍ വേണ്ടി മാത്രം കല്യാണം കഴിക്കുന്ന ആരുമുണ്ടാവില്ലെന്നും വിവാഹജീവിതത്തിന്റെ ഒരു ഭാഗമാണെന്നും എന്നാല്‍ ഭാര്യ സെക്‌സിനോട് നോ പറഞ്ഞാല് നിര്‍ബന്ധിക്കാറില്ലെന്നും അംജേഷ് കൂട്ടിച്ചേര്‍ത്തു.

Advertisement