മകളെ പേടിച്ച് വീടിന് പിന്നില്‍ ഒളിച്ചത് മണിക്കൂറുകളോളം, കഴിഞ്ഞ ജന്മത്തിലെ മക്കള്‍ ഈ ജന്മത്തില്‍ ശത്രുക്കളായി ജനിക്കുമെന്ന് പറയുന്നത് കറക്ടാണ്, ധ്യാന്‍ ശ്രീനിവാസന്‍ പറയുന്നു

179

ചേട്ടന്‍ സംവിധാനം ചെയ്ത ചിത്രത്തിലൂടെ അഭിനേതാവായി വന്ന് പിന്നാലെ സംവിധായകനായി മാറിയ താരമാണ് ധ്യാന്‍ ശ്രീനിവാസന്‍. തിര എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയരംഗത്തേക്ക് എത്തുന്നത്. ഗൂഢാലോചന എന്ന സിനിമക്ക് വേണ്ടി ആദ്യമായി തിരക്കഥ എഴുതിയ താരം, പിന്നീട് ലൗ ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിക്കുകയായിരുന്നു.

Advertisements

എന്ത് പറഞ്ഞാലും അതിന് തന്റേതായ ശൈലിയില്‍ മറുപടി നല്കുന്ന താരം സോഷ്യല്‍ മീഡിയയില്‍ പങ്ക് വെക്കുന്ന പോസ്റ്റുകളെല്ലാം നിമിഷങ്ങള്‍ക്കകമാണ് വൈറലാകാറുള്ളത്. എന്തിനേറെ പറയുന്നു താരത്തിന്റെ അഭിമുഖങ്ങള്‍ കാണാന്‍ വേണ്ടി മാത്രം കാത്തിരിക്കുന്ന നിരവധി പേരുണ്ട്.

Also Read: അവൾ ഇല്ലായിരുന്നു എങ്കിൽ എനിക്ക് ഒന്നിനും സാധിക്കുമായിരുന്നില്ല; ദയവു ചെയ്ത് എന്റെ ഭാര്യയേയും, മക്കളേയും വെറുതെ വിടു; വികാരധീനനായി രാജ് കുന്ദ്ര

ഇപ്പോഴിതാ മകളോടൊപ്പമുള്ള രസകരമായ അനുഭവം ആരാധകരുമായി പങ്കുവെക്കുകയാണ് താരം. ഒരിക്കല്‍ അജു വര്‍ഗീസിന്റെയും ചേട്ടന്റെയും മക്കളും തന്റെ മകളും കൂടെ തന്നെ വീടിന് ചുറ്റും ഓടിപ്പിച്ചുവെന്നും കഴിഞ്ഞ ജന്മത്തിലെ മക്കള്‍ ഈ ജന്മത്തിലെ മക്കളായി ജനിക്കുമെന്ന് പറയുന്നത് ശരിയാണെന്നും താരം പറയുന്നു.

അവര്‍ ആദ്യം ചെറിയ ബോള്‍ കൊണ്ടായിരുന്നു തന്നെ അറ്റാക്ക് ചെയ്തത്. ഒരാള്‍ എറിയാന്‍ തുടങ്ങിയതിന് പിന്നാലെ താന്‍ കേട്ടത് അറ്റാക്ക് എന്ന ശബ്ദമാണെന്നും തന്നെ എല്ലാവരും ചേര്‍ന്ന് കല്ലെടുത്ത് എറിയാന്‍ തുടങ്ങിയിരുന്നുവെന്നും ധ്യാന്‍ പറയുന്നു.

Also Read: സിനിമയിലെ പലരുമായി കീര്‍ത്തി സുരേഷ് അടി, ഓരോ സിനിമയിലും പ്രതിഫലം കൂട്ടി ചോദിക്കുന്നു; നടിയെ കുറിച്ചുള്ള വാര്‍ത്ത

അറ്റാക്ക് ദാറ്റ് ഗൈ എന്ന് പറഞ്ഞ് മകളും തന്നെ വീടിന് ചുറ്റും ഓടിച്ചു. ഒരു മണിക്കൂറോളമാണ് അവരെ പേടിച്ച് താന്‍ വീടിന് പിന്നില്‍ ഒളിച്ചിരുന്നതെന്നും താനൊരു കൂട്ടുകാരനെ പോലെ മക്കള്‍ക്ക് തോന്നിക്കാണുമെന്നും അവര്‍ക്ക് തന്നെ വലിയ കാര്യമാണെന്നും ധ്യാന്‍ പറയുന്നു.

Advertisement