Home Entertainment Celebrities

ആദ്യ സിനിമ മുതല്‍ ശ്രദ്ധിക്കാറുണ്ട്, ഞാനൊരു ദുല്‍ഖര്‍ ഫാന്‍, തുറന്നുപറഞ്ഞ് സൂപ്പര്‍സ്റ്റാര്‍ ശിവരാജ്കുമാര്‍

68

തെന്നിന്ത്യന്‍ സിനിമാപ്രേമികളുടെ പ്രിയതാരമാണ് ശിവരാജ് കുമാര്‍. ഒത്തിരി ആരാധകരാണ് നടനുള്ളത്. അടുത്തിടെ എത്തി ഹിറ്റായി മാറിയ ജയിലര്‍ എന്ന ചിത്രത്തിലൂടെ വീണ്ടും ആരാധകരെ വാരിക്കൂട്ടിയ ശിവരാജ് കുമാറിന്റെ വരാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ഗോസ്റ്റ്.

Advertisements

ഇപ്പോഴിതാ ഗോസ്റ്റിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് കേരളത്തിലെത്തിയപ്പോള്‍ ശിവരാജ് കുമാര്‍ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. മലയാള സിനിമയിലെ തന്റെ ഇഷ്ടനടനെ കുറച്ചായിരുന്നു ശിവരാജ്കുമാര്‍ സംസാരിച്ചത്.

Also Read: അവൾ ഇല്ലായിരുന്നു എങ്കിൽ എനിക്ക് ഒന്നിനും സാധിക്കുമായിരുന്നില്ല; ദയവു ചെയ്ത് എന്റെ ഭാര്യയേയും, മക്കളേയും വെറുതെ വിടു; വികാരധീനനായി രാജ് കുന്ദ്ര

ദുല്‍ഖര്‍ സല്‍മാനാണ് തന്റെ ഇഷ്ടനടനെന്ന് ശിവരാജ് കുമാര്‍ തുറന്നുപറഞ്ഞു. അതേസമയം, മോഹന്‍ലാല്‍ ജയറാം തുടങ്ങിയ നടന്മാരുമായി തനിക്ക് അടുപ്പമുണ്ടെന്നും താരം പറയുന്നു. താന്‍ ദുല്‍ഖറിന്റെ വലിയ ഫാനാണെന്ന് ശിവരാജ് കുമാര്‍ പറഞ്ഞു.

ദുല്‍ഖറിന്റെ ആദ്യ സിനിമ മുതലേ താന്‍ അദ്ദേഹത്തെ ശ്രദ്ധിക്കാറുണ്ട്. മികച്ച നടനാണ് അദ്ദേഹമെന്നും അതേപോലെ തന്നെ താന്‍ മമ്മൂട്ടി സാറിനെയും ആരാധിക്കുന്നുണ്ടെന്നും മുതിര്‍ന്ന നടനാണ് അദ്ദേഹമെനന്ും ശിവരാജ് കുമാര്‍ പറയുന്നു.

Also Read: അന്ന് തലൈവയുടെ പ്രദർശനം തമിഴ്‌നാട്ടിൽ നീട്ടിവെക്കാൻ കാരണം തലൈവി; ഇന്ന് ലിയോയെ ഭയന്ന് ഡിഎംകെയും; വിജയ് ചിത്രം തമിഴ്‌നാട്ടിൽ പ്രദർശിപ്പിക്കുക 9 മണിക്ക് ശേഷം

മോഹന്‍ലാല്‍ സാറിന് തന്റെ അച്ഛനുമായും കുടുംബവുമായൊക്കെ നല്ല അടുപ്പമാണ്. ജയറാം സാര്‍ തനിക്ക് ഒരു കുടുംബം പോലെയാണെന്നും തന്റെ സഹോദരന് തുല്യനാണെന്നും ശിവരാജ് കുമാര്‍ പറയുന്നു.

Advertisement