Home Entertainment Celebrities

മോഡേണ്‍ ലുക്കില്‍ അശ്വതി ശ്രീകാന്ത്, പുത്തന്‍ ചിത്രങ്ങള്‍ കണ്ട് ഞെട്ടി ആരാധകര്‍,വൈറല്‍

344

മലയാളികളായ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതമായ മുഖമാണ് നടി അശ്വതി ശ്രീകാന്തിന്റേത്. ദുബായിയില്‍ റേഡിയോ ജോക്കിയായിരുന്ന അശ്വതി അവതാരകയായാണ് പ്രേക്ഷകരുടെ മുന്നിലെത്തുന്നത്.

Advertisements

ഫ്ളവേഴ്സ് ചാനലിലെ കോമഡി സൂപ്പര്‍ നൈറ്റിന്റെ അവതാരകയായി എത്തി സ്വത സിദ്ധമായ ശൈലിയിലൂടെ വളരെ പെട്ടെന്നു തന്നെ അശ്വതി പ്രേക്ഷകരുടെ മനസ് കീഴടക്കി. പിന്നീട് ഫ്ളവേഴ്സിലെ തന്നെ ഹാസ്യ പരമ്പരയായ ചക്കപ്പഴത്തിലെ ആശയായി അഭിനയത്തിലേക്ക് കടന്നു.

Also Read: പ്രശസ്തിയുടെ കൊടുമുടിയിലേക്ക് ഉയരുമ്പോഴും താമസം ഐഡിയ സ്റ്റാര്‍ സിംഗറില്‍ കിട്ടിയ ഫ്‌ലാറ്റില്‍, രാശിയുള്ള വീടാണെന്ന് നജീം അര്‍ഷാദ്, വിശേഷങ്ങള്‍ പങ്കുവെച്ച് താരം

ആശയായപ്പോഴും പ്രേക്ഷകരുടെ കൈയ്യടി നേടാന്‍ അശ്വതിയ്ക്ക് സാധിച്ചു. ഇന്ന് സോഷ്യല്‍മീഡിയയിലും ഏറെ സജീവമാണ് താരം. തന്റെ യൂട്യൂബ് ചാനലിലൂടെ അശ്വതി തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്.

ഇപ്പോഴിതാ അശ്വതി പങ്കുവെച്ച ഒരു പോസ്റ്റാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. താരം തന്റെ പുത്തന്‍ ലുക്കിലുള്ള ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്. മോഡേണ്‍ വേഷത്തിലാണ് അശ്വതി ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

താരത്തിന്റെ പുത്തന്‍ മേക്കോവര്‍ ചിത്രങ്ങള്‍ ആരാധകര്‍ ഇതിനോടകം ഏറ്റെടുത്ത് കഴിഞ്ഞു. നിരവധി പേരാണ് ചിത്രത്തിന് കമന്റുമായി എത്തിയത്. പലരും കുറിച്ചത് രണ്ട് കുഞ്ഞുങ്ങളുടെ അമ്മയാണെന്ന് പറയില്ലെന്നായിരുന്നു.

Advertisement