‘അദ്ദേഹത്തിന്റ രാഷ്ട്രീയമാകാം മാപ്പ് പറയിക്കാന്‍ തോന്നിപ്പിച്ചത്, സുരേഷ് ചേട്ടന് ഇതുകൊണ്ട് നല്ലതേ സംഭവിക്കൂ’: പ്രതികരണവുമായി നടന്‍ ബാബുരാജ്

809

നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി ജനപ്രിയനാണെങ്കിലും അദ്ദേഹം പലപ്പോഴും വിവാദങ്ങളില്‍ അകപ്പെടാറുമുണ്ട്. കഴിഞ്ഞദിവസം മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ മാധ്യമപ്രവര്‍ത്തകയോട് സുരേഷ് ഗോപി അപമര്യാദയായി പെരുമാറിയത് വന്‍ വിവാദത്തിലേക്ക് എത്തിയത്. സോഷ്യല്‍മീഡിയയില്‍ ഉള്‍പ്പെടെ സംഭവം വലിയ ചര്‍ച്ചയായിരിക്കുകയാണ്.

സംഭവത്തിന് പിന്നാലെ മാധ്യമപ്രവര്‍ത്തക സുരേഷ് ഗോപിക്കെതിരെ പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. 354 എ വകുപ്പ് പ്രകാരമാണ് നടക്കാവ് പോലീസ് കേസെടുത്തത്. ഇന്നലെ ഉച്ചയോടെയാണ് മാധ്യമ പ്രവര്‍ത്തക കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്.

Advertisements

അതേസമയം, സുരേഷ് ഗോപിക്ക് ഈ വിഷയത്തില്‍ പിന്തുണയനും നാനാതുറയില്‍ നിന്നും ലഭിക്കുകയാണ്. സുരേഷ് ഗോപിയുടേത് അദ്ദേഹത്തിന്റെ വാക്കുകള്‍ പോലെ ഒരു പിതാവിന്റെ വാത്സല്യമാണ് എന്നാണ് പിന്തുണയ്ക്കുന്നവര്‍ പറയുന്നത്.

ALSO READ- ‘ഒരച്ഛന്റെ വാത്സല്യം തിരിച്ചറിയണമെങ്കില്‍ നല്ല തന്തയ്ക്ക് പിറക്കണം’; സുരേഷ് ഗോപിക്ക് ഉറച്ച പിന്തുണയുമായി കൃഷ്ണകുമാര്‍

സംഭവത്തില്‍ നടന്‍ സുരേഷ് ഗോപിയ്ക്ക് പിന്തുണയുമായി നടന്‍ ബാബുരാജും രംഗത്തെത്തി. മാദ്ധ്യമ പ്രവര്‍ത്തകയോട് മാപ്പ് പറയുന്നുവെന്ന് വ്യക്തമാക്കി സുരേഷ് ഗോപി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റില്‍ തന്റെ അഭിപ്രായം രേഖപ്പെടുത്തുകയായിരുന്നു ബാബുരാജ്. സുരേഷ് ഗോപിയുടെ രാഷ്ട്രീയമാകും ഒരു വിഭാഗത്തിന് ഇങ്ങനെ മാപ്പു പറയിക്കാന്‍ തോന്നിച്ചതെന്നാണ് ബാബുരാജ് കമന്റായി കുറിച്ചിരിക്കുന്നത്.

‘കഷ്ടം എന്തൊരു അവസ്ഥ… വര്‍ഷങ്ങളായി എനിക്ക് അറിയാവുന്ന സുരേഷ് ചേട്ടന്‍ മാന്യതയോടല്ലാതെ ഇത് വരെ സ്ത്രീകളോട് പെരുമാറിയതായി കേട്ടിട്ടില്ല… കണ്ടിട്ടില്ല… ഒരു പക്ഷെ അദ്ദേഹത്തിന്റെ രാഷ്ട്രീയമാകും ഒരു വിഭാഗത്തിന് ഇങ്ങനെ മാപ്പു പറയിക്കാന്‍ തോന്നിച്ചത്…. സുരേഷ് ചേട്ടന് ഇതുകൊണ്ട് നല്ലതേ സംഭവിക്കൂ”- എന്ന് ബാബുരാജ് ഒരു കമന്റായി കുറിച്ചിരിക്കുകയാണ്.

ALSO READ- ആ സീന്‍ അത്രയ്ക്കും ഹിറ്റായിട്ട് പോലും പിന്നീട് ഒരു സിനിമയിലേക്കും എന്നെ വിളിച്ചില്ല; അമൃതം ഗോപിനാഥ് പറയുന്നു

കോഴിക്കോട് മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് ചോദ്യങ്ങള്‍ ചോദിച്ച മാദ്ധ്യമപ്രവര്‍ത്തകയുടെ തോളില്‍ സുരേഷ് ഗോപി കൈവെച്ചത്. സംഭവത്തില്‍ സുരേഷ് ഗോപിയ്ക്കെതിരെ പോലീസ് അന്വേഷണം തുടരുകയാണ്.

ഈ വിഷയം വിവാദമായതോടെ തന്നെ മാപ്പ് പറഞ്ഞ് സുരേഷ് ഗോപി രംഗത്ത് എത്തിയിരുന്നു. താന്‍ വാത്സല്യത്തോടെയാണ് മാധ്യമപ്രവര്‍ത്തകയോട് പെരുമാറിയതെന്നും ഏതെങ്കിലും രീതിയില്‍ മോശമായി തോന്നുകയോ മാനിസിക ബുദ്ധിമുട്ട് അനുഭവപ്പെടുകയോ ചെയ്തിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നുമായിരുന്നു സുരേഷ് ഗോപി പ്രതികരിച്ചത്.

എന്നാല്‍, സുരേഷ് ഗോപിയുടെ എഫ് ബി പോസ്റ്റ് മാപ്പുപറച്ചിലായി തോന്നുന്നില്ലെന്നും നടപടി മാനസികമായ ബുദ്ധിമുട്ടുണ്ടാക്കിയെന്നുമാണ് മീഡിയ വണ്‍ ചാനലിലെ മാധ്യമപ്രവര്‍ത്തക പ്രതികരിച്ചത്. മാധ്യമപ്രവര്‍ത്തകയ്ക്ക് എതിരെ നടക്കുന്ന സൈബര്‍ ആ ക്ര മണത്തിന് എതിരെ നിയമ നടപടി സ്വീകരിക്കുമെന്നും മാധ്യമപ്രവര്‍ത്തകയ്ക്ക് എല്ലാ പിന്തുണയും നല്‍കുമെന്നും ചാനല്‍ അറിയിച്ചു. സ്ത്രീത്വത്തെ അപമാനിക്കുകയും മോശം ഉദ്ദേശത്തോടെ പെരുമാറുകയും ചെയ്ത സുരേഷ് ഗോപിക്കെതിരെ കേസെടുക്കണമെന്നായിരുന്നു മാധ്യമപ്രവര്‍ത്തകയുടെ പരാതിയില്‍ പറയുന്നത്.

ഇതിനിടെ, വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാര്‍. ഈ വിഷയത്തില്‍ അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെ: ‘തെറ്റ് പറയാന്‍ പറ്റില്ല, ഒരച്ഛന്റെ വാത്സല്യം തിരിച്ചറിയണമെങ്കില്‍ നല്ല തന്തയ്ക്ക് പിറക്കണം’- എന്നാണ് കൃഷ്ണകുമാര്‍ സോഷ്യല്‍മീഡിയയില്‍ പങ്ക് വച്ച പോസ്റ്റില്‍ പറയുന്നത്. ഈ പോസ്റ്റിന് നിരവധി പേരാണ് പിന്തുണ അറിയിച്ച് കമന്റ് ചെയ്തിരിക്കുന്നത്.

Advertisement