സൈഗു കുഞ്ഞായിരുന്നപ്പോള്‍ ബഷീര്‍ ഒന്ന് എടുത്തിട്ട് പോലുമില്ല, എപ്പോഴും സോനുവിന്റെ കൈയ്യില്‍, ഇപ്പോള്‍ ഇബ്രുവിനെ എടുത്ത് നടക്കുന്നുണ്ടല്ലോ, ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി ബഷീര്‍ ബഷിയുടെ പുതിയ വീഡിയോ

213

മലയാളികളുടെ പ്രിയപ്പെട്ട മിനിസ്‌ക്രീന്‍ ഷോയായ ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ഏറെ ശ്രദ്ധേയനായ സെലിബ്രിറ്റി ആണ് ബഷീര്‍ ബഷി. രണ്ട് ഭാര്യമാര്‍ അടങ്ങുന്ന കുടുംബത്തെ ഒത്തൊരുമയോടെ കൊണ്ടു പോകുന്നതാണ് തുടക്കം മുതല്‍ ബഷീര്‍ ബഷി ശ്രദ്ധിക്കപ്പെടാന്‍ കാരണം.

Advertisements

പ്രണയിച്ച് വിവാഹം കഴിച്ച ആദ്യ ഭാര്യയുടെ അനുവാദത്തോടെ ആയിരുന്നു രണ്ടാം ഭാര്യയേയും ബഷി വിവാഹം കഴിച്ചത്. പ്രാങ്ക് വീഡിയോകള്‍, പാചക പരീക്ഷണങ്ങള്‍, വെബ് സീരീസ് ഒക്കെയായി ബഷീറിനൊപ്പം ഭാര്യമാരും മക്കളും യുട്യൂബ് വഴി ഉണ്ടാക്കുന്നത് ലക്ഷങ്ങളാണ്.

Also Read: പുരുഷു എന്നെ അനഗ്രഹിക്കണം, ജഗതി കൈയ്യില്‍ നിന്നിട്ട ഡയലോഗല്ല ഇത്, ഞാനെഴുതിയത്, തുറന്നടിച്ച് രഞ്ജന്‍ പ്രമോദ്

ഈയടുത്ത് മഷൂറയ്ക്ക് ആണ്‍കുഞ്ഞും ജനിച്ചിരുന്നു. കുഞ്ഞിന്റെ എല്ലാ വിശേഷങ്ങളും താരങ്ങള്‍ യൂട്യൂബിലൂടെ പങ്കുവെയ്ക്കാറുണ്ട്. അടുത്തിടെയായിരുന്നു ബഷീറിന്റെ സഹോദരിയുടെ വിവാഹം നടന്നത്. ബഷീര്‍ കുടുംബസമേതം വിവാഹത്തില്‍ പങ്കെടുത്തിരുന്നു.

ഇതിന്റെ വീഡിയോ താരം പങ്കുവെച്ചിരുന്നു. വിവാഹശേഷം വധുവിനൊപ്പമുള്ള ബഷീറിന്റെ ഒരു ഷോര്‍ട് വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. തന്റെ ഇളയമകന്‍ ഇബ്രുവിനെ ബഷീര്‍ കൈയ്യിലെടുത്തുകൊണ്ടുള്ളതായിരുന്നു വീഡിയോ. ഇത് പല സദാചാരവാദികളെയും ദേഷ്യത്തിലാക്കി.

Also Read: ഇതുവരെ വിജയിച്ചവരും, മികച്ച കളി പുറത്തെടുത്തവരും ഉൾക്കൊള്ളുന്ന ഒരു പുത്തൻ ബിഗ്‌ബോസ് ഷോ; ബിഗ്‌ബോസ് അൾട്ടിമേറ്റ് വേണമെന്നാവശ്യപ്പെട്ട് ആരാധകൻ; സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച കുറിപ്പ്

നിരവധി പേരാണ് വീഡിയോക്ക് കമന്റ് ചെയ്തത്. സൈഗു കുഞ്ഞായിരുന്നപ്പോ എപ്പോഴും സുഹാനയുടെ കൈയ്യില്‍ തന്നെയായിരുന്നുവെന്നും ബഷി ഒന്ന് എടുത്ത് കണ്ടിട്ടേയില്ലെന്നും ഒരാള്‍ പറയുന്നു. മറ്റൊരാള്‍ മഷൂറയെ കുറിച്ചായിരുന്നു കുറ്റം പറഞ്ഞത്.

മഷൂറാന്റെ ഉമ്മ എപ്പോഴും ഇവര്‍ക്കൊപ്പം തന്നെയാണേ, എപ്പോഴും കൂടെയുണ്ടെല്ലോ എന്നായിരുന്നു മറ്റൊരാള്‍ കുറിച്ചത്. സൈഗു കുഞ്ഞായിരുന്നപ്പോള്‍ ബഷി യൂട്യൂബില്‍ സജീവമായിരുന്നില്ലെന്ന ചര്‍ച്ചകളും ഉയരുന്നുണ്ട്.

Advertisement