ഇതുവരെ വിജയിച്ചവരും, മികച്ച കളി പുറത്തെടുത്തവരും ഉൾക്കൊള്ളുന്ന ഒരു പുത്തൻ ബിഗ്‌ബോസ് ഷോ; ബിഗ്‌ബോസ് അൾട്ടിമേറ്റ് വേണമെന്നാവശ്യപ്പെട്ട് ആരാധകൻ; സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച കുറിപ്പ്

403

ബിഗ്‌ബോസ് സീസൺ 5 ന് തിരശ്ശീല വീഴുന്നതോടെ ടൈറ്റിൽ വിന്നർ കപ്പുമായി അഖിൽ മാരാർ. ആരാധകരുടെ പ്രവചനങ്ങൾ പോലെ തന്നെ വൻ ഭൂരിപക്ഷത്തോടെയാണ് അഖിൽ കപ്പുയർത്തിയത്. നെഗറ്റീവ് ഇമേജുമായി വന്ന താരം പിന്നീട് ഷോയിലെ മാസ്റ്റർ ബ്രെയിൻ ആകുകയായിരുന്നു. ഇടക്കുണ്ടായ പല വിവാദങ്ങളും അഖിലിന്റെ പ്രതിച്ഛായയെ അടിമുടി മാറ്റുമെന്ന് കരുതിയെങ്കിലും, ജനപ്രീതി നേടി എടുക്കാൻ താരത്തിന് സാധിച്ചു.

ഇപ്പോഴിതാ ബിഗ്‌ബോസിന്റെ ഒരു അൾട്ടിമേറ്റ് ഷോ വേണമെന്നാവശ്യപ്പെട്ട് ഒരു ആരാധകൻ സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ; ‘മലയാളത്തിലെ എക്കാലത്തെയും മികച്ച റിയലിറ്റി ഷോ ആണ് ബിഗ് ബോസ്. ബിഗ് ബോസിന് കേരളത്തിൽ കിട്ടുന്ന സ്വീകാര്യത പോലെ മറ്റൊരു ഷോയ്ക്കും കിട്ടിയിട്ടില്ല. ഇതാ 5-ആമത്തെ സീസണും അവസാനിച്ചിരിക്കുന്നു.

Advertisements

Also Read
ബിഗ് ബോസ് സീസൺ 5 വിന്നറായി അഖിൽ മാരാർ; മകനെ കേരളം ഏറ്റെടുത്തുവെന്ന് അമ്മ; വൈറലായി അഖിൽ മാരാരിന്റെ അമ്മയുടെ വാക്കുകൾ

ഇനി ഏഷ്യാനെറ്റ് ബിഗ് ബോസ് ക്രൂവിന്റെ മുന്നിൽ ഉള്ളത് ഒരു വലിയ അവസരമാണ്. കഴിഞ്ഞ അഞ്ച് സീസോണിലെയും ഏറ്റവും മികച്ച 15 മത്സരാർത്ഥികളെ കൊണ്ട് വന്നു ഒരു ബിഗ് ബോസ് അൾട്ടിമേറ്റ് സംഘടിപ്പിക്കുക.. വൈൽഡ് കാർഡ് വേണ്ട, ചലഞ്ചേഴ്സും വേണ്ട. പ്രേക്ഷകരുടെ വോട്ടിനോടൊപ്പം ബിഗ് ബോസ് ക്രൂവിന്റെ പേഴ്‌സണൽ റേറ്റിങ് കൂടെ കണക്കിലെടുത്തു വിജയിയെ തിരഞ്ഞെടുക്കുക അങ്ങനെ ഒരു ഷോ നടന്നാൽ അത് ചരിത്രമാകും.

ഡേ 1 മുതൽ ഡേ 100 വരെ ഏറ്റവും മികച്ച മത്സരാർത്ഥികൾ തമ്മിൽ ഉള്ള യുദ്ധം.വിജയിച്ചവർക്കും മത്സരിക്കാൻ അവസരം കൊടുക്കണം, സ്ത്രീ പ്രാതിനിധ്യം ഒന്നും നോക്കാതെ എന്റർടൈൻമെന്റ് എന്ന മാനദണ്ഡം മാത്രം മുന്നിൽ കണ്ട് ബിഗ് ബോസ് പ്രേക്ഷകർക്ക് വേണ്ടി ഒരു ഷോ.

Also Read
എന്റെ സ്റ്റെലിസ്റ്റ് അവളാണ്; കറുപ്പാണ് കൂടുതലും എനിക്കായി അവൾ വാങ്ങുന്നത്; ചില കാര്യങ്ങളിൽ കടുംപിടുത്തക്കാരിയാണ്; തന്റെ സ്റ്റെലിസ്റ്റിനെ പരിചയപ്പെടുത്തി എആർ റഹ്‌മാൻ

കഴിഞ്ഞ അഞ്ച് സീസണും കണ്ടത് വച്ച് എനിക്ക് ഏറ്റവും മികച്ച ഗെയിമേർസ് ആയി തോന്നിയ 15 മത്സരാർത്ഥികൾ, സാബു, പേളി, ഷിയാസ്, രഞ്ജിനി, രജിത് കുമാർ, ആര്യ, മണിക്കുട്ടൻ, ഫിറോസ് ഖാൻ, റോബിൻ, ബ്ലെസ്ലി, ജാസ്മിൻ, റിയാസ്, അഖിൽ മാരാർ, ശോഭ, വിഷ്ണു. എത്രയും പെട്ടന്ന് ഇങ്ങനെ ഒരു ഷോ തുടങ്ങും എന്ന് പ്രതീക്ഷിക്കുന്നു’, എന്നാണ് കുറിപ്പിൽ പറയുന്നത്.

Advertisement