പുരുഷു എന്നെ അനുഗ്രഹിക്കണം, ജഗതി കൈയ്യില്‍ നിന്നിട്ട ഡയലോഗല്ല ഇത്, ഞാനെഴുതിയത്, തുറന്നടിച്ച് രഞ്ജന്‍ പ്രമോദ്

192

മലയാള സിനിമയിലെ ഹിറ്റ് ചിത്രങ്ങളിലൊന്നാണ് മീശമാധവന്‍. എക്കാലത്തും മലയാള സിനിമാപ്രേമികള്‍ക്ക് പ്രിയപ്പെട്ട ഈ ചിത്രം ലാല്‍ജോസാണ് സംവിധാനം ചെയ്തത്. രഞ്ജന്ഡ പ്രമോദായിരുന്നു തിരക്കഥ.

Advertisements

ദിലീപ്, കാവ്യ മാധവന്‍ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കിയ ചിത്രത്തില്‍ ജഗതി ശ്രീകുമാറും ഒരു മികച്ച വേഷം അവതരിപ്പിച്ചിട്ടുണ്ട്. ഇതില്‍ പുരുഷ എന്നെ അനുഗ്രഹിക്കണം എന്ന ജഗതിയുടെ ഡയലോഗ് വന്‍ ഹിറ്റായിരുന്നു.

Also Read: ഇതുവരെ വിജയിച്ചവരും, മികച്ച കളി പുറത്തെടുത്തവരും ഉൾക്കൊള്ളുന്ന ഒരു പുത്തൻ ബിഗ്‌ബോസ് ഷോ; ബിഗ്‌ബോസ് അൾട്ടിമേറ്റ് വേണമെന്നാവശ്യപ്പെട്ട് ആരാധകൻ; സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച കുറിപ്പ്

ഈ ഡയലോഗ് ജഗതി തന്റെ കൈയ്യില്‍ നിന്നും ഇട്ടതാണെന്ന തരത്തില്‍ ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ ഇതില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് രഞ്ജന്‍ പ്രമോദ്. ആ ഡയലോഗ് താന്‍ എഴുതിയതാണെന്ന് അദ്ദേഹം പറയുന്നു.

ജഗതി മുട്ടിലിഴഞ്ഞ് വീടുവരെ എത്തുന്നത് തനിക്ക് എഴുതാമെങ്കില്‍ ആ ഡയലോഗും തനിക്ക് എഴുതാം. ഇക്കാര്യം സിനിമ കണ്ട് ഒന്ന് ചിന്തിച്ചാല്‍ മനസ്സിലാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also Read: ബിഗ് ബോസ് സീസൺ 5 വിന്നറായി അഖിൽ മാരാർ; മകനെ കേരളം ഏറ്റെടുത്തുവെന്ന് അമ്മ; വൈറലായി അഖിൽ മാരാരിന്റെ അമ്മയുടെ വാക്കുകൾ

അതുപോലെ അഡ്വക്കേറ്റ് മുകന്ദന്‍ ഉണ്ണി എന്ന കഥാപാത്രം സോഡ പൊട്ടിച്ചുകൊണ്ട് പറയുന്ന ജസ്റ്റ് റിമമ്പര്‍ ദാറ്റ് എന്ന ഡയലോഗും തന്റേതാണെന്നും ഇതൊക്കെ നടന്മാര്‍ കൈയ്യില്‍ നിന്നും ഇട്ടതാണെന്ന് തരത്തില്‍ യമണ്ടന്‍ കഥകള്‍ പടച്ചുവിടന്നവര്‍ ആരാണാവോ എന്നും രഞ്ജന്‍ പ്രമോദ് പറയുന്നു.

Advertisement