മൂന്ന് ബന്ധങ്ങൾ; നാലാമത്തെ ബന്ധം യുവനടിക്ക് ഒപ്പമോ; പിടിക്കൊടുക്കാതെ കമലഹാസ്സൻ; വെളിപ്പെടുത്ത് ബയിൽവാൻ രംഗനാഥൻ

883

സിനിമാ ലോകത്തെ ഞെട്ടിക്കുന്ന വാർത്തകളുമായി സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നില്ക്കുന്ന താരമാണ് ബെയിൽവാൻ രംഗനാഥൻ. നടനും നിരൂപകനുമായ ഇദ്ദേഹം നടത്തുന്ന വെളിപ്പെടുത്തലുകളിൽ ഭൂരിഭാഗവും വിവാദങ്ങളിലേക്ക് നയിക്കാറുമുണ്ട്. അത്‌കൊണ്ട് തന്നെ താരത്തിന് സിനിമയിൽ നിരവധി ശത്രുക്കളുണ്ട് താനും.

അതേസമയം അനാവശ്യ പബ്ലിസിറ്റിക്ക് വേണ്ടി ബയിൽവാൻ നടത്തുന്ന വിലകുറഞ്ഞ ആരോപണങ്ങളാണ് ഇതിൽ മിക്കവയും എന്ന് കാണിച്ച ആരാധകർ തന്നെ രംഗത്ത് വരാറുണ്ട്. ഇപ്പോഴിതാ ഉലകനായകൻ കമലഹാസനെ കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മകളുടെ പ്രായമുള്ള ഒരു നടിയുമായി കമലഹാസൻ രഹസ്യബന്ധത്തിലായിരുന്നു എന്നാണ് ബയിൽവാൻ രംഗനാഥൻ പറയുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ;

Advertisements

Also Read
തന്നേക്കാൾ മികച്ചവരുമായി പ്രവർത്തിക്കാൻ കമൽഹാസന് മടിയാണ്; രഘുവരനോട് അദ്ദേഹത്തിന് അസൂയ ആയിരുന്നു; രഘുവരൻ മരിക്കുന്നത് വരെ ഒരുമിച്ച് ഒരു സിനിമ പോലും ചെയ്തില്ല; വെളിപ്പെടുത്തലുമായി ബയിൽവാൻ രംഗനാഥൻ

കമലഹാസനും, പ്രശസ്ത നടിയുമായ ആൻഡ്രിയ ജെറേമിയയുമായി രഹസ്യബന്ധമുണ്ടായിരുന്നു. ഈ രഹസ്യബന്ധം കാരണം വിശ്വരൂപം, ഉത്തമവില്ലൻ തുടങ്ങി നിരവധി ചിത്രങ്ങളിൽ ആൻഡ്രിയക്ക് അവസരം കൊടുക്കാനും കമൽ മറന്നില്ല. മുപ്പത്തൊമ്പത്കാരിയായ ആൻഡ്രിയയും, 69 കാരനായ കമലും തമ്മിൽ ഇത്തരത്തിൽ ഒരു ബന്ധത്തിന് സാധ്യതയില്ലെന്നും, ബയിൽവാൻ കഥകൾ മെനഞ്ഞ് എടുക്കുകയാണെന്നാണ് ആരാധകരുടെ അഭിപ്രായം. എന്നാൽ ഗൗതമിയും കമലഹാസനും പിരിയാനുള്ള കാരണം ഇതായിരിക്കുമെന്ന സംശയവും ആരാധകർ പങ്ക് വെക്കുന്നുണ്ട്.

തന്റെ ജീവിതത്തിലുടനീളം ഒരു പ്ലേബോയ് ഇമേജിലാണ് കമൽഹാസൻ നടന്നിരുന്നത്. മൂന്ന് ബന്ധങ്ങൾ താരത്തിന് ഉണ്ടായിരുന്നു. ഈ മൂന്ന് ബന്ധങ്ങളും താരം തന്നെ വേണ്ടെന്ന് വെച്ചു. 1978 ലാണ് പ്രശസ്ത നർത്തകി വാണി ഗണപതിയെ കമൽ വിവാഹം കഴിക്കുന്നത്. ഈ വിവാഹ ബന്ധം നിലനില്ക്കുമ്പോൾ തന്നെ മറ്റൊരാളുമായി കമൽ പ്രണയത്തിലായി.

Also Read
ഒരുദിവസം ഒരുപാട് സിഗരറ്റ്; ചെയിൻ സ്‌മോക്കറായി വിജയ് ദേവരക്കൊണ്ട; അർജ്ജുൻ റെഡ്ഡി ചെയിൻ സ്‌മോക്കറായത് ഇങ്ങനെ

ആ കാലഘട്ടത്തിലെ പ്രശസ്ത നടിയായിരുന്ന സരികയുമായി പ്രണയത്തിലായ താരം വൈകാതെ തന്നെ ലിവിങ്ങ് ടുഗെതർ റിലേഷൻഷിപ്പിലേക്ക് എത്തി. ഈ ബന്ധത്തിൽ രണ്ട് മക്കളാണ് താരത്തിനുള്ളത്. സിനിമാതാരങ്ങളായ ശ്രുതിഹാസ്സനും, അക്ഷരഹാസനുമാണ് താരത്തിന്റെ മക്കൾ. എന്നാൽ ഇാെബന്ധവും അധികകാലം നീണ്ടുനിന്നില്ല. വൈകാതെ ഗൗതമിയുമായി താരം അടുക്കുകയായിരുന്നു.

Advertisement