ഒരുദിവസം ഒരുപാട് സിഗരറ്റ്; ചെയിൻ സ്‌മോക്കറായി വിജയ് ദേവരക്കൊണ്ട; അർജ്ജുൻ റെഡ്ഡി ചെയിൻ സ്‌മോക്കറായത് ഇങ്ങനെ

90

2011 ൽ പുറത്തിറങ്ങിയ നുവില്ലയിലൂടെ അഭിനയ ലോകത്തിലേക്ക് കടന്ന് വന്ന താരമാണ് വിജയ് ദേവരക്കൊണ്ട. ഒരു ക്രിക്കറ്റ് കളിക്കാരന്റെ വേഷത്തിലായിരുന്നു താരം സിനിമയിലേക്ക് എത്തിയത്. തുടർന്ന് ഒരുപിടി നല്ല ചിത്രങ്ങളുടെ ഭാഗമായ താരം പിന്നീട് അർജ്ജുൻ റെഡ്ഡി എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്.

തെലുങ്കിന് പുറമേ ബോളിവുഡിലും തന്റെ വിജയക്കൊടി പാറിക്കാൻ വിജയ് ശ്രമിച്ചിരുന്നു. 34 വയസ്സുക്കാരനായ വിജയ് ദേവരക്കൊണ്ട തന്റെ പഠനത്തിന് ശേഷം നാടകത്തിലൂടെയാണ് അഭിനയരംഗത്തേക്ക് വരുന്നത്. തെലുങ്കിലെ അപ്കമിങ്ങ് സ്റ്റാർ എന്നാണ് വിജയ് വിശേഷിപ്പിക്കപ്പെടുന്നത് തന്നെ. വിജയങ്ങൾക്കൊപ്പം പരാജയങ്ങളും താരത്തിന്റെ കരിയറിൽ കാണാം. ഒപ്പം പ്രണയബന്ധങ്ങളിലും താരത്തിന്റെ പേര് കടന്ന് വരാറുണ്ട്. രശ്മിക മന്ദാനയുമായി വിജയ് പ്രണയത്തിലാണെന്ന തരത്തിലുള്ള വാർത്തകളാണ് ഇതിൽ അധികവും.

Advertisements
Courtesy: Public Domain

Also Read
പ്രതിസന്ധികളിൽ തളരാതെ മുന്നോട്ട് പോകുന്ന ദിലീപ്; സ്വന്തമാക്കിയത് സാക്ഷാൽ ഗാനഗന്ധർവന്റെ കുടുംബവീട്‌

ഇപ്പോഴിതാ അർജ്ജുൻ റെഡ്ഡി എന്ന ചിത്രത്തിന് ശേഷം താരം ചെയിൻസ്‌മോക്കറായി മാറി എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അർജ്ജുൻ റെഡ്ഡിയിലെ കഥാപാത്രത്തിന് വേണ്ടിയാണ് താരം സ്‌മോക്കിങ്ങ് തുടങ്ങിയത്. പിന്നീട് ചെയിൻ സ്‌മോക്കറായി മാറുകയായിരുന്നു. അതിന്‌ശേഷം ചിത്രത്തിന്റെ ഷൂട്ടിങ്ങ് പൂർത്തിയാക്കിയ വിജയ് പതിയെ ആണ് പുകവലി കുറക്കാൻ തുടങ്ങിയത്.

അതേസമയം വിജയ് ദേവരക്കൊണ്ടക്ക് പുറമേ തെന്നിന്ത്യയിലെ സൂപ്പർസ്റ്റാറുകളെല്ലാം ഒരു കാലത്ത് പുകവലിക്ക് അടിമകളായിരുന്നുവെന്നും പതിയെ ആ ശിലത്തിൽ നിന്ന് പുറത്ത് കടന്നതാണെന്നുമുള്ള റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. സാക്ഷാൽ കമലഹാസനും, രജനികാന്തും, എ
ന്തിനേറെ പറയുന്നു മെഗാസ്റ്റാർ മമ്മൂട്ടിവരെയും പുകവലിക്കാറുണ്ടായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.

Also Read
ആ ബന്ധവും പിരിഞ്ഞു; അവതാരക പ്രിയങ്ക ദേശ്പാണ്ഡയുടെ വിവാഹ മോചനത്തിന് കാരണം വ്യക്തമാക്കി ബെയിൽവാൻ രംഗനാഥൻ

ഇന്ന് മലയാള സിനിമയിൽ മമ്മൂട്ടിയോളം ആരോഗ്യം കാത്ത് സൂക്ഷിക്കുന്ന മറ്റൊരു താരം ഉണ്ടോ എന്നത് സംശയമാണ്. കൃത്യമായ ചിട്ടയോടെയുള്ള ഭക്ഷണ രീതിയാണ് താരം കാത്ത് സൂക്ഷിക്കുന്നത് എന്ന് വേണമെങ്കിൽ പറയാം. പ്രായം എഴുപത് കഴിഞ്ഞിട്ടും ഇന്നും മലയാളത്തിന്റെ യങ്സ്റ്റാറാണ് മമ്മൂക്ക.

Advertisement