രണ്ട് മണിക്കൂറിന് വേണ്ടി മീന വാങ്ങിയത് ലക്ഷങ്ങൾ; ആരോപണവുമായി ബയിൽവാൻ രംഗനാഥൻ

1108

തെന്നിന്ത്യയിലെ മികച്ച നായികമാരുടെ ലിസ്റ്റ് എടുത്താൽ അതിൽ എല്ലാക്കാലത്തും നിറഞ്ഞു നില്ക്കുന്ന നടിയാണ് മീന. ബാലതാരമായി സിനിമയിലേക്ക് എത്തിയ താരം പിന്നീട് തെന്നിന്ത്യൻ സിനിമാ വ്യവസായത്തിന്റെ ഒഴിച്ച് കൂടാനാവാത്ത ഭാഗമായി മാറുകയായിരുന്നു. തെന്നിന്ത്യയിലെ എല്ലാ സൂപ്പർസ്റ്റാറുകൾക്കൊപ്പവും അഭിനയിക്കാനുള്ള ഭാഗ്യം നേടിയ നടി കൂടിയാണ് മീന.

അടുത്തിടെയാണ് മീനയുടെ ഭർത്താവ് വിദ്യാസാഗർ മരണപ്പെട്ടത്. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം പൊടുന്നനെയാണ് മരണത്തിന് കീഴടങ്ങിയത്. ആ ഷോക്കിൽ നിന്നും പതിയെ റിക്കവർ ചെയ്ത് വരികയാണ് താരമിപ്പോൾ. ഈ അടുത്താണ് സ്വകാര്യ യൂട്യൂബ് ചാനലുമായി സഹകരിച്ച് സിനിമയിൽ നാല്പത് വർഷം പൂർത്തിയാക്കിയ സന്തോഷം മീന പങ്ക് വെച്ചത്. സിനിമയിലെ മീനയുടെ സുഹൃത്തുക്കളെല്ലാം പങ്കെടുത്ത ചടങ്ങിന് വേണ്ടി മീന വാങ്ങിയ പ്രതിഫലമാണ് ഇപ്പോൾ ചർച്ചയാകുന്നത്.

Advertisements

Also Read
രണ്ട് ദിവസത്തിനുള്ളിൽ അവളെ കൊണ്ടുപോകണമെന്ന് പറഞ്ഞതാണ്; അവളെ കാണുന്നത് പിന്നെ കിടന്നാണ്; വികാരഭരിതയായി സുബിയുടെ അമ്മ

ഇപ്പോഴിതാ, ആ പരിപാടിയെ കുറിച്ചും അതിന് മീന വാങ്ങിയ പ്രതിഫലത്തെ കുറിച്ചുമൊക്കെ സംസാരിച്ചിരിക്കുകയാണ് നടനും സിനിമാ നിരൂപകനുമായ ബെയിൽവാൻ രംഗനാഥൻ. 40 വർഷം പൂർത്തിയാക്കിയതിന് മീനയെ ആദരിക്കുന്ന പരിപാടിക്കായി മീന ആവശ്യപ്പെട്ടത് ലക്ഷങ്ങളാണെന്നാണ് രംഗനാഥൻ പറയുന്നത്. ആദ്യം പരിപാടിയിൽ പങ്കെടുക്കാൻ വിസമ്മതിച്ച മീന ആ തുക നൽകാമെന്ന് സംഘാടകർ പറഞ്ഞതോടെ സമ്മതിക്കുകയായിരുന്നു എന്നും അദ്ദേഹം പറയുന്നു.

രാത്രി 8 മണി മുതൽ 10 മണി വരെ, രണ്ടു മണിക്കൂർ പ്രോഗ്രാമിനായി 13 ലക്ഷം രൂപ പ്രതിഫലമായി നൽകാമെന്ന് സ്വകാര്യ യൂട്യൂബ് ചാനൽ സമ്മതിച്ചു. ഇതോടെയാണ് മീന പരിപാടിയിൽ പങ്കെടുക്കാൻ സമ്മതിച്ചതെന്ന് രംഗനാഥൻ പറയുന്നു. അത് കൂടാതെ രജനികാന്തിനെ കൂടി പരിപാടിയിൽ എത്തിച്ചാൽ ഷോയുടെ റീച്ച് കൂടുമെന്ന് യൂട്യൂബ് ചാനലുകാർ പറഞ്ഞത്തോടെ, ഞാൻ പറഞ്ഞാൽ രജനി സാർ വരുമെന്ന് പറഞ്ഞ് മീന രജനിയെ കൊണ്ടുവന്നുവെന്നും ബെയിൽവാൻ രംഗനാഥൻ പറയുന്നു.

Also Read
സവാദ് സ്ഥിരം ശല്യക്കാരൻ, നിരവധി പേരാണ് ദുരനുഭവം വെളിപ്പെടുത്തിയത്; പ്രതികരിച്ചതിൽ അഭിമാനം മാത്രമെന്ന് നന്ദിത

അതേസമയം രംഗനാഥന്റെ വെളിപ്പെടുത്തലിൽ ഞെട്ടിയിരിക്കുകയാണ് സിനിമാ ലോകം. നിലവിൽ മലയാളത്തിൽ രണ്ട് ചാനലുകളിലെ പ്രോഗ്രാമിൽ ജഡ്ജായി വരുന്നത് മീനയാണ്. മലയാളത്തിന് പുറമേ തമിഴിലും ചാനൽ പരിപാടികളുടെ ഭാഗമായി താരം എത്തുന്നുണ്ട്.

Advertisement