ഞാന്‍ നായരാണെന്നായിരുന്നു അവര്‍ കരുതിയത്, വിവാഹശേഷം ഒരു മാസികയിലാണ് എന്റെ യഥാര്‍ത്ഥ പേര് കണ്ടത്, വെളിപ്പെടുത്തലുമായി ബീന ആന്റണി

1681

കേരളക്കരയുടെ പ്രിയപ്പെട്ട നടിയാണ് ബീനാ ആന്റണി. സിനിമയില്‍ ആണ് അഭിനയിച്ച് തുടങ്ങിയതെങ്കിലും ടിവി സീരിയലുകളില്‍ കൂടിയാണ് നടി ആരാധകരുടെ പ്രിയങ്കരിയായി മാറിയത്. 1986ല്‍ ഒന്നു മുതല്‍ പൂജ്യം വരെ എന്ന സിനിമയില്‍ ബാലതാരമായി എത്തിയാണ് ബീന ആന്റണി അഭിനയരംഗത്തേക്ക് എത്തുന്നത്.

Advertisements

നിരവധി സിനിമകളില്‍ വേഷമിട്ടെങ്കിലും നടി ഏറെ ശ്രദ്ധിക്കപ്പെടുന്നത് മിനിസ്‌ക്രീനിലൂടെയാണ്. ബിഗ് സ്‌ക്രീനില്‍ തിളങ്ങിയിരുന്ന ബീന ആന്റണി ഇപ്പോള്‍ മിനിസ്‌ക്രീനില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. ഡിഡി മലയാളം ചാനലിലെ ഇണക്കം പിണക്കം എന്ന സീരിയലിലൂടെയാണ് 1992ല്‍ താരം മിനിസ്‌ക്രീന്‍ രംഗത്ത് സജീവമായത്.

Also Read: എത്രത്തോളം ശക്തരാണ് നമ്മളെന്ന് അപ്പോള്‍ നമുക്ക് മനസ്സിലാവും, വൈറലായി ജാസ്മിന്റെ പുതിയ പോസ്റ്റ്

ഇപ്പോള്‍ മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നില്‍ക്കുന്ന നടിയാണ് ബീന ആന്റണി. സീരിയല്‍ നടന്‍ മനോജ് നായരെയാണ് ബീന ആന്റണി വിവാഹം കഴിച്ചിരിക്കുന്നത്. പ്രണയ വിവാഹം ആയിരുന്നു ഇവരുടേത്. സിനിമയിലൂടെയാണ് ബീന അഭിനയരംഗത്തേക്ക് എത്തുന്നത്.

ഇപ്പോഴിതാ തന്റെ ബീന തന്റെ കുടുംബത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമൊക്കെ പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. തന്നെ അമ്മയാണ് ഒരു നടിയാവാന്‍ ഏറെ സഹായിച്ചതെന്ന് താരം പറയുന്നു.കിടിലം ആന്റിണി എന്നറിയപ്പെടുന്ന അപ്പച്ചന്‍ വലിയ ടെറര്‍ ആയിരുന്നുവെന്നും നാട്ടിലും അങ്ങനെയായിരുന്നുവെന്നും ബീന പറയുന്നു.

Also Read: കാട്ടികൂട്ടലുകൾ കണ്ടാൽ കഷ്ടപ്പെട്ട് പ്രസവിച്ച പോലെയാണ്; നയൻസിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം

അഭിനയിക്കാന്‍ തനിക്ക് അവസരം കിട്ടിയപ്പോള്‍ വിടില്ലെന്നായിരുന്നു അപ്പച്ചന്‍ പറഞ്ഞതെന്നും ഒടുവില്‍ പട്ടിണി കിടന്നാണ് അത് സമ്മതിപ്പിച്ചതെന്നും ബീന കൂട്ടിച്ചേര്‍ത്തു. മൂന്ന് പെണ്‍കുട്ടികളുള്ള അദ്ദേഹത്തിന് പേടിയുണ്ടായിരുന്നുവെന്നും ഒരു അവസരം മാത്രമേ അഭിനയിക്കാന്‍ തരുള്ളൂവെന്നും അപ്പച്ചന്‍ പറഞ്ഞിരുന്നതായി ബീന പറയുന്നു.

മനോജിന്റേത് ശരിക്കും ഓര്‍ത്തോഡോക്‌സ് കുടുംബം ആയിരുന്നു, മനോജിന്റെ മുത്തശ്ശി തന്നെ ഒരു നായര്‍പെണ്‍കുട്ടിയായാണ് കണ്ടിരുന്നതെന്നും താരം പറയുന്നു. പിന്നീട് ഒരു മാസികയില്‍ തന്റെ പേര് കണ്ടപ്പോള്‍ താന്‍ മാപ്പിള അല്ലേ എന്ന് മുത്തശ്ശി ചോദിച്ചുവെന്നും മനോജ് നിസാരമായ മറുപടി നല്‍കിയെന്നും താരം പറയുന്നു.

Advertisement