ഞാന്‍ പെണ്ണല്ല, ആണാണ്, അഞ്ച് വര്‍ഷമായി ഒരു പെണ്‍കുട്ടിയുമായി പ്രണയത്തില്‍, ഒടുവില്‍ ജെന്റര്‍ തുറന്നുപറഞ്ഞ് അഞ്ജൂസ് റോഷ്

900

ബിഗ് ബോസ് മലയാളത്തിന് ഇപ്പോള്‍ നിരവധി ആരാധകരാണ് ഉള്ളത്. ആദ്യമൊക്കെ മലയാളികള്‍ക്ക് അത്ര പരിചിതമായിരുന്നില്ല ഈ റിയാലിറ്റി ഷോ എങ്കിലും ഇപ്പോള്‍ നിരവധി പേരാണ് ഷോയ്ക്ക് അഡിക്റ്റായി മാറിയിരിക്കുന്നത്. അവസാനം നടന്ന അവസാനിച്ച നാലാം സീസണിനാണ് ഏറ്റവും കൂടുതല്‍ പ്രേക്ഷക പ്രശംസ ലഭിച്ചത്.

ഇരുപത് മത്സരാര്‍ഥികളുമായി നടന്ന നാലാം സീസണില്‍ ലേഡി വിന്നറിനെ ലഭിച്ചതും ഏറെ ശ്രദ്ധേയമായിരുന്നു. മത്സരത്തില്‍ വിജയിയായത് ദില്‍ഷ പ്രസന്നനാണ്. രണ്ടാം സ്ഥാനം ബ്ലെസ്ലിക്കായിരുന്നു. മൂന്നാംസ്ഥാനമാണ് റിയാസ് സലിമിന് ലഭിച്ചത്.

Advertisements

അതേസമയം, ബിഗ് ബോസ് നാലാം സീസണില്‍ വിജയികളായില്ലെങ്കിലും നിരവധി പേരാണ് ആരാധകരുടെ പ്രിയപ്പെട്ടവരായി മാറിയത്. ഇപ്പോഴിതാ അഞ്ചാം സീസണ് ബിഗ് ബോസ് ആരംഭിച്ചിരിക്കുകയാണ്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു പുതിയ സീസണിന് തുടക്കം കുറിച്ചത്.

Also Read: ‘എന്നെ കണ്ടതിന് പിന്നാലെ വീട്ടിൽ പോയി വിവാഹം കഴിക്കാൻ പെൺകുട്ടിയെ കിട്ടിയെന്ന് പറഞ്ഞു’; ഞാൻ റൊമാന്റിക്കാണ് നിർഭാഗ്യവശാൽ ഭർത്താവ് പട്ടാളക്കാരൻ; ധന്യ വർമ്മ

പുതിയ സീസണിലെ ഒരു സെഗ്‌മെന്റാണ് എന്റെ കഥ. ഇതില്‍ മത്സരാര്‍ത്ഥികള്‍ അവരുടെ ജീവിത കഥ തുറന്നുപറയും. ഇപ്പോഴിതാ ഈ സെഗ്മെന്റില്‍ തന്റെ ജെന്റര്‍ വെളിപ്പെടുത്തിയിരിക്കുകയാണ് അഞ്ജൂസ് റോഷ്. താന്‍ ഒരു സ്വവര്‍ഗാനുരാഗിയാണെന്ന് അഞ്ജൂസ് പറഞ്ഞു.

താന്‍ ഒരു പെണ്‍കുട്ടിയുമായി അഞ്ജുവര്‍ഷത്തോളമായി പ്രണയത്തിലാണ്. വീട്ടുകാര്‍ക്ക് ഇക്കാര്യം അറിയാം. ഫിസിക്കലി താനൊരു പെണ്‍കുട്ടിയാണെങ്കിലും കുഞ്ഞുന്നാളുമുതലേ ആണ്‍കുട്ടിയെ പോലെ ജീവിക്കാനായിരുന്നു ഇഷ്ടമെന്നും അമ്മയെ കഴിഞ്ഞാല്‍ താന്‍ സ്‌നേഹിക്കുന്ന പെണ്‍കുട്ടിയാണ് ഏറ്റവും കൂടുതല്‍ തന്നെ പൊന്നുപോലെ നോക്കുന്നതെന്നും അഞ്ജൂസ് പറയുന്നു.

Also Read: സുജിനുമായുള്ള വിവാഹം മുടക്കാൻ വേണ്ടി അച്ഛൻ കള്ളം പറഞ്ഞിട്ടുണ്ട്; മറക്കാനിഷ്ടപ്പെടുന്ന കാര്യങ്ങൾ നിങ്ങൾ ഓർമ്മിപ്പിക്കരുത്; തുറന്നുപറഞ്ഞ് പൊന്നു

തനിക്ക് വേണമെങ്കില്‍ മറ്റുള്ളവര്‍ക്ക് വേണ്ടി ഒരാണിനെ വിവാഹം ചെയ്യാം. മാതാപിതാക്കളുടെ സന്തോഷത്തിന് വേണ്ടി കുറച്ച് പേരെ വിളിച്ച് ഊണ് കൊടുക്കാം. പക്ഷേ അതിന് ശേഷം താന്‍ കയറി ചെല്ലേണ്ടത് ഒത്തിരി പ്രതീക്ഷകളുള്ള ഒരാണിന്റെ വീട്ടിലേക്കാണെന്നും എന്നെ പോലുള്ളവര്‍ ദയവ് ചെയ്ത് അങ്ങനെ ഒരു പാപം ചെയ്യരുതെന്നും അഞ്ജൂസ് പറഞ്ഞു.

Advertisement