‘എന്നെ കണ്ടതിന് പിന്നാലെ വീട്ടിൽ പോയി വിവാഹം കഴിക്കാൻ പെൺകുട്ടിയെ കിട്ടിയെന്ന് പറഞ്ഞു’; ഞാൻ റൊമാന്റിക്കാണ് നിർഭാഗ്യവശാൽ ഭർത്താവ് പട്ടാളക്കാരൻ; ധന്യ വർമ്മ

945

ഒട്ടുമിക്ക എല്ലാ മലയാളി പ്രേക്ഷകർക്കും ഏറെ ഇഷ്ടമുള്ള ഒരു പരിപാടിയാണ് കപ്പ ടിവി യിലെ ഹാപ്പിനസ് പ്രോജക്ട്. സന്തോഷത്തെക്കുറിച്ച് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന മലയാളത്തിൽ തന്നെ ഏറ്റവും മികച്ച ഒരു പരിപാടിയാണ് ഹാപ്പിനസ് പ്രോജക്ട്. ഒരുപാട് സെലിബ്രിറ്റികൾ ഇതിൽ മനസ്സ് തുറന്നിട്ടുണ്ട്.

ഹാപ്പിനസ് പ്രോജക്ട് എന്ന പരിപാടിയിലെ അവതാരകയാണ് ധന്യ വർമ്മ. പ്രേക്ഷകരെ പൂർണ്ണമായും തൃപ്തിപ്പെടുത്തുന്ന രീതിയിലാണ് താരം ടോക്ക് ഷോ നടത്താറുള്ളത്. അതുകൊണ്ടുതന്നെ ഈ പരിപാടിയിലൂടെ ധന്യ വർമ്മയ്ക്ക് ഒരു പിടി ആരാധകരും ഉണ്ട്.

Advertisements

ഈ അടുത്ത് താരം തന്റെ ജീവിത അനുഭവങ്ങൾ പങ്കുവെക്കുകയുണ്ടായി. ബോംബെയിൽ ഒറ്റയ്ക്ക് ജീവിതം നയിച്ചു കൊണ്ടിരിക്കുമ്പോഴാണ് തനിക്ക് ഒരുപാട് ആത്മവിശ്വാസം ലഭിച്ചതെന്നു താരം പറയുന്നുണ്ട്. താൻ ഒരു ഫെമിനിസ്റ്റ് ആണെന്നും, പെൺകുട്ടികൾ പ്രത്യേകിച്ചും അവരുടെ കറിയറിൽ ശ്രദ്ധ കേന്ദ്രീകരിക്കണം എന്നും താരം കൂട്ടിച്ചേർത്തു. കൂടാതെ തന്റെ ഭർത്താവിനെ കുറിച്ചും ധന്യ വർമ്മ തുറന്നുപറയുന്നുണ്ട്. താൻ ഭയങ്കര റൊമാന്റിക്കാണെന്നും എന്നാൽ ഭർത്താവ് പട്ടാളക്കാരനായതുകൊണ്ട് വലിയ റൊമാന്റിക് പേഴ്സൺ അല്ലെന്നുമാണ് ധന്യ വർമ പറയുന്നത്.

ALSO READ- ഈഗോ പ്രശ്‌നങ്ങൾ തീരെ ബാധിക്കാത്തയാൾ;തന്റെ പരിമിതികളും ശക്തിയും സുജുവിന് കൃത്യമായറിയാം; ഗായിക സുജാതയ്ക്ക് അറുപതാം പിറന്നാൾ; വൈറലായി കുറിപ്പ്

തന്നെ ആദ്യമായി കണ്ടപ്പോൾ തന്നെ അദ്ദേഹം വീട്ടിൽ ചെന്ന് തന്നെ കല്യാണം കഴിക്കാൻ താത്പര്യമുണ്ടെന്ന് പറയുകയായിരുന്നു, അങ്ങനെയാണ് പിന്നീടത് വിവാഹത്തിലെത്തിയതെന്ന് ധന്യ വെളിപ്പെടുത്തി.
dhanya-varma

ഞാൻ ഭയങ്കര റൊമാന്റിക്കാണ്. നിർഭാഗ്യവശാൽ ഒരു പട്ടാളക്കാരനെയാണ് കല്യാണം കഴിച്ചത്. ഞാൻ റൊമാൻസ് എന്ന് പറഞ്ഞ് ചെന്നാൽ ചിലപ്പോൾ എന്നെ ഓടിക്കുമെന്നും ധന്യ പറയുന്നു. ഇപ്പോൾ ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് 18 വർഷമായി. പക്ഷെ ഇപ്പോൾ കുറച്ച് കുറച്ച് വ്യത്യാസമൊക്കെയുണ്ട് എന്നും താരം വ്യക്തമാക്കി.

ALSO READ- സുജിനുമായുള്ള വിവാഹം മുടക്കാൻ വേണ്ടി അച്ഛൻ കള്ളം പറഞ്ഞിട്ടുണ്ട്; മറക്കാനിഷ്ടപ്പെടുന്ന കാര്യങ്ങൾ നിങ്ങൾ ഓർമ്മിപ്പിക്കരുത്; തുറന്നുപറഞ്ഞ് പൊന്നു

ബോംബെയിൽ വർക്ക് ചെയ്ത് കൊണ്ടിരുന്ന സമയത്ത് അവരുടെ വീട്ടിൽ പോയി. കസിൻ ഒന്ന് ചായകുടിക്കാൻ വിളിച്ചതാണ്. പണ്ടത്തെ വലിയൊരു വീടാണ് അദ്ദേഹത്തിന്റേത്. ഒരു കോമൺ ഫ്രണ്ടിനെ പോപാലെയാണ് അന്ന് സംസാരിച്ചത്.

എന്നാൽ, വിജയ് നേരെ വീട്ടിൽ ചെന്ന് പറഞ്ഞു. ‘ഡാഡി, കല്യാണം കഴിക്കാനുള്ള പെൺകുട്ടിയെ കണ്ടു കഴിഞ്ഞു’- എന്ന്. അക്കാര്യം എന്നോട് ചോദിച്ചത്‌പോലുമില്ല. പിറ്റേ ദിവസം അദ്ദേഹത്തിന്റെ അച്ഛൻ വീട്ടിൽ വിളിച്ച് സംസാരിച്ചു. നോക്കിയപ്പോൾ അന്ന് വലിയ പ്രശ്നം തോന്നിയില്ലായിരുന്നു. ഞാനും സമ്മതിച്ചു- എന്നാണ് ധന്യ വർമ്മ പറയുന്നത്.

dhanya-varma7

അതേസമയം, തനിക്ക് കുറച്ച് കാലം കൂടെ ഡേറ്റ് ചെയ്യണമായിരുന്നുവെന്ന് ഇപ്പോൾ തോന്നുന്നുണ്ട്. ശരിക്കും പറഞ്ഞാൽ രണ്ടുവർഷം ഞങ്ങളുടേത് ഡേറ്റിങ് ലൈഫ് ആയിരുന്നു. രണ്ടുവർഷത്തോളം ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും ട്രാവലിങ്ങായിരുന്നുവെന്നും താരം പറയുന്നു. .

Advertisement