Home Entertainment Celebrities

സാറയെ കുറിച്ച് ഉരിയാടാതെ കാർത്തിക് ആര്യൻ; കഴിഞ്ഞ ഒന്നരവർഷമായി താൻ സിംഗിൾ എന്ന് താരത്തിന്റെ വെളിപ്പെടുത്തൽ

121

ബോളിവുഡിലെ യുവതാരങ്ങളിൽ പ്രേക്ഷകരുടെ പ്രിയങ്കരനാണ് കാർത്തിക് ആര്യൻ. സിനിമാപാരമ്പര്യമൊന്നും അവകാശപ്പെടാനില്ലാത്ത കാർത്തിക് തന്റെ അഭിനയ മികവ് കൊണ്ടാണ് താരം ബോളിവുഡിൽ സ്വന്തമായൊരു ഇടം ഉറപ്പിച്ചത്. അടുത്തിടെ കാർത്തിക് പ്രധാന വേഷത്തിലെത്തിയ ഭൂൽ ഭൂലയ്യ 2 ബോക്സ് ഓഫീസിൽ സൂപ്പർ ഹിറ്റായിരുന്നു.

സോഷ്യൽ മീഡിയയിൽ നടൻ സജീവമാണ്. തന്റെ ജീവിതത്തിലെ എല്ലാ വിശേഷങ്ങളും നടൻ പങ്കുവെയ്ക്കാറുണ്ട്. താരജാടകളില്ലാതെയുള്ള പെരുമാറ്റമാണ് കാർത്തിക്കിനെ കൂടുതൽ പ്രിയങ്കരനാക്കിയത്. വന്ന വഴി മറക്കാറില്ലെന്ന് അഭിമുഖങ്ങളിൽ താരം പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഇതും താരത്തിന് കൂടുതൽ ആരാധകരെ നേടികൊടുത്തു.

Advertisements

Also read; ഹണിമൂൺ കാലത്ത് യാത്ര അവസാനിപ്പിച്ച് വീട്ടിൽ പോകാമെന്ന് പറഞ്ഞ് വാശിപിടിച്ച് അജയ് ദേവ്ഗൺ, കാരണം കേട്ട് ഞെട്ടിയെന്ന് കജോൾ

യുവതികളുടെ ഹാർട്ട്‌ത്രോബായ കാർത്തിക് പലപ്പോഴും ഗോസിപ്പുകളിലും നിറഞ്ഞിട്ടുണ്ട്. ഒരിടക്ക് കൃതി സോണുമായി താരം പ്രണയത്തിലാണെന്ന വാർത്തകൾ പ്രചരിച്ചിരുന്നു. പിന്നീട് സാറ ഖാനുമായി താരം ഡേറ്റ് ചെയ്യുകയാണ് എന്ന വാർത്തകളാണ് പുറത്തുവന്നത്. രണ്ടുപേരും ഇതിൽ പ്രതികരിച്ചില്ലെങ്കിലും സംഭവം സത്യമാണെന്ന് പിന്നീട് പലരും വിശ്വസിക്കുകയും ചെയ്തു.

ലവ് ആജ് കൽ 2 എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ച് പ്രണയത്തിലായ ഇരുവരും പിരിഞ്ഞെന്ന് അടുത്തിടെ വാർത്തകൾ നിറഞ്ഞിരുന്നു. സാറ അലി ഖാൻ കോഫി വിത്ത് കരൺ ഷോയിൽ അതിഥിയായി എത്തിയപ്പോൾ കരൺ ജോഹർ ഇത് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. അതിനു പിന്നാലെ കഴിഞ്ഞ ഒന്നേകാൽ വർഷത്തിലേറെയായി താൻ സിംഗിൾ ആണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ആര്യൻ.

ഫിലിം കംപാനിയന് നൽകിയ അഭിമുഖത്തിലാണ് താൻ സിംഗിൾ ആണെന്ന് കാർത്തിക് തുറന്നു പറഞ്ഞത്. എന്നാൽ സാറയുടെ പേര് പറയാനോ മുൻപ് ആരുമായിട്ടായിരുന്നു പ്രണയമെന്ന് വെളിപ്പെടുത്താനോ താരം തയ്യാറായില്ല. ‘കഴിഞ്ഞ 1.25 വർഷമായി ഞാൻ സിംഗിളാണ്, മറ്റൊന്നിനെക്കുറിച്ചും എനിക്കറിയില്ല’ എന്നാണ് കാർത്തിക് പറഞ്ഞത്.

എത്രനാളായെന്ന് കൃത്യമായിട്ട് അറിയാമല്ലോയെന്ന് അവതാരകൻ താരത്തോട് ചോദിച്ചപ്പോൾ, ‘കഴിഞ്ഞ 1 വർഷമായി ഞാൻ സിംഗിളാണ്. കാലയളവ് ഞാൻ പതുക്കെ കുറയ്ക്കുന്നതല്ല… അത് കൃത്യമായിരുന്നില്ല.’ എന്ന് നടൻ അൽപം നാണിച്ചു കൊണ്ട് പറഞ്ഞു. ഇനി തന്റെ ജോലി തന്നെയാണ് പ്രണയമെന്ന് പറയുമോ എന്ന് ചോദിച്ചപ്പോൾ, ‘ഇല്ല അത് അങ്ങനെയല്ല, പക്ഷേ ഞാൻ സിംഗിളാണ്, അത്രയേ ഉള്ളു,’ എന്നും കാർത്തിക് പറഞ്ഞു.

തന്റെ ഈ അവകാശ വാദം കാണികൾ അംഗീകരിക്കാതെ ആയപ്പോൾ തന്റെ ഫോണിലെ അവസാന കോൾ വിളിച്ചിരിക്കുന്നത് അമ്മയെ ആണെന്നും താരം പറഞ്ഞിരുന്നു. കോഫി വിത്ത് കരണിന്റെ ഏഴാം സീസണിൽ ഇതുവരെ കാർത്തിക് ആര്യന്റെ പേര് രണ്ടുതവണ ഉയർന്നുവന്നിട്ടുണ്ട്, അതിൽ സാറാ അലി ഖാൻ നടത്തിയ പരോക്ഷ പരാമർശവും ഉൾപ്പെടുന്നു.

സെലിബ്രിറ്റി ചാറ്റ് ഷോയുടെ റാപ്പിഡ് ഫയർ വിഭാഗത്തിൽ എപ്പോഴും തന്റെ പേര് വരുന്നതിൽ അഭിമാനമുണ്ടെന്ന് കാർത്തിക് നേരത്തെ ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. കോഫി വിത്ത് കരണിന്റെ ആദ്യ എപ്പിസോഡിൽ രൺവീർ സിംഗ് കാർത്തിക്കിനെ അനുകരിച്ചപ്പോൾ, മറ്റൊരു എപ്പിസോഡിൽ ഒരു ചോദ്യത്തിന് സാറാ അലി ഖാൻ താരത്തെ പരോക്ഷമായി പരാമർശിക്കുകയായിരുന്നു.

Also read; പതിനാറാം വയസിൽ എൻഗേജ്മെന്റ്, 18ൽ വിവാഹം! വൈകാതെ ഡൈവോഴ്‌സും; നിനക്ക് ഭ്രാന്തുണ്ടോ രണ്ടാം കെട്ടുകാരിയെ കെട്ടാൻ എന്ന് പലരും കളിയാക്കിയിട്ടും വിഷ്മു പിന്മാറിയില്ലെന്ന് ആമി അശോക്

എന്തുകൊണ്ടാണ് മുൻ കാമുകൻ മുൻ കാമുകനായി ഇരിക്കുന്നതെന്ന് കരൺ ചോദിച്ചപ്പോൾ, ‘കാരണം അവൻ എല്ലാവരുടെയും മുൻകാമുകനാണ്’ എന്നായിരുന്നു സാറയുടെ മറുപടി. സാറയും കാർത്തിക്കും പ്രണയത്തിലായിരുന്നു എന്ന് ഇരുവരും ഔദ്യോഗികമായി പറഞ്ഞിട്ടില്ല. എന്നാൽ ഇംതിയാസ് അലിയുടെ ലവ് ആജ് കൽ (2020) എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് ഇരുവരും ഡേറ്റിംഗ് ആരംഭിച്ചെന്നും ചിത്രം തിയേറ്ററിൽ എത്തിയതിന് പിന്നാലെ ഇവർ പിരിഞ്ഞെന്നുമാണ് റിപ്പോർട്ടുകൾ.

Advertisement