Home Entertainment Celebrities

അന്ന് അടുത്തിരുന്ന് ഫോട്ടോ എടുത്തു, ഞാനറിഞ്ഞില്ല രണ്ടുപേരും ഈ സന്തോഷ രഹസ്യം ഉള്ളില്‍ സൂക്ഷിക്കുകയാണെന്ന്, ഗോപിക ജിപി പ്രണയത്തെ കുറിച്ച് ശരത് പറയുന്നു

188

മലയാളികളുടെ പ്രിയപ്പെട്ട നടി ഗോപിക അനിലും ടെലിവിഷന്‍ അവതാരകനും നടനുമായ ഗോവിന്ദ് പത്മസൂര്യയും വിവാഹിതരാകാന്‍ പോകുകയാണ്. അടുത്തിടെയായിരുന്നു താരങ്ങളുടെ വിവാഹ നിശ്ചയം. വിവാഹനിശ്ചയത്തിന്റെ ഫോട്ടോകളും വീഡിയോകളും സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.

Advertisements

വിവാഹ നിശ്ചയ ചിത്രങ്ങള്‍ ഇരുവരുടെയും ആരാധകരെ ഒന്നടങ്കം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരുന്നു. ആരും ഒട്ടും പ്രതീക്ഷിക്കാത്തതായിരുന്നു ഇവരുടെ വിവാഹം. വിവാഹനിശ്ചയത്തെ കുറിച്ച് ഒരു സൂചന പോലും ഇരുവരും നല്‍കിയിരുന്നില്ല.

Also Read: യഥാര്‍ത്ഥ ജീവിതത്തില്‍ ഞാന്‍ നീലുവിനെ പോലെയല്ല, പലര്‍ക്കും എന്നോട് നേരിട്ട് സംസാരിക്കാന്‍ മടിയാണ്, തുറന്നുപറഞ്ഞ് നിഷ സാരംഗ്

ചടങ്ങിന്റെ ഫോട്ടോകള്‍ പങ്കുവെച്ചു കൊണ്ട് ഗോപിയും ഗോവിന്ദ് പദ്മസൂര്യയും തന്നെയാണ് സോഷ്യല്‍ മീഡിയ വഴി ഈ സന്തോഷവാര്‍ത്ത അറിയിച്ചത്. വിവാഹവാര്‍ത്ത പുറത്തുവന്നതോടെ പ്രമുഖ സിനിമാസീരിയല്‍ താരങ്ങളുള്‍പ്പെടെ നിരവധി പേരാണ് ജിപിക്കും ഗോപികയ്ക്കും ആശംസകള്‍ അറിയിച്ചെത്തിയത്.

ഇപ്പോഴിതാ ജിപിയെ കുറിച്ചും ഗോപികയെ കുറിച്ചും പറഞ്ഞുകൊണ്ട് നടന്‍ ശരത് ദാസ് പങ്കുവെച്ച പോസ്റ്റാണ് ശ്രദ്ധനേടുന്നത്. ഇരുവര്‍ക്കൊപ്പമുള്ള ഫോട്ടോകള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു പോസ്റ്റ്. പ്രിയ ജിപി ആന്‍ഡ് ഗോപിക, അന്ന് നിങ്ങളുടെ തൊട്ടടുത്തിരുന്ന് ഫോട്ടോസ് എടുക്കുമ്പോള്‍ താന്‍ അറിഞ്ഞിരുന്നില്ല, നിങ്ങള്‍ ഈ സന്തോഷ രഹസ്യം ഉള്ളില്‍ സൂക്ഷിക്കുകയാണെന്ന് ശരത് പറയുന്നു.

Also Read: ഈ മൂന്ന് കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മോഹന്‍ലാലിന്റെ സിനിമകള്‍ പരാജയപ്പെടില്ല, അദ്ദേഹത്തിന്റെ ജാതകം എനിക്കറിയാം, തുറന്നുപറഞ്ഞ് സഹോദരന്‍

ഹാപ്പി ഫോര്‍ ബോത്ത് ഓഫ് യു എന്നും ശരത് ഫേസ്ബുക്കില്‍ കുറിച്ചു. ശരത്തിന്റെ പോസ്റ്റ് ഗോപികയുടെയും ജിപിയുടെയും ആരാധകര്‍ ഒന്നടങ്കം ഏറ്റെടുത്ത് കഴിഞ്ഞു. ഈ സന്തോഷം എന്നും അവരുടെ ജീവിതത്തിലുണ്ടാവട്ടെയെന്ന് പലരും കമന്റിലൂടെ ആശംസിച്ചു.

Advertisement