ആര്‍ക്കുമറിയില്ല, മമ്മൂട്ടിയും ഞാനും തമ്മില്‍ അങ്ങനെയൊരു ബന്ധമുണ്ട്, വെളിപ്പെടുത്തലുമായി നടി സുചിത

41443

നിരവധി ഹിറ്റ് സീരിയലുകളിലൂടെ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന നടിയാണ് സുജിത ധനുഷ്. അല്‍പ്പ സ്വല്‍പ്പം മീരാ ജാസ്മിന്റെ ഛായയുള്ള താരം തുടക്കം മുതല്‍ക്കേ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Advertisements

ഏഷ്യാനെറ്റിലെ സൂപ്പര്‍ഹിറ്റ് സീരിയലായ ഹരിചന്ദനത്തില്‍ സുജിത അവതരിപ്പിച്ച ഉണ്ണിമായ എന്ന കഥാ പാത്രത്തെ മലയാളികള്‍ മറന്നിട്ടുണ്ടാവില്ല. ആരാധകന്റെ കണ്ണു നിറക്കുന്ന അഭിനയം ആയിരുന്നു സുജിത കാഴ്ച്ച വെച്ചത്.

Also Read: നിര്‍ത്താതെ ഛര്‍ദി, പിരിയഡ്‌സ് ആയത് മൂന്നുതവണ, ആരോഗ്യസ്ഥിതി വഷളായി, ബിഗ്‌ബോസിനോട് വിടപറഞ്ഞ് ലച്ചു

ബാലതാരമായി സിനിമയിലെത്തിയ താരം ഇതിനോടകം നൂറിലധികം സിനിമകളും സീരിയലുകളും ചെയ്തിട്ടുണ്ട്. 1986ല്‍ ഫാസിലിന്റെ സംവിധാനത്തില്‍ മമ്മൂട്ടിയെ നായകനാക്കി തിയ്യേറ്ററിലെത്തിയ ചിത്രമായിരുന്നു പൂവിനു മുതല്‍ പൂന്തെന്നല്‍. ഈ സിനിമയില്‍ ബാലതാരമായി അഭിനയിച്ചത് സുജിതയായിരുന്നു.

സംസാര ശേഷിയില്ലാത്ത കുട്ടിയായിരുന്നു ഇതില്‍ സുജിത. കൂടാതെ ആണ്‍കുട്ടിയായാണ് വേഷമിട്ടിരുന്നത്. മമ്മൂട്ടിക്കൊപ്പം അങ്ങനെ അഭിനയിച്ചതിന്റെ ഒരു ബന്ധം താരത്തിനുണ്ട്. പ്രസവിച്ച് 41ദിവസം പ്രായമുള്ളപ്പോഴായിരുന്നു കുഞ്ഞ് സുജിതയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം. മുന്താനൈ മുടിച്ച് എന്ന സിനിമയിലൂടെയായിരുന്നു സുജിതയുടെ സിനിമാപ്രവേശനം.

Also Read: ഒന്നിനും കൊള്ളാത്ത ഭര്‍ത്താവ് എന്ന മോശം കമന്റുകള്‍ തിരുത്തിക്കുറിച്ചു, ആരാണെന്ന് മനസ്സിലാക്കാതെയായിരുന്നു വിഷ്ണുവിനെ പലരും വിമര്‍ശിച്ചതെന്ന് തുറന്നടിച്ച് ശില്‍പ്പ ബാല

ഇന്ന് സീരിയല്‍ മേഖലയില്‍ തിരക്കുള്ള നായികമാരില്‍ ഒരാളാണ് സുജിത. നിര്‍മ്മാതാവ് ധനുഷാണ് സുചിതയുടെ ഭര്‍ത്താവ്. ഇരുവര്‍ക്കും ഒരു മകനാണുള്ളത്. ഷൂട്ടിങ് തിരക്കുകള്‍ മൂലം ചെന്നൈയില്‍ സ്ഥിരതാമസമാക്കിയിരിക്കുകയാണ് സുചിയും കുടുംബവും.

Advertisement