ഒന്നിനും കൊള്ളാത്ത ഭര്‍ത്താവ് എന്ന മോശം കമന്റുകള്‍ തിരുത്തിക്കുറിച്ചു, ആരാണെന്ന് മനസ്സിലാക്കാതെയായിരുന്നു വിഷ്ണുവിനെ പലരും വിമര്‍ശിച്ചതെന്ന് തുറന്നടിച്ച് ശില്‍പ്പ ബാല

901

മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ് നടി ശില്‍പ ബാല. അഭിനേത്രിയും അവതാരകയുമായ താരം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. നടിയെ പോലെ തന്നെ കുടുംബവും പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചയാവാറുണ്ട് വിവാഹശേഷം സിനിമയില്‍ അത്രയധികം സജീവമല്ല താരം. അധികം അഭിമുഖങ്ങളിലും ഇവര്‍ പ്രത്യക്ഷപ്പെടാറില്ല.

Advertisements

കുറച്ചുമുമ്പ് ഭര്‍ത്താവ് വിഷ്ണുവിനോടൊപ്പം കളിച്ച നടിയുടെ ഡാന്‍സ് വൈറലായിരുന്നു. ഇതോടെ താരകുടുംബം സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ ചര്‍ച്ചയാവുകയായിരുന്നു. ശില്‍പയ്ക്കൊപ്പം മകള്‍ യാമികയും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെടാറുണ്ട്.

Also Read: ആകെ പൊരുത്തക്കേടുകൾ ആയിരുന്നു, വിവാഹ ജീവിതം വെറും ഒരു വർഷം കൊണ്ട് അവസാനിച്ചു, കുഞ്ചാക്കോ ബോബന്റെ ഹിറ്റ് നായികയുടെ ജീവിതത്തിൽ സംഭവിച്ചത് കണ്ടോ

അഭിനേത്രി എന്നതില്‍ ഉപരി ശില്‍പ ഒരു നല്ല നര്‍ത്തകിയുമാണ്. എന്നാല്‍ ഭര്‍ത്താവ് ഡോക്ടര്‍ വിഷ്ണു നൃത്തം ചെയ്തത് എല്ലാവരേയും ഞെട്ടിപ്പിച്ചിരുന്നു. ഓങ്കോളജിസ്റ്റായ ഭര്‍ത്താവിന്റെ കഴിവുകള്‍ പുറത്ത് കൊണ്ട് വന്നതിനെ കുറിച്ച് ശില്‍പ ബാല വെളിപ്പെടുത്തിയിരുന്നു.

ഡാന്‍സിങ് സ്റ്റാര്‍സ് എന്ന പരിപാടിയിലെ പ്രധാനപ്പെട്ടവരില്‍ ഒരാളാണ് ശില്‍പ്പ ബാല ഇന്ന്. ഇപ്പോഴിതാ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്ന വിഷ്ണുവിനൊപ്പമുള്ള ഡാന്‍സ് വീഡിയോയെ കുറിച്ച് ശില്‍പ്പയോട് സംസാരിക്കുകയാണ് വിധി കര്‍ത്താക്കള്‍.

Also Read: ന ഗ്‌ന യായി വരെ അഭിനയിച്ചിട്ടുണ്ട്, പൃഥ്വിരാജും ആയുള്ള ലിപ് ലോക്ക് തനിക്ക് വല്യ കാര്യമൊന്നും അല്ല: തുറന്നു പറഞ്ഞ് അമല പോൾ

ഒരു കലാവാസനയുള്ള ഓങ്കോളജിസ്റ്റിനെ ആദ്യമായാണ് കാണുന്നതെന്ന് അവര്‍ പറയുന്നു. വിഷ്ണു തന്നെ ഒത്തിരി സപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും വിഷ്ണുവിന്റെ പിന്തുണയാണ് തന്നെ മുന്നോട്ട് നയിക്കുന്നതെന്നും മുമ്പ് വിഷ്്ണുവിനെ കുറിച്ച് ഒത്തിരി മോശം കമന്റ്‌സുകള്‍ വന്നിരുന്നുവെന്നും ഇങ്ങനെയാണോ ഭര്‍ത്താവ് എന്ന് പലരും ചോദിച്ചുവെന്നും എന്നാല്‍ സ്‌കൂള്‍ കോളേജ് കാലഘട്ടത്തില്‍ മത്സരിച്ച് ഒത്തിരി സമ്മാനങ്ങള്‍ വാരിക്കൂട്ടിയ ആളാണ് വിഷ്ണുവെന്ന് അറിയാതെയാണ് പലരും വിമര്‍ശിച്ചിരുന്നതെന്നും ശില്‍പ്പ കൂട്ടിച്ചേര്‍ത്തു.

Advertisement