പറ്റിയ ഒരാളെ കണ്ടാല്‍ ഉറപ്പായും രണ്ടാംവിവാഹമുണ്ടാവും, വിവാഹമെന്ന സിസ്റ്റത്തിന് എതിരല്ല ഞാന്‍, മനസ്സുതുറന്ന് അഞ്ജു ജോസഫ്

213

നിരവധി യുവ ഗായകരെ മലയാളത്തിന് സമ്മാനിച്ച ഷോ കൂടി ആയിരുന്നു ഐഡിയ സ്റ്റാര്‍ സിംഗര്‍. ഓരോ സീസണിലേയും മല്‍സരാര്‍ത്ഥികള്‍ മലയാളികള്‍ക്ക് സ്വന്തം കുടുംബാംഗങ്ങളെ പോലെ ആയിരുന്നു.

Advertisements

ഈ ഷോയിലൂടെ മലയാളികളുടെ ഇഷ്ടം നേടിയെടുത്ത ഗായിക ആയിരുന്നു അഞ്ജു ജോസഫ്. അതേ സമയം ഷോയില്‍ നിന്നും ഇടയ്ക്ക് വെച്ച് പുറത്ത് ആയെങ്കിലും പിന്നീട് അഞ്ജുവിനെ തേടി നിറയെ അവസരങ്ങള്‍ എത്തിയിരുന്നു. സ്റ്റേജ് ഷോകളും ചാനല്‍ പരിപാടികളും യൂട്യൂബ് ചാനലും ഒക്കെയായി സജീവമാണ് അഞ്ചു ഇപ്പോള്‍.

Also Read:കേരളത്തെ ഇളക്കിമറിച്ച് വിജയ്, കാണാനെത്തിയത് ആയിരക്കണക്കിന് മലയാളി ആരാധകര്‍, വീഡിയോ പങ്കുവെച്ച് താരം

യൂട്യൂബ് ചാനലുമായി സജീവമായ അഞ്ജു പങ്കുവെയ്ക്കുന്ന പാട്ടുകളെല്ലാം നിമിഷ നേരം കൊണ്ട് വൈറലാവാറുണ്ട്. കവര്‍ സോങ് വീഡിയോകള്‍ക്കെല്ലാം മികച്ച സ്വീകാര്യതയും ലഭിക്കാറുണ്ട്. മിന്നിത്തെന്നും, പൊന്നോലത്തുമ്പീ, കൈതപ്പൂവിന്‍ തുടങ്ങിയ ഗാനങ്ങള്‍ അഞ്ജു സ്‌പെഷ്യല്‍ കവര്‍ വേര്‍ഷനും വൈറലായിരുന്നു.

ഭര്‍ത്താവ് അനൂപ് ജോണുമായി കുറച്ച് വര്‍ഷങ്ങളായി അകന്നുജീവിക്കുകയാണ് അഞ്ജു ജോസഫ്. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ സംസാരിക്കവെ രണ്ടാം വിവാഹത്തെ കുറിച്ച് അഞ്ജു പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. താന്‍ ഉറപ്പായും രണ്ടാംവിവാഹം ചെയ്യുമെന്നാണ് അഞ്ജു പറയുന്നത്.

Also Read;എന്റെ ജീവിതത്തിന്റെ പ്രണയത്തിന് ജന്മദിനാശംസകള്‍ ; വിവാഹം കഴിഞ്ഞുള്ള പ്രേമിന്റെ ആദ്യ പിറന്നാള്‍ ആഘോഷമാക്കി സ്വാസിക

പക്ഷേ ഇനി തനിക്ക് പറ്റിയ ഒരാളെ മാത്രമേ വിവാഹം ചെയ്യുകയുള്ളൂ. നമുക്ക് പറ്റുന്ന ആളാണ് അയാളെന്ന് മനസ്സില്‍ ചിന്ത വരുമ്പോള്‍ അതിന് ശരിയായ സമയം വരുമ്പോള്‍ തീര്‍ച്ചയായും വിവാഹമുണ്ടാവുമെന്നും വിവാഹമെന്ന സിസ്റ്റത്തിന് താന്‍ ഒരിക്കലും എതിരല്ലെന്നും അഞ്ജു പറയുന്നു.

താന്‍ വിവാഹത്തെ അംഗീകരിക്കുന്ന ഒരാളാണ്. ഒരിക്കലും താന്‍ അതിനെ എതിര്‍ക്കുന്നില്ലെന്നും അതുകൊണ്ടുതന്നെ തന്റെ ജീവിതത്തില്‍ രണ്ടാമതൊരു വിവാഹമുണ്ടാവുമെന്നും ചാടിക്കേറി ചെയ്യില്ലെന്ന് മാത്രമെന്നും അഞ്ജു പറഞ്ഞു.

Advertisement