സോഷ്യൽമീഡിയയിൽ നിന്നും രാഹുലിന്റെ ചിത്രങ്ങൾ നീക്കി അസിൻ; മാതാപിതാക്കൾക്കൊപ്പം താമസമാക്കി; അസിൻ വിവാഹ മോചനത്തിലേക്കോ?

2135

സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് 2001 ൽ പുറത്തിറങ്ങിയ നരേന്ദ്രൻ മകൻ ജയകാന്തൻ വക എന്ന ചിത്രത്തിലൂടെ സിനിമാ രംഗത്തേക്ക് അരങ്ങേറി പിന്നെ തെന്നിന്ത്യയും ബോളവുഡും കീഴടക്കി ഇന്ത്യ മുഴുവൻ പേരെടുത്ത താര സുന്ദരിയാണ് അസിൻ തോട്ടുങ്കൽ. നരേന്ദ്രൻ മകൻ ജയകാന്തൻ വകയ്ക്ക് ശേഷം അസിൻ പിന്നീട് ഒരൊറ്റ മലയാല സിനിമയിൽ പോലും അഭിനയിച്ചിരുന്നില്ല.

എന്നിട്ടും തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയായി മാറി അസിൻ തോട്ടുങ്കൽ. നടി തന്റെ വിവാഹ ശേഷം അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയാണെങ്കിലും ജീവിതത്തിലെ മനോഹര നിമിഷങ്ങൾ സോഷ്യൽ മീഡിയ മുഖേന ആരാധകരെ അറിയിക്കാറുണ്ട്.

Advertisements

2016ലാണ് അസിൻ കോടീശ്വരനായ മൈക്രോമാക്‌സ്- റെവോൾട്ട് ബ്രാൻഡുകളുടെ മേധാവിയായ രാഹുൽ ശർമ്മയെ വിവാഹം ചെയ്തത്. ഈ താരവിവാഹം വളരെ ആർഭാടത്തോടെ നടന്നത്. 2017ൽ അസിൻ-രാഹുൽ ശർമ്മ ദമ്പതികൾക്ക് ഒരു പെൺകുഞ്ഞ് പിറന്നിരുന്നു.

ALSO READ- മമ്മൂട്ടിയുടെ നായികയായി ആ ചിത്രത്തിലേക്ക് എന്നെ വിളിച്ചതാണ്, പക്ഷേ സംഭവിച്ചത് ഇങ്ങനെ: തുറന്നു പറഞ്ഞ് മാദകനടി നമിത

കുഞ്ഞിന് ഇരുവരും അരിൻ എന്നാണ് പേരിട്ടിരിക്കുന്നത്. ഇടയ്ക്ക് തന്റെ സോഷ്യൽ മീഡിയ പേജിൽ കുട്ടിയുടെ വിശേഷങ്ങളെല്ലാം താരം പങ്കിടാറുമുണ്ട്. അതേസമയം, ഇപ്പോഴിതാ അസിൻ തന്റെ പേജിൽ നിന്ന് ഭർത്താവിൻരെ ചിത്രങ്ങളെല്ലാം നീക്കം ചെയ്തിരിക്കുകയാണ്.

അസിൻ വിവാഹ മോചനത്തിലേയ്ക്ക് കടക്കുകയാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. വിവാഹമോചനത്തിന് മുന്നോടിയായാണ് അസിൻ ചിത്രങ്ങൾ ഡിലീറ്റ് ചെയ്തതെന്നാണ് ആരാധകർ പറയുന്നത്.

ALSO READ- പ്രണയം ആയാലും മറ്റേത് ബന്ധമായാലും നമ്മളെ ഭരിക്കാൻ മറ്റൊരാളെ നമ്മൾ അനുവദിക്കരുത്: നടി അനുശ്രീ പറഞ്ഞത്

നിലവിൽ മകളുമായി മാതാപിതാക്കളോടൊപ്പമാണ് അസിൻ താമസിക്കുന്നതെന്നാണ് വിവരം. രാഹുൽ ശർമ്മയ്ക്ക് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും അതാണ് ഇവരുടെ ബന്ധത്തിന് വിള്ളൽ വരാൻ കാരണമെന്നും ചില തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. എന്നാൽ ഇത്തരം വാർത്തകളെ തള്ളുകയാണ് അസിൻ ചെയ്തിരിക്കുന്നത്.

Advertisement