പ്രണയം ആയാലും മറ്റേത് ബന്ധമായാലും നമ്മളെ ഭരിക്കാൻ മറ്റൊരാളെ നമ്മൾ അനുവദിക്കരുത്: നടി അനുശ്രീ പറഞ്ഞത്

233

സൂപ്പർഹിറ്റ് സിനിമകളുടെ അമരക്കാരൻ ലാൽ ജോസിന്റെ സംവിധാനത്തിൽ 2012ൽ പുറത്തിറങ്ങിയ ഡയമണ്ട് നെക്ലസ് എന്ന സൂപ്പർഹിറ്റ് സിനിമയിൽ കൂടി മലയാള സിനിമാ അഭിനയരംഗത്തേക്ക് എത്തിയ നടിയാണ് അനുശ്രീ. മലയാളത്തിന്റെ യുവ നായകൻ ഫഹദ് ഫാസിലിന്റെ ഭാര്യാ കഥാപാത്രം ആയിട്ടായിരുന്നു അനുശ്രി ഡയമണ്ട് നെക്ലസിൽ എത്തിയത്..

അനുശ്രീയെ കൂടാതെ സംവൃത സുനിൽ ഗൗതമി നായർ എന്നിവർ അഭിനയിച്ച ചിത്രത്തിന് വളരെ മികച്ച പ്രേക്ഷക പ്രീതിയാണ് ലഭിച്ചത്. ഡയമണ്ട് നെക്ലസിൽ നാടൻ പെൺകുട്ടിയായി എത്തിയ അനുശ്രീ പെട്ടെന്നായിരുന്നു ആരാധകരുടെ ഹൃദയം കീഴടക്കിയത്. പിന്നീട് സൂപ്പർതാരങ്ങൾക്കും യുവതാരങ്ങൾക്കും എല്ലാം അനുശ്രി നിരവധി സൂപ്പർ ഹിറ്റുകളിൽ വേഷമിട്ടും.

Advertisements

സോഷ്യൽ മീഡിയകളിലും ഏറെ സജീവമാണ് അനുശ്രീ. അതേ സമയം പ്രണയത്തെ കുറിച്ച് മുമ്പ് ഒരിക്കൽ അനുശ്രീ പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.

Also Read
ഒരു അച്ഛൻ എന്ന നിലയിൽ ഞാൻ വലിയ ചെറ്റയാണ്, മക്കളോട് നന്നായിട്ട് ചൂടാകും: തുറന്നു പറഞ്ഞ് അജു വർഗീസ്

പ്രണയം എന്നത് വളരെ നല്ല ഒരു വികാരം ആണ് എനിക്കും അത് ഇഷ്ട്ടം ആണ്. എന്നാൽ പ്രണയം ആയാലും മറ്റ് ഏത് ബന്ധം ആയാലും നമ്മളെ ഭരിക്കാൻ മറ്റൊരാളെ നമ്മൾ അനുവദിക്കരുത്. എവിടെ പോകുന്നു? എന്തിന് പോകുന്നു? എന്നിങ്ങനെയുള്ള ചോദ്യങ്ങൾ പോലും പലപ്പോഴും ബോറാണ്.

നമ്മൾ എന്ത് ചെയ്യുന്നെന്നും എവിടെ പോകുന്നെന്നും മറ്റൊരാളോട് വെളിപ്പെടുത്തിയിട്ട് അവരുടെ സ്നേഹം നിലനിർത്തേണ്ട കാര്യം ഇല്ലല്ലോ. അങ്ങനെ ചെയ്യുന്നത് ഒരു തരാം അഡ്ജസ്റ്റ്‌മെന്റ് അല്ലെ. അതിനു തീരെ താൽപ്പര്യം ഇല്ലാത്ത ആളാണ് ഞാൻ.

മറ്റൊരാൾക്ക് വരിഞ്ഞു മുറുക്കാൻ ഞാൻ നിന്ന് കൊടുക്കത്തുമില്ല. പ്രണയം എന്ന് പറയുമ്പോൾ അതിൽ രണ്ടുപേരും പരസ്പ്പരം നല്ല സുഹൃത്തുക്കൾ ആയിരിക്കണം. എന്ത് ചെയ്യാനും പരസ്പ്പരം കട്ട സപ്പോർട്ട് ആയിരിക്കണം. ഞാൻ എങ്ങനെയായിരിക്കും തിരിച്ച് എന്നോടും അങ്ങനെത്തന്നെ ആവണം എന്നൊരു ആഗ്രഹം ഉണ്ട്.

ഒരാളെ എന്റെ ജീവിതത്തിലേക്ക് കൂട്ടണം എന്ന് എനിക്ക് തോന്നിയാൽ തീർച്ചയായും എന്റെ സുഹൃത്തുക്കളിൽ ഒരാളെ മാത്രമേ ഞാൻ കൂടെ കൂട്ടു. സ്‌കൂളിൽ ഒക്കെ പഠിക്കുമ്പോൾ ബ്രേക്ക്അപ്പ് ഒക്കെ ഉണ്ടായിട്ടുണ്ട്. അന്ന് ഇന്നത്തെ പോലെ ചിന്തിക്കാനൊന്നും നമ്മൾ പ്രാപ്തർ അല്ലായിരുന്നല്ലോ.

ബ്രേക്ക് അപ്പ് കിട്ടിയ സമയത്തൊക്കെ ഞാൻ ഒരുപാട് കരഞ്ഞിട്ടുണ്ട്. ഇന്ന് പക്ഷെ അതിനെ കുറിച്ചോർക്കുമ്പോൾ ശരിക്കും ചമ്മൽ തോന്നും. വെടിവഴിപാട്, റെഡ് വൈൻ, പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും നാക്കു പെന്റ നാക്കു താക്ക, ചന്ദ്രേട്ടൻ എവിടെയാ, ഒപ്പം എന്നിവയിലും അനുശ്രീ അഭിനയിച്ചിട്ടുണ്ട്.

ഇതിഹാസ, മൈ ലൈഫ് പാർട്ണർ, മഹേഷിന്റെ പ്രതികാരം എന്നീ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷമാണ് അനുശ്രീ ചെയ്തിട്ടുള്ളത്.

അതിശയിപ്പിച്ച് നട്ടുച്ച സമയത്ത് കാട്ടാന റോഡരുകിൽ: വീഡിയോ കാണാം

Also Read
അച്ഛനും അമ്മയും ലൈം ഗി കമായി ബന്ധപ്പെടുന്നത് ഞാനും ചേച്ചിയും പലപ്പോഴും കണ്ടിട്ടുണ്ട്, അപ്പോൾ ചേച്ചി പറയുന്നത് ഇങ്ങനെ: വെളിപ്പെടുത്തി നടി ഹേമാംഗി കവി

Advertisement