ഒരു അച്ഛൻ എന്ന നിലയിൽ ഞാൻ വലിയ ചെറ്റയാണ്, മക്കളോട് നന്നായിട്ട് ചൂടാകും: തുറന്നു പറഞ്ഞ് അജു വർഗീസ്

348

വളരെ പെട്ടെന്ന് തന്നെ മലയാളികളുടെ ഇഷ്ടം നേടിയെടുത്ത മലയാള സിനിമയിലെ ശ്രദ്ധേയനായ യുവ നടനും നിർമ്മാതാവും ആണ് നടൻ അജു വർഗീസ്. ചെറിയ ചെറിയ വേഷങ്ങളിലൂടെ എത്തി പിന്നീട് ശക്തമായ കഥാപാത്രങ്ങളെ ചെയ്ത് പേരെടുക്കുകയായിരുന്നു അജു.

ഹാസ്യവും നന്നായി കൈകാര്യം ചെയ്യുന്ന അജു ഇല്ലാത്ത സിനിമകൾ ഇപ്പോൾ മലയാളത്തിൽ കുറവാണെന്ന് തന്നെ പറയാം. അതേ സമയം അജു വർഗീസ് പ്രധാന വേഷം ചെയ്ത കേരള ക്രൈം ഫയൽ എന്ന വെബ് സീരിസിന് ഹോട്ട്സ്റ്റാറിൽ മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്.

Advertisements

സീരിസിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് വെറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ തന്റെ കുടുംബത്തെ കുറിച്ച് അജു വർഗീസ് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വൈറലായ മാറുന്നത്. താൻ ഒരു ന്യൂജെൻ പിതാവല്ലെന്നാണ് അജു വർഗീസ് പറയുന്നത്. നാല് മക്കളുടെ പിതാവാണ് അജു വർഗീസ്.

Also Read
കൈയ്യിൽ തമന്നയുടെ മുഖം പച്ചകുത്തി ഒപ്പം ഐലവ് യു എന്ന കുറിപ്പും; കണ്ടയുടനെ കാലിൽ വീണ് വന്ദിച്ചും ആരാധകൻ; കണ്ണ്‌നിറഞ്ഞ് നന്ദിയോടെ തമന്ന

മൂന്ന് ആൺകുഞ്ഞുങ്ങളും ഒരു പെൺകുട്ടിയും ആണ് അജുവിന് ഉള്ളത്. ഞാൻ സ്ഫടികത്തിലെ ഒരു അപ്പനാ. ഞാൻ ന്യൂജെൻ ഒന്നുമല്ല ഞാൻ വളരെ സ്ട്രിക്ടാണ്. ഫാദർ എന്ന നിലയിൽ ഞാൻ വളരെ ചെറ്റയാണ്. ഞാൻ മക്കളോട് നന്നായി ചൂടാകും.

പീ ഡി പ്പിക്കും എന്നല്ല അതിന് അർത്ഥം. പതിനെട്ട് വയസ് വരെ വഴക്ക് പറയും. അവൻ സ്വന്തമായി കാശ് സമ്പാദിച്ച് കഴിഞ്ഞാൽ അവന് പോകാം. എന്ത് വേണമെങ്കിലും ചെയ്യാം. ഇപ്പോൾ പലരും ലിബറലല്ലേ ഞാൻ പക്ഷെ ലിബറലല്ല.

പിള്ളാരോട് ഞാൻ അത്ര ഫ്രീയല്ലെന്നും അജു വർഗീസ് പറയുന്നു. ഇവാൻ, ജൂവാൻ, ജേക്ക്, ലൂക്ക് എന്നിങ്ങനെയാണ് അജുവിന്റെ മക്കളുടെ പേര്. അഗസ്റ്റീനയാണ് അജുവിന്റെ ഭാര്യ. 2014 ഫെബ്രുവരി 24 ന് കടവന്ത്ര എളംകുളം പള്ളിയിൽ വെച്ചായിരുന്നു അജു വർഗീസിന്റെയും അഗസ്റ്റീനയുടെയും വിവാഹം.

അതേ സമയം തങ്ങളുടേത് പ്രണയ വിവാഹമല്ലെന്നും വീട്ടുകാർ തമ്മിൽ ആലോചിച്ച് ഉറപ്പിച്ചതാണെ ന്നും നേരത്തെ അജു വർഗീസ് തന്നെ തുറന്ന് പറഞ്ഞിരുന്നു.

Also Read
കോളിളക്കമുണ്ടാക്കിയ റിലീസല്ല; നിശബ്ദമായെത്തി തിയേറ്ററുകൾ വിജയം കൊയ്ത് ‘പോർ തൊഴിൽ’; കേരളത്തിലും തമിഴ്‌നാട്ടിലും വൻഹിറ്റ്!

Advertisement