കോളിളക്കമുണ്ടാക്കിയ റിലീസല്ല; നിശബ്ദമായെത്തി തിയേറ്ററുകൾ വിജയം കൊയ്ത് ‘പോർ തൊഴിൽ’; കേരളത്തിലും തമിഴ്‌നാട്ടിലും വൻഹിറ്റ്!

675

ബിഗ് ബജറ്റ് ചിത്രങ്ങളുടെ ബഹളമാണ് കുറച്ചുനാളുകളായി തെന്നിന്ത്യൻ സിനിമാലോകത്ത്. ബാഹുബലിയുടെ വിജയത്തോടെ ബ്രഹ്‌മാണ്ഡ ചിത്രങ്ങൾ ബോക്‌സ് ഓഫീസുകൾ ഭരിക്കാൻ തുടങ്ങിയിരുന്നു. ഇതിനിടെ വളരെ കുറച്ച് ചിത്രങ്ങളാണ് ചെറിയ കാൻവാസിലെത്തി വിജയം നേടിയത്.

ബ്രഹ്‌മാണ്ഡ ചിത്രങ്ങൾ ഇറങ്ങുന്ന തമിഴ് സിനിമാലോകത്ത് ഇപ്പോഴിതാ വലിയ വിജയം നേടുകയാണ് ചെറിയ കാൻവാസിലൊരുക്കിയ പോർ തൊഴിൽ എന്ന ചിത്രം. തമിഴ്‌നാടിന് പുറമെ കേരളത്തിലും ചിത്രം വലിയ തിയേറഅറർ വിജയമാണ് നേടുന്നത്.

Advertisements

കേരളത്തിലെ ചിത്രങ്ങൾ ‘പ്രകൃതി’ സിനിമകളാണെന്നു പറഞ്ഞ് പരിഹസിക്കുന്നവർക്കിടയിലാണ് മലയാള സിനിമയിൽ നിന്നും പ്രചോദനം കൊണ്ട ഒരു സിനിമ വിജയം നേടുന്നത്.

ALSO READ- ‘സിംഗിൾ ലൈഫ് ആകുമ്പോൾ പറയാട്ടോ’; അരുണുമായി പിരിഞ്ഞെന്ന് പ്രചരിച്ചവരുടെ വായടപ്പിച്ച്, സംശയം തീർത്ത് കൊടുത്ത് ഭാമ

വിഗ്‌നേഷ് രാജ സംവിധാനം ചെയ്ത പോർ തൊഴിൽ ഉള്ളടക്കത്തിന്റെ പ്രത്യേകതയും അവതരണ മികവും കൊണ്ടാണ ഈ തമിഴ്ചിത്രം ശ്രദ്ധേയമാകുന്നത്. മലയാള ചിത്രം അഞ്ചാം പാതിരയിലെ ചില സീനുകളാണ് ഈ ചിത്രത്തിന്റെ കഥയിലേക്ക് വെളിച്ചം വീശിയതെന്ന് അണിയറപ്രവർത്തകരും പറഞ്ഞിരുന്നു.

ശരത് കുമാർ, അശോക് സെൽവൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തിയിരിക്കുന്നത്. ത്രില്ലർ ഡ്രാമ വിഭാഗത്തിൽ പെടുന്ന ചിത്രം ജൂൺ 9 നാണ് റിലീസായത്. ബോക്‌സ് ഓഫീസ് ട്രാക്കർമാരുടെ കണക്ക് അനുസരിച്ച് 17 ദിവസം കൊണ്ട് തമിഴ്‌നാട്ടിൽ നിന്ന് ചിത്രം നേടിയത് 23 കോടി രൂപയാണ്.

ALSO READ- കൈയ്യിൽ തമന്നയുടെ മുഖം പച്ചകുത്തി ഒപ്പം ഐലവ് യു എന്ന കുറിപ്പും; കണ്ടയുടനെ കാലിൽ വീണ് വന്ദിച്ചും ആരാധകൻ; കണ്ണ്‌നിറഞ്ഞ് നന്ദിയോടെ തമന്ന

അതേസമയം, സൂപ്പർതാരങ്ങളില്ലാത്ത, താരതമ്യേന ചെറിയ ബജറ്റിൽ ഒരുങ്ങിയ ഒരു ചിത്രമാണ് ഇതെന്നതിനാൽ വൻവിജയമായി തന്നെ പോർ തൊഴിൽ വിജയത്തെ കാണാനാകും. ഈ സിനിമ കേരളത്തിൽ നിന്ന് ചിത്രം ഇതുവരെ നേടിയിരിക്കുന്നത് 5.7 കോടി രൂപയാണ്. സമീപകാലത്തിറങ്ങിയ ഭൂരിഭാഗം മലയാള ചിത്രങ്ങൾക്കും ലഭിക്കാത്ത തരത്തിലുള്ള കളക്ഷനാണ് ഇതെന്നതും ശ്രദ്ധേയമാണ്.

2018 സിനിമയ്ക്ക് മുൻപും ശേഷവും ഇറങ്ങിയ ഭൂരിഭാഗം മലയാള സിനിമകളെയും പ്രേക്ഷകർ കൈയ്യൊഴിഞ്ഞ സാഹചര്യത്തിലാണ് കേരളത്തിലും ഈ തമിഴ് ചിത്രം ഹിറ്റായതെന്നത് സിനിമയുടെ മേന്മയാണ് തെളിയിക്കുന്നത്.

കേരളത്തിൽ ചിത്രം റിലീസ് ചെയ്തത് 51 സ്‌ക്രീനുകളിൽ ആയിരുന്നു. ജനപ്രീതിയെത്തുടർന്ന് രണ്ടാം വാരം 104 സ്‌ക്രീനുകളിലേക്ക് ചിത്രം പ്രദർശനം വ്യാപിപ്പിക്കുകയായിരുന്നു. മലയാളി താരം നിഖില വിമൽ നായികയായി എത്തുന്ന ചിത്രത്തിൽ ശരത്ത് ബാബു, ഒ എ കെ സുന്ദർ, സുനിൽ സുഖദ തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്.

അൽഫ്രഡ് പ്രകാശിനൊപ്പം വിഗ്‌നേഷ് രാജയും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. കലൈയരസൻ ശിവാജിയാണ് ഛായാഗ്രഹണം. ശ്രീജിത്ത് സാരംഗം എഡിറ്റിംഗ്, സംഗീതം ജേക്‌സ് ബിജോയ്, എപ്ലോസ് എന്റർടെയ്ൻമെന്റ്, ഇ 4 എക്‌സ്‌പെരിമെന്റ്‌സ്, എപ്രിയസ് സ്റ്റുഡിയോ എന്നീ ബാനറുകളിലാണ് നിർമ്മിച്ചിരിക്കുന്നത്.

Advertisement