എന്തെങ്കിലും ചെറിയ കാരണം മതി അപ്പോഴേക്കും പിണങ്ങി മിണ്ടാതെ നടക്കും; സുരേഷ് ഗോപിയെ കുറിച്ച് രൺജി പണിക്കർ പറഞ്ഞത് കേട്ടോ

1480

തിരക്കഥാകൃത്തായി മലയാള സിനിമയിലേക്ക് എത്തി പിന്നീട് സംവിധായകനും നിർമ്മാതാവും നടനും ആയി മാറിയ താരമാണ് രൺജി പണിക്കർ. നിരവധി സൂപ്പർഹിറ്റ് സിനിമകൾ രചിച്ചിട്ടുള്ള രൺജി പണിക്കർ സംവിധാനം ചെയ്ത ചിത്രങ്ങളും സൂപ്പർഹിറ്റായിരുന്നു.

ഇപ്പോൾ അഭിനയ രംഗത്തേക്ക് തിരിഞ്ഞ അദ്ദേഹം ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് മലയാള സിനിമാ ലോകത്ത് നിറഞ്ഞു നിൽക്കുകയാണ്. അതേ പോലെ ഒരുകാലത്തെ ഹിറ്റ് കോംബോകൾ ആയിരുന്നു രൺജി പണിക്കർ ഷാജി കൈലാസ് കൂട്ടുകെട്ടും രൺജി പണിക്കർ ജോഷി കൂട്ടുകെട്ടും.

Advertisements

ആ കാലത്ത് മലയാളത്തിലെ ഒട്ടമിക്ക മാസ്സ് മസാല പടങ്ങളും രചിച്ചിരിക്കുന്നതും രൺജി പണിക്കർ ആയിരുന്നു. ഇപ്പോഴിതാ മലയാളത്തിന്റെ പ്രിയ സൂപ്പർ താരവും ബിജെപി നേതാവുമായ സുരേഷ് ഗോപിയെ കുറിച്ച് രൺജി പണിക്കർ പറഞ്ഞ കാര്യങ്ങൾ ആണ് വൈറലായി മാറുന്നത്.

Also Read
‘സിംഗിൾ ലൈഫ് ആകുമ്പോൾ പറയാട്ടോ’; അരുണുമായി പിരിഞ്ഞെന്ന് പ്രചരിച്ചവരുടെ വായടപ്പിച്ച്, സംശയം തീർത്ത് കൊടുത്ത് ഭാമ

നായകനായി മലയാള സിനിമയിൽ സുരേഷ് ഗോപി നിറഞ്ഞു നിന്നിരുന്ന കാലത്ത് പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ മികച്ച ആക്ഷൻ ത്രില്ലറുകൾ എല്ലാം പിറന്നിട്ടുള്ളത് രഞ്ജി പണിക്കരുടെ രചന വൈഭവത്തിലൂടെ ആയിരുന്നു. തലസ്ഥാനം, ഏകലവ്യൻ, കമ്മീഷണർ, മാഫിയ, ലേലം, പത്രം, ഭരത്ചന്ദ്രൻ ഐപിഎസ് തുടങ്ങിയ സിനിമകൾ എല്ലാം ഇക്കൂട്ടത്തിൽ പെട്ടവയാണ്.

അതേ സമയം സിനിമയ്ക്ക് പുറത്തും അടുത്ത സുഹൃത്തുക്കളാണ് ഇവർ. ഇപ്പോഴിതാ സുരേഷ് ഗോപിയുടെ പിറന്നാളിനോട് അനുബന്ധിച്ച് ഗൃഹലക്ഷ്മി ഓണലൈനിൽ രഞ്ജി പണിക്കർ എഴുതിയ കുറിപ്പിൽ നടനുമായുള്ള സൗഹൃദത്തെ കുറിച്ച് പറഞ്ഞതാണ് അരാധകർ ഏറ്റെടുത്തിരിക്കുന്നത്.

സുരേഷ് ഗോപിയും ആയുള്ള ബന്ധം ചിത്രഭൂമിയിൽ ജേണലിസ്റ്റായി ജോലിചെയ്തിരുന്ന കാലത്ത് തുടങ്ങിയതാണെന്നാണ് രൺജി പണിക്കർ പറയുന്നത്. ആ ചങ്ങാത്തം ഇണക്കവും പിണക്കവും കലഹങ്ങളും ചേർന്നതായിരുന്നു. എന്തെങ്കിലും ചെറിയ കാരണം മതി തൊട്ടാവാടിയെപ്പോലെ പിണങ്ങി ഒന്നും മിണ്ടാതെ നടക്കും.

അതുപോലെ തന്നെ പെട്ടെന്ന് അടുക്കുകയും ചെയ്യും. വളരെ ഇമോഷണൽ ആയിട്ടായിരുന്നു അവൻ എല്ലാ കാര്യവും കണ്ടത്. അതുകൊണ്ടു തന്നെ ആ ബന്ധത്തിൽ ധാരാളം സൗന്ദര്യ പിണക്കങ്ങൾ ഉണ്ടായിട്ടുണ്ട്. ആ സൗഹൃദം ദൃഢമായ ആത്മബന്ധമായി മാറിയത് തലസ്ഥാനം എന്ന ചിത്രത്തിന്റെ കഥപറയാൻ ഇരുന്ന കാലത്താണ്.

ഷാജി കൈലാസിനും തനിക്കും ഒരുപോലെ എടാ പോടാ ബന്ധമുള്ളയാൾ. അവിടുന്നാണ് ആ കൂട്ടുകെട്ടിൽ ഹിറ്റുകൾ പിറക്കാൻ തുടങ്ങിയത്. തലസ്ഥാനത്തിന് ശേഷം താൻ എഴുതിയ മൂന്നു ചിത്രങ്ങൾ ഒഴികെ ബാക്കി എല്ലാ സിനിമയിലും സുരേഷ് ഗോപിയുടെ സാന്നിധ്യം ഉണ്ടായിരുന്നു എന്നും രഞ്ജി പണിക്കർ പറയുന്നു.

Also Read
ഒരു അച്ഛൻ എന്ന നിലയിൽ ഞാൻ വലിയ ചെറ്റയാണ്, മക്കളോട് നന്നായിട്ട് ചൂടാകും: തുറന്നു പറഞ്ഞ് അജു വർഗീസ്

Advertisement