മമ്മൂട്ടിയുടെ നായികയായി ആ ചിത്രത്തിലേക്ക് എന്നെ വിളിച്ചതാണ്, പക്ഷേ സംഭവിച്ചത് ഇങ്ങനെ: തുറന്നു പറഞ്ഞ് മാദകനടി നമിത

179

പരിധി വിട്ട ഗ്ലാമർ പ്രദർശനത്തിലൂടെ തെന്നിന്ത്യൻ സിസിമയിൽ പേരെടുത്ത താര സുന്ദരിയാണ് നടി നമിത. തന്റേതായ ഒരുകൂട്ടം ആരാധകരെ സിനിമാലോകത്ത് വളരെ പെട്ടെന്ന് തന്നെ സൃഷ്ടിക്കാൻ നമിതയ്ക്ക് കഴിഞ്ഞു.

തമിഴ്, മലയാളം ഉൾപ്പടെ നിരവധി ഭാഷകളിൽ ഗ്ലാമറസ് വേഷങ്ങളിലൂടെയും മറ്റും യുവ പ്രേഷകരുടെ മനസ്സിൽ സ്ഥാനം നേടിയെടുത്തു നമിത. തമിഴിലേയും മലയാളത്തിലേയും സൂപ്പർസ്റ്റാറുകൾക്ക് ഒപ്പവും മികച്ച സംവിധായകർക്കൊപ്പവും പ്രവർത്തിക്കാനും നമിതയ്ക്ക് അവസരം ലഭിച്ചിരുന്നു.

Advertisements

വിവാഹ ശേഷം ഒരു ചെറിയ ഇടവേള താരം എടുത്തിരുന്നു. അതേ സമയം സിദ്ധീഖിന്റെ സംവിധാനത്തിൽ പുറത്തിറങ്ങി സൂപ്പർഹിറ്റായ മെഗാസ്റ്റാർ മമ്മൂട്ടി നായകനായ ഒരു ചിത്രത്തിൽ തനിക്ക് ലഭിച്ച അവസരം മുടങ്ങിപ്പോയതിനെപ്പറ്റി താരം അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.

Also Read
എന്തെങ്കിലും ചെറിയ കാരണം മതി അപ്പോഴേക്കും പിണങ്ങി മിണ്ടാതെ നടക്കും; സുരേഷ് ഗോപിയെ കുറിച്ച് രൺജി പണിക്കർ പറഞ്ഞത് കേട്ടോ

ക്രോണിക് ബാച്ചിലർ എന്ന ചിത്രത്തിലാണ് നമിതയ്ക്ക് മമ്മൂട്ടിയുടെ നായികയാകാൻ അവസരം ലങിച്ചത്. ഈ ചിത്രത്തലേക്ക് തന്നെ വിളിച്ചിരുന്നെന്നു എന്നാൽ പിന്നീട് ആ അവസരം നഷ്ടപ്പടുകയും ആയിരുന്നു എന്നുമാണ് നമിത പറയുന്നത്.

ക്രോണിക് ബാച്ചിലറിൽ രംഭ അവതരിപ്പിച്ച ഭാമ എന്ന കഥാപാത്രത്തിന്റെ റോളിലേക്കാണ് തന്നെ വിളിച്ചത്. ആ സമയത്തൊന്നും തനിക്ക് മാനേജർ ഒന്നുമുണ്ടായിരുന്നില്ലെന്നും ആ അവസരം നഷ്ടമായതിൽ ഇപ്പോഴും സങ്കടം തോന്നാറുണ്ടെന്നും നമിത പറഞ്ഞു.

എന്നാൽ ക്രോണിക് ബാച്ചിലറിന്റ തമിഴ് പതിപ്പിൽ അഭിനയിക്കാൻ തനിക്ക് അവസരം ലഭിച്ചുവെന്നും നമിത പറഞ്ഞു. തമിഴിലെ മുൻനിര നടൻമാർക്കൊപ്പം അഭിനയിക്കാൻ തനിക്ക് അവസരം ലഭിച്ചിട്ട് ഉണ്ടെന്നും അജിത്തിന് ഒപ്പം അഭിനയിച്ച ബില്ലയും വിജയ് യുടെ അഴകിയ തമിഴ് മകനുമാണ് തന്റെ പ്രിയ സിനിമകളെന്നും അവർ പറഞ്ഞു.

താൻ കണ്ട ഏറ്റവും നല്ല വ്യക്തിത്വത്തിനുടമയും കഠിനാദ്ധ്വാനിയായ നടൻ പ്രഭാസാണ്. തെലുങ്ക് ബില്ലയിൽ അഭിനയിച്ചപ്പോൾ അതു കണ്ടറിഞ്ഞുവെന്നും നമിത പറയുന്നു. ഗ്ലാമർ വേഷങ്ങൾ ചെയ്യുന്നതിനെ പറ്റിയും താരം മനസ്സുതുറന്നു. നായികയായി അഭിനയിച്ചാണ് താൻ സിനിമയിലേക്ക് വരുന്നത്.

എന്നാൽ ഗ്ലാമർ വേഷങ്ങൾ വന്നപ്പോൾ അത് വേണ്ടെന്ന് വെച്ചിട്ടില്ല. ഗ്ലാമർ കാട്ടാൻ താൻ ഒരുക്കമാണെന്നും നമിത പറഞ്ഞു.

അതിശയിപ്പിച്ച് നട്ടുച്ച സമയത്ത് കാട്ടാന റോഡരുകിൽ: വീഡിയോ കാണാം

Also Read
പ്രണയം ആയാലും മറ്റേത് ബന്ധമായാലും നമ്മളെ ഭരിക്കാൻ മറ്റൊരാളെ നമ്മൾ അനുവദിക്കരുത്: നടി അനുശ്രീ പറഞ്ഞത്

Advertisement