ഏഴ് ദിവസത്തോളം കുളിക്കാതിരുന്നിട്ടുണ്ട്; പരിസരം മറന്ന് വഴക്കിട്ടാണ് പ്രണയം തുടങ്ങിയത്; ഗൗരി കൃഷ്ണയുടെ വെളിപ്പെടുത്തൽ കേട്ടോ

649

വളരെ പെട്ടെന്ന് തന്നെ മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് ഗൗരി കൃഷ്ണൻ. സൂപ്പർഹിറ്റ് സീരിയൽ ആയിരുന്ന പൗർണമി തിങ്കൾ എന്ന പരമ്പരയിലൂടെയാണ് താരം ഏറെ ശ്രദ്ധിക്കപ്പെട്ടത്. എന്ന് സ്വന്തം ജാനി, സീത എന്നീ പരമ്പരകളിലും ഗൗരി അഭിനയിച്ചിരുന്നു.

പൗർണമി തിങ്കൾ എന്ന പരമ്പരയിൽ പൗർണമി എന്ന കഥാപാത്രത്തെയാണ് ഗൗരി അവതരിപ്പിച്ചത്. വലിയ പ്രേക്ഷക പിന്തുണ ലഭിച്ച പരമ്പരയായ പൗർണമിതിങ്കൾ അവസാനിച്ചിരുന്നു. അടുത്തിടെയായിരുന്നു താരത്തിന്റെ വിവാഹം നടന്നത്. പൗർണമി തിങ്കൾ സംവിധായകൻ മനോജ് ആണ് താരത്തിന്റെ ഭർത്താവ്.

Advertisements

സോഷ്യൽമീഡിയയിൽ സജീവമാണ് ഗൗരി. ഇപ്പോഴിതാ ഗൗരി പങ്കുവെച്ച ഒരു വീഡിയോയാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. ഒരു യെസ് ഓർ നോ വീഡിയോയാണിത്. ഈ പരിപാടിയിൽ നിരവധി രസകരമായ ചോദ്യങ്ങൾക്കാണ് ഉത്തരം നൽകുന്നത് താരം. തനിക്കുണ്ടായ ഒരു പ്രേതാനുഭവവും ഗൗരി പങ്കുവയ്ക്കുന്നുണ്ട്. രണ്ടുപേരും പബ്ലിക്ക് ആയി വഴക്കിട്ടിട്ടുണ്ടോ എന്ന ചോദ്യവും കൂട്ടത്തിലുണ്ട്.

യെസ് എന്നായിരുന്നു ഇതിന് ഉത്തരം. അതെ, പബ്ലിക്ക് ആയി വഴക്കിട്ട് കൊണ്ടു തന്നെയാണ് തങ്ങളുടെ ബന്ധം തുടങ്ങുന്നതെന്നാണ് ഇരുവരും പറഞ്ഞത്. തങ്ങൾ പരിസരം മറന്ന് വഴക്കിട്ടിട്ടുണ്ടെന്നും ദമ്പതികൾ പറയുന്നു.

ALSO READ- ഏജന്റ് ട്രെയിലറിൽ ‘കേണൽ മഹാദേവൻ’ സംസാരിക്കുന്നത് രണ്ട് ശബ്ദത്തിൽ; മമ്മൂട്ടി ഡബ്ബിൾ റോളിലോ? ആരാധകർക്ക് സംശയം

കൂടാതെ, രണ്ട് ദിവസം കുളിക്കാതിരുന്നിട്ടുണ്ടോ എന്ന ചോദ്യത്തിന് അസുഖം വന്നപ്പോൾ ഏഴ് ദിവസം കുളിക്കാതിരുന്നെന്നാണ് ഗൗരി പറഞ്ഞത്. എന്നാൽ, 48 മണിക്കൂറും വേണമെങ്കിൽ കുളിച്ചുകൊണ്ടിരിയ്ക്കുന്ന ആളാണ് താനെന്നാണ് മനോജ് പറയുന്നത്.

സോഷ്യൽമീഡിയയിൽ ഫേക്ക് ഐഡി ഉണ്ടാക്കിയിട്ടുണ്ടോ എന്ന ചോദ്യത്തിനും നോ ആയിരുന്നു മനോജിന്റെ മറുപടി. എന്നാൽ ചെയ്തിട്ടുണ്ടെന്നാണ് ഗൗരി പറഞ്ഞത്. കോപ്പിയടിച്ചിട്ടുണ്ടോ, സ്‌കൂൾ മതിൽ ചാടിയിട്ടുണ്ടോ, മാറി മെസേജ് അയച്ചിട്ടുണ്ടോ, ടൂത്ത് ബ്രഷ് മാറി ഉപയോഗിച്ചിട്ടുണ്ടോ, സിനിമയുടെ ഇടയ്ക്ക് വച്ച് ഇറങ്ങിപ്പോയിട്ടുണ്ടോ എന്നൊക്കെയുള്ള ചോദ്യങ്ങൾക്ക് താരദമ്പതികളുടെ മറുപടി യെസ് ആയിരുന്നു.

ALSO READ- എനിക്ക് ഒരു നടനുമായി അവിഹിതമുണ്ടെന്ന് പറഞ്ഞാണ് ശ്രീനാഥ് ബന്ധം വേർപെടുത്തിയത്: നടിശാന്തി കൃഷ്ണ വെളിപ്പെടുത്തിയത് കേട്ടോ

പിന്നീട് ഇരുവരും തങ്ങൾക്കുണ്ടായ പ്രേതാനുഭവം പങ്കുവക്കുകയായിരുന്നു.ഒരു കല്യാണത്തിന് പോയി വരുമ്പോഴായിരുന്നു സംഭവം. വരുന്ന വഴി ഒരു റെസ്‌റ്റോറന്റിന്‍ ഭക്ഷണം കഴിക്കാന്‍ പോയി. അപ്പോള്‍ സമയം 11 മണിയായിരുന്നു. വെള്ളനാട് നിന്ന് കാട്ടക്കടയ്ക്ക് പോകുന്ന വഴി പൊതുവേ ഗോസ്‌റ്റൊക്കെ ഉണ്ടെന്ന് പറയുന്ന ഒരു സ്ഥലമുണ്ടെന്നും പലര്‍ക്കും പല അനുഭവങ്ങളും ഇവിടെ നിന്നും ഉണ്ടായിട്ടുണ്ടെന്നും ഗൗരി പറയുന്നു.

തങ്ങള്‍ യാത്ര ചെയ്യുന്നതിനിടെ അവിടെ എത്തിയപ്പോള്‍ കാര്‍ പെട്ടെന്ന് ബ്രേക്ക് ഡൗണ്‍ ആയി. ലൈറ്റ് എല്ലാം ഓഫായി. തന്റേത് ഒരു പുതിയ വണ്ടിയായിരുന്നുവെന്നും പെട്ടെന്ന് കംപ്ലെയിന്റ് വരാന്‍ സാധ്യതയുണ്ടായിരുന്നില്ലെന്നും താരം പറയുന്നു.

പെട്ടെന്ന് അലാറാം കേട്ടു. ഓഫായ വണ്ടിയില്‍ നിന്നും ഇങ്ങെനെ ഒരു ശബ്ദം എങ്ങനെ വരുമെന്ന് ചിന്തിക്കുമ്പോള്‍ കാറിന്റെ ഡോര്‍ ഓപ്പണ്‍ ചെയ്തതിന്റെ സിംപല്‍ വന്നു. കൂടെയുള്ളവരോട് എന്തിനാണ് ഡോര്‍ ഓണ്‍ ചെയ്തതെന്ന് ചോദിച്ചപ്പോള്‍ അവര്‍ ചെയ്തില്ലെന്നാണ് പറഞ്ഞതെന്നും നോക്കുമ്പോള്‍ തന്റെ ഡോറായിരുന്നു ഓണായതെന്നും ഡോര്‍ അടച്ചപ്പോള്‍ പെട്ടെന്ന് ലൈറ്റൊക്കെ ഓണായെന്നും ഗൗരി പറയുന്നു.

Advertisement