മുന്‍പ് നാലും അഞ്ചു വയസുള്ളവര്‍ മമ്മൂട്ടി എന്ന് വിളിക്കുമ്പോള്‍ നിന്റെ അപ്പന്റെ പ്രായമുണ്ടല്ലോ എന്ന് ചോദിക്കാന്‍ തോന്നും; ഇപ്പോള്‍ നാണക്കേടാണ് എന്ന് താരം

74

മലയാളികളുടെ മെദാതാരവും പ്രിയതാരവും ഒക്കെയാണ് മമ്മൂട്ടി. ഇപ്പോഴും നായകനായി നിറഞ്ഞു നില്‍ക്കുന്ന താരം മാസ് ഹീറോ വേഷങ്ങള്‍ വിട്ട് സാധാരണക്കാരനും നെഗറ്റീവ് ഷേയ്ഡ് ഉള്ള കഥാപാത്രങ്ങളേയും എല്ലാം തേടിയെത്തിയിരിക്കുകയാണ്.

അടുത്തകാലത്തായി മമ്മൂട്ടിയുടേതായി ഇറങ്ങിയ ചിത്രങ്ങള്‍ ഹീറോയിസം മാത്രം കാണിക്കുന്നവ ആയിരുന്നില്ല. പ്രായം വെറും നമ്പര്‍ മാത്രമാണെന്ന് തെളിയിച്ച് കൊണ്ടിരിക്കുന്ന താരം കൂടിയാണ് മമ്മൂട്ടി. തന്റെ സൗന്ദര്യത്തിന്റെ രഹസ്യം എന്താണെന്ന് പലരും ചോദിക്കാറുണ്ടാ താരത്തോട്. ഇപ്പോഴിതാ, വീണ്ടും ഇതേ ചോദ്യത്തിന് മറുപടി നല്‍കുകയാണ് മമ്മൂട്ടി.

Advertisements

മുന്‍പ് തന്നെ നാലും അഞ്ചും വയസുള്ളവര്‍ തന്നെ മമ്മൂട്ടിയെന്നാണ് വിളിക്കാറുള്ളത്. അന്ന് അവരോട് എനിക്ക് നിന്റെ അപ്പന്റെ പ്രായമുണ്ടല്ലോ എന്ന് ചോദിക്കാന്‍ തോന്നുമായിരുന്നു. എന്നാല്‍, ഇപ്പോള്‍ അങ്ങനെ ചോദിക്കാന്‍ നാണക്കേടാണ് എന്നും മമ്മൂട്ടി പറയുന്നു.

ALSO READ- ബറോസിന്റെ പൂജക്ക് വന്നപ്പോൾ ഞാൻ വെച്ചത് മോഹൻലാലിന്റെ കല്യാണത്തിന് പോയപ്പോൾ വെച്ച കണ്ണടയാണ്, വെളിപ്പെടുത്തി മമ്മൂട്ടി, അതിശയിച്ച് ആരാധകർ

‘മുന്‍പ് നാലും അഞ്ചും വയസുള്ളവര്‍ എന്നെ മമ്മൂട്ടി എന്നാണ് വിളിക്കുന്നത്. അവരോട് എനിക്ക് നിന്റെ അപ്പന്റെ പ്രായമുണ്ടല്ലോ എന്ന് ചോദിക്കാന്‍ തോന്നുമായിരുന്നു. എന്നാല്‍ ഇന്ന്, എനിക്ക് നിന്റെ അപ്പൂപ്പന്റെ പ്രായമുണ്ടല്ലോയെന്ന് ചോദിക്കാന്‍ ഒരു നാണം. അതുകൊണ്ട് ഞാന്‍ എന്ത് ചെയ്യുന്നു, അവരുടെ കൂട്ടത്തില്‍ ഒരാളായി മാറുന്നു. ഇപ്പോള്‍ അവരെന്നെ പേര് വിളിക്കുന്നതാണ് ഇഷ്ടം. തലമുറകളില്‍ കൂടി നമ്മളെ അംഗീകരിക്കുന്നു എന്നത് തന്നെ വലിയ കാര്യം’- എന്ന് മമ്മൂട്ടി പ്രതികരിച്ചു.

പുതുതായി റോഷാക്ക് ചിത്രമാണ് മമ്മൂട്ടിയുടേതായി പുറത്തിറങ്ങാനിരിക്കുന്നത്. ‘കെട്ട്യോളാണ് എന്റെ മാലാഖ’ എന്ന ചിത്രത്തിന് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് റോഷാക്ക്. മമ്മൂട്ടി കമ്പനിയാണ് ചിത്രം നിര്‍മിക്കുന്നത്.

ALSO READ- നടി ഷംന കാസിമിന്റെ വിവാഹം കഴിഞ്ഞു, ജീവിതത്തിന്റെ പുതിയ ഒരു അധ്യായത്തിലേക്ക് കടക്കുന്നു എന്ന് താരം

ചിത്രത്തിന്റെ തിരക്കഥ സമീര്‍ അബ്ദുള്‍ ആണ്. നടന്‍ ആസിഫ് അലിയും ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തുന്നു. ചിത്ര സംയോജനം കിരണ്‍ ദാസ്, സംഗീതം മിഥുന്‍ മുകുന്ദന്‍, കലാ സംവിധാനം ഷാജി നടുവില്‍.

Advertisement