മാല കഴുത്തിലണിയിക്കാന്‍ വന്ന ബോചെയെ തടഞ്ഞ് മമ്ത മോഹന്‍ദാസ്, ഒരു സെക്കന്റ് മാറിയിരുന്നേല്‍ കാണായിരുന്നുവെന്ന് ആരാധകര്‍

32219

മലയാളികള്‍ക്ക് പ്രിയങ്കരനായ വ്യവസായ പ്രമുഖനാണ് ബോ ചെ എന്ന് മലയാളികള്‍ സ്നേഹത്തോടെ വിളിക്കുന്ന ബോബി ചെമ്മണ്ണൂര്‍. ഗോള്‍ഡ് ബിസിനസ് ഗ്രൂപ്പായ ബോബി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ബോബി ചെമ്മണ്ണൂര്‍ ട്രോളുകളിലൂടെ ആണ് കൂടുതല്‍ ശ്രദ്ധേയനാവുന്നത്.

ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ വിശേഷങ്ങള്‍ പങ്കു വെച്ചും രക്തദാനം പ്രചരിപ്പിക്കാന്‍ മാരത്തോണ്‍ ഓടിയും റോള്‍സ് റോയ്സ് ടാക്സി ആയി ഉപയോഗിച്ചും മറ്റാരും ചെയ്യാത്ത കാര്യങ്ങള്‍ ചെയ്തുകൊണ്ട് വാര്‍ത്തകളിലും ട്രോളുകളിലും ഇടം നേടിയ ബിസിനസുകാരന്‍ ആണ് ബോ ചെ. തനിക്കെതിരെയുള്ള ട്രോളുകള്‍ എല്ലാം ഒരു തമാശയായി മാത്രം ആണ് അദ്ദേഹം എടുക്കാറുള്ളത്. അതു സൃഷ്ടിക്കുന്നവരുടെ ക്രിയേറ്റിവിറ്റിയെ പിന്തുണയ്ക്കുകയും ചെയ്യും. എന്നാല്‍ ഇത്തരം ട്രോളുകളാണ് അദ്ദേഹത്തിന്റെ ബ്രാന്‍ഡിനെ സാധാരണക്കാര്‍ക്കിടയില്‍ എത്തിച്ചത്.

Advertisements

വിമര്‍ശനങ്ങള്‍ പോലും വളരെ പോസിറ്റീവ് ആയി എടുക്കുന്ന ബോബി ചെമ്മണ്ണൂര്‍ മറ്റുള്ളവര്‍ക്ക് ഒരു പ്രചോദനം തന്നെയാണ്. പാലക്കാട് പട്ടാമ്പിയില്‍ ആരംഭിച്ച ബോചെയുടെ പുതിയ ചെമ്മണ്ണൂര്‍ ഷോറൂം ഉദ്ഘാടനം ചെയ്തത് മമ്ത മോഹന്‍ദാസായിരുന്നു. സാരിയില്‍ അണിഞ്ഞൊരുങ്ങി അതിസുന്ദരിയായിട്ടാണ് മമ്ത എത്തിയത്.

Also Read: ദേഷ്യം വന്നാല്‍ ഭര്‍ത്താവിന്റെ ടൂത്ത് ബ്രഷ് എടുത്ത് ക്ലോസറ്റ് വരെ കഴുകും, ഒരു സൈക്കോ ആണ് താനെന്ന് തുറന്ന് സമ്മതിച്ച് സരയു

മമ്ത കാണാനും വരവേല്‍ക്കാനും ആരാധകര്‍ തടിച്ചുകൂടിയിരുന്നു. ഈ പരിപാടിയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഉദ്ഘാടനത്തിന് പിന്നാലെ മമ്തയ്ക്ക് മാലയണിക്കുന്ന ബോചെയുടെ വീഡിയോയും ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു.

കണ്ടാല്‍ അഞ്ചു പവന്‍ തോന്നുമെങ്കിലും ഈ മാല രണ്ട് ഗ്രാമേ ഉള്ളൂവെന്നും ചെറിയ വിലക്ക് വലിയ ലുക്ക് ലുക്ക് എന്നും ബോ ചെ പറഞ്ഞു. ഇത് കണ്ട് അത്ഭുതത്തോടെ മമ്ത ബോബി ചെമ്മണ്ണൂരിനെ നോക്കുകയാണ്. ബോചെ മാലയിടാന്‍ പോയപ്പോഴേക്കും മമ്ത മാല വാങ്ങി കഴുത്തിലിടുകയായിരുന്നു.

Also Read: സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങ് ആയി ഹണി റോസിന്റെ പുത്തൻ ഫോട്ടോ ഷൂട്ട്; വീഡിയോക്ക് കീഴെ ഹിന്ദിയിലും കമന്റുകൾ, രസകരമായി പ്രതികരിച്ച് ആരാധകർ

ഒരു സെക്കന്റ് മാറിയിരുന്നേല്‍ ബോചെ മമ്തയുടെ കഴുത്തില്‍ മാലയണിക്കുമായിരുന്നുവെന്ന് ആരാധകര്‍ പറയുന്നു. എല്ലാം മുന്നില്‍ കണ്ടുകൊണ്ടുള്ള മമ്തയുടെ നീക്കം അതിഗംഭീരമായിരുന്നുവെന്നും കമന്റ് ചെയ്തവരുണ്ട്.

Advertisement