ദേഷ്യം വന്നാല്‍ ഭര്‍ത്താവിന്റെ ടൂത്ത് ബ്രഷ് എടുത്ത് ക്ലോസറ്റ് വരെ കഴുകും, ഒരു സൈക്കോ ആണ് താനെന്ന് തുറന്ന് സമ്മതിച്ച് സരയു

562

ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും തിളങ്ങി നില്‍ക്കുന്ന ആരാധകരുടെ പ്രിയപ്പെട്ട നടിയാണ് സരയു മോഹന്‍. നിരവധി വ്യത്യസ്ത സിനിമകളിലൂടെയും സീരിയലുകളിലൂടെയും കൂടി മലയാളികള്‍ക്ക് ഏറെ സുപരിചിതയായ സരയൂ ടിവി പരിപാടികളിലൂടെയും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമായ താരം തന്റെ ജീവിതത്തിലെ പല പ്രധാന വിവരങ്ങളും പുതിയ ചിത്രങ്ങളുമൊക്കെ ആരാധകര്‍ക്കായ പങ്കുവെച്ച് രംഗത്ത് എത്താറുണ്ട്. മാത്രമല്ല അടുത്തിടെ സരയു സോഷ്യല്‍ മീഡിയകളില്‍ പങ്കുവെച്ച ഫോട്ടോഷൂട്ട് ചിത്രങ്ങളും വൈറല്‍ ആയിരുന്നു.

Advertisements
Courtesy: Public Domain

സിനിമാ സീരിയല്‍ പ്രവര്‍ത്തകനായ സുനില്‍ ആണ് സരയു മോഹന്റെ ഭര്‍ത്താവ്. 2016 ലായിരുന്നു ഇവരുടെ വിവാഹം. നീണ്ടനാളത്തെ പ്രണയത്തിന് ശേഷം ആണ് ഇരുവരും വിവാഹിതരാകുന്നത്. ഇരുവരും ആദ്യമായി കാണുന്നത് സനല്‍ ജോലി ചെയ്തിരുന്ന ഒരു സിനിമയുടെ നൂറാം ദിനാഘോഷ ചടങ്ങില്‍ വെച്ചാണ്.

Also Read: അണി എന്നായിരുന്നു അവര്‍ വിളിച്ചത്, പലരും പേര് മാറ്റാന്‍ പറഞ്ഞു, എത്രയൊക്കെ ശ്രമിച്ചാലും നടക്കില്ലെന്ന് തുറന്നടിച്ച് ഹണി റോസ്

പിന്നീട് സനല്‍ ചെയ്ത ഷോര്‍ട്ട് ഫിലിമിന്റെ ബൈറ്റിന്റെ വേണ്ടി വീണ്ടും കണ്ടുമുട്ടി. തുടര്‍ന്നായിരുന്നു ഇരുവരും നല്ല സുഹൃത്തുക്കളായി മാറിയതും പിന്നീട് പ്രണയത്തിലായതും. ഇതിന് ശേഷം ഇരുവരും വിവാഹിതരായി. ഇപ്പോഴിതാ യഥാര്‍ത്ഥ ജീവിതത്തില്‍ താനൊരു സൈക്കോ ആണെന്ന് പറയുകയാണ് സരയു.

അതേസമയം, സരയുവിന്റെ സാള്‍ട്ട് മാംഗോ ട്രീ എന്ന സിനിമയാണ് തനിക്ക് ഏറ്റവും ഇഷ്ടമുള്ള സിനിമയെന്ന് സനല്‍ പറയുന്നു. അതില്‍ ദേഷ്യം വന്നപ്പോള്‍ ഭര്‍ത്താവിന്റെ ടൂത്ത് ബ്രഷ് എടുത്ത് സരയു ക്ലോസറ്റ് കഴികുന്ന സൈക്കോ ആണെന്നും കൂട്ടുകാര്‍ തന്നോട് ഇത് കണ്ടിട്ട് പറഞ്ഞത് സൂക്ഷിച്ചോ അവള്‍ക്ക് ദേഷ്യം വന്നാല്‍ ചിലപ്പോള്‍ തന്റെ ബ്രഷെടുത്തും ക്ലോസറ്റ് കഴുകുമെന്നാണെന്നും സനല്‍ പറയുന്നു.

Also Read: ഒരു ദിവസം രാത്രി അയാളുടെ കൂടെ കിടക്കണമെന്നും രാവിലെ എഴുന്നേറ്റ് പോയിക്കോളൂ എന്നും പറഞ്ഞു, വെളിപ്പെടുത്തലുമായി രഞ്ജിനി ഹരിദാസ്

ഇതിനുള്ള മറുപടിയായിട്ടാണ് താനൊരു സൈക്കോ ആണെന്ന് സരയു പറഞ്ഞത്. എന്നാല്‍ തനിക്ക് ഇതുപോലത്തെ ക്രൂര വിനോദങ്ങള്‍ ഒന്നും ഇല്ലെന്നും താനൊരു ഷോട്ട് ടെംപഡ് ആണെന്നും എന്നാല്‍ ദേഷ്യം മാറി കഴിഞ്ഞാല്‍ എന്തിനാണ് ദേഷ്യം പിടിച്ചതെന്ന് മറന്നുപോകുമെന്നും സരയു പറയുന്നു.

Advertisement