ഒരു ദിവസം രാത്രി അയാളുടെ കൂടെ കിടക്കണമെന്നും രാവിലെ എഴുന്നേറ്റ് പോയിക്കോളൂ എന്നും പറഞ്ഞു, വെളിപ്പെടുത്തലുമായി രഞ്ജിനി ഹരിദാസ്

2117

അവതാരകയായും നടിയായും തിളങ്ങി മലയാളികളുടെ ഇഷ്ടം നേടിയെടുത്ത താരമാണ് രഞ്ജിനി ഹരിദാസ്. ഏഷ്യാ നെറ്റിലെ സാഹസികന്റെ ലോകം എന്ന സ്പോണ്‍സേര്‍ഡ് പരിപാടി അവതരപ്പിച്ചെത്തി പിന്നീട് ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന സൂപ്പര്‍ റിയാലിറ്റി ഷോയിലെ അവതാരകയായി ആരാധകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു രഞ്ജിനി ഹരിദാസ്.

Advertisements

വളരെ വ്യത്യസ്തമായ അവതരണ ശൈലിയിലൂടെയാണ് രഞ്ജിനി മലയാളി പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധിക്കപ്പെടുന്നത്. താരങ്ങള്‍ക്ക് ലഭിക്കുന്ന പരിഗണനയായിരുന്നു രഞ്ജിനിയ്ക്ക് ലഭിച്ചത്. സോഷ്യല്‍ മീഡിയയിലും ഏറെ സജീവമായ രഞ്ജിനി തന്റെ വിശേഷങ്ങളും പുതിയ ഫോട്ടോകളും എല്ലാം ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.

Also Read: സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങ് ആയി ഹണി റോസിന്റെ പുത്തൻ ഫോട്ടോ ഷൂട്ട്; വീഡിയോക്ക് കീഴെ ഹിന്ദിയിലും കമന്റുകൾ, രസകരമായി പ്രതികരിച്ച് ആരാധകർ

ഇപ്പോഴിതാ ജോലിക്കിടെ തനിക്കുണ്ടായ അനുഭവം തുറന്നുപറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് രഞ്ജിനി. തനിക്ക് പരിചയമില്ലാത്ത സ്ഥലത്ത് ജോലിക്ക് പോയതിന് ശേഷം നല്ല ബുദ്ധമുട്ടാണെന്നും ഒപ്പം ആരുമില്ലെങ്കില്‍ ജോലി കഴിഞ്ഞ ഉടനെ തന്നെ ആ സ്ഥലത്ത് നിന്നും പോകാറുണ്ടെന്നും രഞ്ജിനി പറയുന്നു.

ഒരിക്കല്‍ അങ്ങനെ പെട്ടെന്ന് പോകാതിരുന്നപ്പോള്‍ പെയ്‌മെന്റിന്റെ കാര്യം പറയാന്‍ വന്നയാള്‍ ഇന്നിവിടെ നിന്നിട്ട് പോയാമതിയെന്ന് പറഞ്ഞുവെന്നും എന്നാല്‍ താന്‍ പറ്റില്ലെന്ന് പറഞ്ഞുവെന്നും ആദ്യം തനിക്ക് കാര്യം മനസ്സിലായില്ലെന്നും രഞ്ജിനി പറയുന്നു.

Also Read: തട്ടിയെടുത്തത് അടുത്ത കൂട്ടുക്കാരിയുടെ ഭർത്താവിനെ, എന്നിട്ട് വിവാഹ വീഡിയോയുമായി വരുന്നു; ഹാൻസികക്ക് എതിരെ കമന്റുമായി ആരാധകൻ

ശേഷം അയാള്‍ തന്നെ കാര്യം തന്നോട് പറഞ്ഞു. അന്ന് പരിപാടിയുടെ കോര്‍ഡിനേറ്ററുടെ കൂടെ കിടക്കാനായിരുന്നു അയാള്‍ ഉദ്ദേശിച്ചതെന്നും തനിക്ക് ദേഷ്യം വന്നിട്ട് ആ കോര്‍ഡിനേറ്ററോട് തന്ന നേരിട്ട് പോയി കാര്യം തിരക്കിയെന്നും അയാളോട് ചൂടായി എന്നും രഞ്ജിനി പറയുന്നു.

Advertisement