തട്ടിയെടുത്തത് അടുത്ത കൂട്ടുക്കാരിയുടെ ഭർത്താവിനെ, എന്നിട്ട് വിവാഹ വീഡിയോയുമായി വരുന്നു; ഹാൻസികക്ക് എതിരെ കമന്റുമായി ആരാധകൻ

408

തെന്നിന്ത്യയിലെ പ്രിയ താരമാണ് ഹാൻസിക മോട്വാനി. നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ നടി ഈയടുത്താണ് വിവാഹിതയായത്. അതും തന്റെ സുഹൃത്തും ബിസിനസ് പങ്കാളിയുമായ സൊഹൈൽ കതൂരിയെയാണ് നടി വിവാഹം കഴിച്ചത്. ഹാൻസിക പ്രണയത്തിലാണെന്ന് മുമ്പ് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും അതാരാണെന്ന കാര്യത്തിൽ വ്യക്തത വന്നിരുന്നില്ല.

പിന്നീടാണ് സൊഹൈലുമായുള്ള ബന്ധത്തെ കുറിച്ച് നടി തന്നെ വെളിപ്പെടുത്തിയത്. പാരീസിൽ വെച്ച് അദ്ദേഹമെന്നെ പ്രപ്പോസ് ചെയ്തു എന്ന് പറഞ്ഞാണ് നടി തന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്ത് വിട്ടത്. വൈകാതെ തന്നെ ഇരുവരും വിവാഹിതരാവുകയും ചെയ്തു.

Advertisements
Courtesy: Public Domain

Also Read
കമൽഹാസൻ വാണിയുമായി ആഗ്രഹിച്ചത് ലിവിംഗ് ടുഗെതർ, വാണിയുടെ പിടിവാശി വിവാഹത്തിലേക്ക് എത്തിച്ചു; സിനിമയിലെ പ്രണയനായകൻ ജീവിതത്തിലും പ്ലേ ബോയ് ആകാൻ ആഗ്രഹിച്ചതായി തുറന്ന് പറച്ചിൽ

ഇപ്പോഴിതാ തന്റെ വിവാഹ വീഡിയോ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലൂടെ പുറത്ത് വരുമെന്ന് പറഞ്ഞ് എത്തിയിരിക്കുകയാണ് ഹാൻസിക. ഒരു വീഡിയോയിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സ്വപ്‌നം പോലെയൊരു കല്യാണവും, മനോഹരമായ പ്രണയവും പെർഫെക്ട് ആയിരുന്നു. അതിൽ കുറച്ച് ഡ്രാമ ഉണ്ടായിരുന്നെങ്കിൽ എങ്ങനെയിരിക്കും എന്നാണ് വീഡിയോയിൽ ഹാൻസിക പറയുന്നത്.

താരത്തിന്റെ വാക്കുകൾ ഇങ്ങനെ; ഇത് എന്നെ സംബന്ധിച്ചിടത്തോളം വളരെ കഠിനമായ കാര്യമാണ്. മറ്റൊരാളുടെ കഴിഞ്ഞ കാര്യത്തെ കുറിച്ച് ചോദിക്കരുതെന്ന് നീ തന്നെ എന്നോട് പറഞ്ഞിട്ടുണ്ട്. അത് നല്ലൊരു ഫീലിങ്ങ് അല്ലെന്നും. ഇത് വേറിട്ട് അനുഭവമാണ്. ഇത്രയും പറഞ്ഞ് അവസാനിക്കുന്നതോടെ വിവാഹ വീഡിയോയിലേക്കാണ് പോകുന്നത്.

Courtesy: Public Domain

Also Read
ഞാൻ ഇന്നും വേദനിക്കുന്നത് അതിനെ കുറിച്ചോർത്താണ്, മമ്മൂട്ടിയുടെ നോട്ടം കണ്ട് അദ്ദേഹം ആ കൈ പിൻവലിച്ചു; എനിക്ക് ഷേക്ക് ഹാൻഡ് തരാതെ എന്റെ പ്രിയപ്പെട്ടവൻ യാത്രയായി, തുറന്ന് പറഞ്ഞ് ഇന്നസെന്റ്

അതേസമയം പ്രൊമോ വീഡിയോയുടെ താഴെ നടിയെ കളിയാക്കി കൊണ്ട് നിരവധി പേരാണ് എത്തുന്നത്. ‘കൂട്ടുകാരിയുടെ ഭർത്താവിനെ തട്ടിയെടുത്തതും പോരാ, എന്നിട്ട് അതിലൊരു വീഡിയോ കൂടി ഇടുന്നോ’, എന്നാണ് ഒരു ആരാധകൻ ചോദിക്കുന്നത്.ഫെബ്രുവരി പത്ത് മുതൽ ഹോട്ട്സ്റ്റാറിലൂടെയാണ് ഹൻസികയുടെ വിവാഹ വീഡിയോ പുറത്ത് വരിക.

Advertisement