എന്നെ വിശ്വസിക്കൂ ഞങ്ങൾ സുഹൃത്തുക്കൾ മാത്രമാണ്,അദ്ദേഹത്തിന് എന്നോട് പ്രണയമുണ്ടെന്ന് ഞാൻ കരുതുന്നില്ല; കരീഷ്മയുടെ വാക്കുകൾ വൈറലാകുന്നു

195

ഒരു കാലത്ത് ബോളിവുഡിലെ തിരക്കുള്ള നായികയായിരുന്നു കരീഷ്മ കപൂർ. അഭിനയം തുടങ്ങി അധികം കഴിയുന്നതിന് മുന്നേ തന്റേതായ സ്ഥാനം നേടിയെടുക്കാൻ കഴിഞ്ഞ ഭാഗ്യ നടി കൂടിയാണ് കരീഷ്മ. സിനിമയിലെ വളർച്ചക്ക് ഒപ്പം തന്നെ താരത്തിന്റെ പേര് ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിച്ചിരുന്നു. അമിതാഭ് ബച്ചന്റെ മകനായ അഭിഷേക് ബച്ചനുമായി താരത്തിന്റെ വിവാഹ നിശ്ചയം കഴിഞ്ഞെങ്കിലും പിന്നീട് ഈ ബന്ധം വേണ്ടെന്ന് വെച്ചു.

ബിസിനസുകാരൻ ആയ ഡൽഹി സ്വദേശി സഞ്ജയ് കപൂറിനെയാണ് ഹാൻസിക വിവാഹം കഴിച്ചത്. പത്ത് വർഷം ഒരുമിച്ച് ജീവിച്ച ഇരുവരും പിന്നീട് വേർപ്പിരിഞ്ഞു. ഈ ബന്ധത്തിൽ രണ്ട് കുട്ടികൾ കരീഷ്മക്കുണ്ട്. ്അതേസമയം കരീഷ്മക്കൊപ്പം ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിച്ച മറ്റൊരു പേരാണ് അജയ് ദേവ്ഗണിന്റേത്. 90 കളിൽ കരീഷ്മ അജയെ വിവാഹം കഴിക്കാൻ പോകുന്നു എന്ന തരത്തിൽ വാർത്തകൾ ഉണ്ടായിരുന്നു. സിനിമകളിലെ കെമിസ്ട്രി ജീവിതത്തിലും താരങ്ങൾ ആവർത്തിക്കുമെന്ന് ആരാധകർ കരുതി.

Advertisements
Courtesy: Public Domain

Also Read
തട്ടിയെടുത്തത് അടുത്ത കൂട്ടുക്കാരിയുടെ ഭർത്താവിനെ, എന്നിട്ട് വിവാഹ വീഡിയോയുമായി വരുന്നു; ഹാൻസികക്ക് എതിരെ കമന്റുമായി ആരാധകൻ

എന്നാൽ 1993 ൽ കരീഷ്മ നല്കിയ അഭിമുഖത്തിലൂടെ ആരാധകരുടെ ഭാവനകൾക്ക് അതിര് കല്പിക്കപ്പെട്ടു. സാഡസ്റ്റ് എന്നൊരു മാസികയ്ക്ക് നല്കിയ അഭിമുഖത്തിൽ തനിക്ക് അജയുമായുള്ള ബന്ധത്തെ കുറിച്ച് കരീഷ്മ തുറന്ന് പറഞ്ഞു. അന്നത്തെ കരീഷ്മയുടെ വാക്കുകൾ ഇങ്ങനെ; ‘എന്നെ വിശ്വസിക്കൂ, ഞങ്ങൾ സുഹൃത്തുക്കൾ മാത്രമാണ്, ഇനി അദ്ദേഹത്തിന് അങ്ങനെ വല്ലതും ഉണ്ടോയെന്ന് എനിക്ക് അറിയില്ല. എന്തായാലും എന്നോട് പറഞ്ഞിട്ടില്ല, പക്ഷേ അങ്ങനെ ഉണ്ടാകുമെന്ന് ഞാൻ കരുതുന്നില്ല. ആളുകൾ വെറുതെ ഇത്തരം നിഗമനങ്ങളിലേക്ക് എത്തിച്ചേരുന്നതാണ്. അതിന്റെ കാരണവും വ്യക്തമാണ്,’

അദ്ദേഹം എന്റെ ജീവൻ രക്ഷിച്ച വ്യക്തിയാണ്. അത് മാത്രമല്ല ഞങ്ങൾ ഒരുമിച്ച് ഒരുപാട് ഫിലിമുകൾ ചെയ്തു. ഇത്‌കൊണ്ടാണ് ഞങ്ങൾ തമ്മിൽ ബന്ധമുണ്ടെന്ന് പലരും കരുതുന്നത്. ചില വിഡ്ഢികൾ ഞങ്ങൾ വിവാഹിതരാകാൻ പോകുന്നു എന്ന് വരെ എഴുതിയിട്ടുണ്ട്. ഈ പ്രായത്തിൽ ഞാൻ എങ്ങനെ വിവാഹം കഴിക്കാനാണ്. ഇത് ശരിക്കും തമാശയാണ്,’ എന്നാണ് കരീഷ്മ പറഞ്ഞു.

Also Read
കമൽഹാസൻ വാണിയുമായി ആഗ്രഹിച്ചത് ലിവിംഗ് ടുഗെതർ, വാണിയുടെ പിടിവാശി വിവാഹത്തിലേക്ക് എത്തിച്ചു; സിനിമയിലെ പ്രണയനായകൻ ജീവിതത്തിലും പ്ലേ ബോയ് ആകാൻ ആഗ്രഹിച്ചതായി തുറന്ന് പറച്ചിൽ

അതേസമയം നടി കാജോളിനെയാണ് അജയ് ദേവ്ഗൺ വിവാഹം ചെയ്തത്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. ദേശീയ പുരസ്‌കാരം അടക്കം നേടിയിട്ടുള്ള കരിഷ്മ മികച്ച ഡാൻസർ കൂടിയാണ്. കോമഡി വേഷങ്ങളിൽ എല്ലാം കരീഷ്മ തിളങ്ങിയിരുന്നു.

Advertisement