സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങ് ആയി ഹണി റോസിന്റെ പുത്തൻ ഫോട്ടോ ഷൂട്ട്; വീഡിയോക്ക് കീഴെ ഹിന്ദിയിലും കമന്റുകൾ, രസകരമായി പ്രതികരിച്ച് ആരാധകർ

333

സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരുള്ള താരമാണ് ഹണിറോസ്. ബോയ് ഫ്രണ്ട് എന്ന സിനിമയിലൂടെ മലയാള സിനിമയുടെ ഭാഗമായ താരം ഇപ്പോൾ തെലുങ്കിലും, കന്നഡയിലും വിജയ ചിത്രങ്ങളുടെ ഭാഗമായി കൊണ്ടിരിക്കുകയാണ്. ഈയ്യടുത്ത് താരത്തിന്റേതായി റിലീസായ തെലുങ്ക് ചിത്രം വീരസിംഹറെഡ്ഡിക്ക് വൻ സ്വീകാര്യതയാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്.

ഇപ്പോഴിതാ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പുതിയ ഫോട്ടോഷൂട്ടിന്റെ വീഡിയോ പങ്ക് വെച്ചിരിക്കുകയാണ് താരം. നിമിഷ നേരം കൊണ്ടാണ് വീഡിയോ വൈറലായത്. സോഷ്യൽ മീഡിയയിൽ നിരന്തരം ട്രോളുകൾക്കും, സൈബർ ആക്രമണങ്ങൾക്കും വിധേയമായി കൊണ്ടിരിക്കുന്ന ഹണിറോസിനെതിരെ ഇപ്രാവശ്യവും നെഗറ്റീവ് പോസറ്റീവ് കമന്റുകളും വന്നിട്ടുണ്ട്.

Advertisements

Also Read
എന്നെ വിശ്വസിക്കൂ ഞങ്ങൾ സുഹൃത്തുക്കൾ മാത്രമാണ്,അദ്ദേഹത്തിന് എന്നോട് പ്രണയമുണ്ടെന്ന് ഞാൻ കരുതുന്നില്ല; കരീഷ്മയുടെ വാക്കുകൾ വൈറലാകുന്നു

നിരവധി സെലിബ്രിറ്റികളാണ് ഹണി റോസിന്റെ വീഡിയോക്ക് താഴെ കമന്റുമായി എത്തിയിരിക്കുന്നത്. പോസ്റ്റിന് കീഴെ ഹിന്ദിയിലും കമന്റുകൾ കണ്ടതോടെ രസകരമായി മലയാളികൾ പ്രതികരിച്ചിട്ടുണ്ട്.അതേസമയം ഹണി റോസിന്റെ മറ്റൊരു അഭിമുഖവും സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുകയാണ്.

മൈൽസ്റ്റോൺ മേക്കേഴ്സ് എന്ന യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിൽ തെലുങ്ക് സിനിമയിൽ അഭിനയിച്ചപ്പോഴുള്ള അനുഭവം താരം പങ്ക് വെച്ചിട്ടുണ്ട്. ഹണിയുടെ വാക്കുകൾ ഇങ്ങനെ; ‘എന്റെ പേര് ഹണിറോസ് എന്നാണ്. പക്ഷെ തെലുങ്കിൽ അവർക്ക് ഹണി എന്ന് ഉച്ചരിക്കാൻ കഴിയാറില്ല. അതുകൊണ്ട് അവരെന്നെ അണി എന്നൊക്കെയാണ് വിളിച്ചിരുന്നത്. തെലുങ്കിലെ സൂപ്പർതാരം ബാലയ്യയെ കുറിച്ച് ഞാൻ അറിഞ്ഞത് ട്രോളുകളിലൂടെയാണ്. അദ്ദേഹത്തിന്റെ സിനിമകളിൽ ഞാൻ കണ്ടിട്ടുള്ളത് ലെജന്റാണ്. പിന്നെ ഞാൻ കണ്ടിട്ടുള്ളചത് അഖണ്ഢയാണ്.

Also Read
തട്ടിയെടുത്തത് അടുത്ത കൂട്ടുക്കാരിയുടെ ഭർത്താവിനെ, എന്നിട്ട് വിവാഹ വീഡിയോയുമായി വരുന്നു; ഹാൻസികക്ക് എതിരെ കമന്റുമായി ആരാധകൻ

വളരെ ദേഷ്യമുള്ള വ്യക്തി എന്നാണ് ബാലയ്യയെ കുറിച്ച് ഞാൻ അറിഞ്ഞുവെച്ചിരുന്നത്. പക്ഷെ അദ്ദേഹത്തിന്റെ വർക്ക് ചെയ്തപ്പോഴാണ് മനസ്സിലായത് ഞാൻ വിചാരിച്ചപ്പോലെയുള്ള വ്യക്തിയേ അല്ല എന്ന്. ആദ്യ ദിവസം അദ്ദേഹത്തെ കണ്ടപ്പോഴും, വർക്ക് ചെയ്തപ്പോഴും ഒരു ഭയമുണ്ടായിരുന്നു. അദ്ദേഹം വളരെ എനർജിയുള്ള വ്യക്തിയാണ്. നന്നായി സംസാരിക്കും. ഫൈറ്റും ഡാൻസുമാണ് അദ്ദേഹത്തിന് ഏറെ ഇഷ്ടമെന്നാണ് ഹണി പറഞ്ഞത്

Advertisement