Home Entertainment Celebrities

ഈ പൊളിറ്റിക്കൽ കറക്റ്റ്‌നസും ജൻഡർ ഇക്വാളിറ്റിയും വച്ച് തമാശ പറയാൻ ഭയങ്കര പാടാണ്; കൗണ്ടർ അടിച്ച് ചീഞ്ഞിട്ടുണ്ടെന്ന് നവ്യ നായർ

174

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. നിരവധി സിനിമകളിലൂടെ പ്രിയപ്പെട്ട നായികയായി മാരിയ നവ്യ പിന്നീട് വിവാഹത്തോടെ നീണ്ട ഇടവേളയെടുത്തിരുന്നു. ഇപ്പോൾ വീണ്ടും കലാരംഗത്ത് സജീവമാവുകയാണ് താരം.

താരത്തിന്റേതായി പുറത്തെത്തിയ ഏറ്റവും പുതിയ ചിത്രമാണ് ജാനകി ജാനേ. അനീഷ് ഉപാസന സംവിധാനം ചെയ്ത ചിത്രത്തിൽ നായകനായി എത്തുന്നത് സൈജു കുറുപ്പാണ്. തന്റെ രണ്ടാംവരവിൽ നിറയെ ചിത്രങ്ങളാണ് നവ്യയെ കാത്തിരുന്നത്.

Advertisements

ഇപ്പോഴിതാ നവ്യയുടെ ഒരു അഭിമുഖമാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. ജാനകി ജാനേ സിനിമയുടെ പ്രമോഷന്റെ ഭാഗമായി നവ്യ നൽകിയ അഭിമുഖത്തിൽ തമാശ പാളിപോയ നിമിഷങ്ങളെ കുറിച്ച് സംസാരിക്കുന്ുണ്ട്.

ALSO READ- വ്യാജ മീ ടൂ വ്യാജ ആരോപണങ്ങൾ കാരണം ആണുങ്ങൾക്കും പ്രശ്‌നങ്ങളുണ്ട്; പേഴ്‌സണലി അങ്ങനെയൊരാളെ അറിയാം; വെളിപ്പെടുത്തി അനാർക്കലി മരിക്കാർ

‘ചേച്ചി കൗണ്ടർ അടിച്ചിട്ട് ചീഞ്ഞുപോയ സന്ദർഭം വല്ലതും ഉണ്ടായിട്ടുണ്ടോ?’ എന്ന അവതാരികയുടെ ചോദ്യത്തിന് ‘പലതവണ ഉണ്ടായിട്ടുണ്ട്, ഒരു ഉദാഹരണം പറയാൻ ഒന്നും എനിക്ക് ഓർമ്മ ഇല്ല. പക്ഷെ എപ്പോഴും ചീയും തമാശകൾ അങ്ങിനെ തന്നെയാണ്. നമുക്ക് ഈ പൊളിറ്റിക്കൽ കറക്റ്റ്‌നസും ജൻഡർ ഇക്വാളിറ്റിയും വച്ച് തമാശ പറയാൻ ഭയങ്കര പാടാണ്. എന്നാണ് നവ്യ മറുപടിയായി പറഞ്ഞത്.

കൂടാതെ, ‘സന്യാസിമാർ ആന്തരികാവയവം പുറത്തെടുത്തു കഴുകി എന്ന് പറഞ്ഞില്ലേ, ആ കഴുകിയ സാധനം ഉണങ്ങി. അത് ഞാൻ മടക്കി അലമാരയിലും വച്ചു. ഇനി അതിനെക്കുറിച്ച് ഒരു ചോദ്യം പോലും ചോദിക്കരുത്. ഓൺ എയർ ആണ് ഇപ്പോഴും ഞാൻ. സ്റ്റുഡിയോയുടെ ഒക്കെ മുന്നിൽ എഴുതി വയ്ക്കില്ലേ ഓൺ എയർ എന്ന് ഞാൻ അതുപോലെ അവിടെ തന്നെയാ. ഹൈഡ്രജൻ ബലൂൺ പോലെ മുകളിലേക്ക് പോകും, മെല്ലെയെങ്ങാനും ഒന്ന് താഴേക്ക് വന്നാൽ അപ്പോൾ ആരെങ്കിലും ഒരു ഒറ്റ തട്ടാണ് വീണ്ടും മുകളിലേക്ക് പോകും’ -എന്നും നവ്യ വിശദീകരിച്ചു.

ALSO READ- തൃഷയെ ചൊല്ലി കാർത്തിയുടെ കുടുംബത്തിൽ പൊട്ടിത്തെറി, വെളിപ്പെടുത്തി പ്രമുഖ സംവിധായകൻ, പുറത്ത് വരുന്നത് ഞെട്ടിക്കുന്ന കാര്യങ്ങൾ

വളരെ പോസിറ്റീവായ രീതിയിൽ വരുന്ന ട്രോളുകളും കളിയാക്കലുകളും വായിക്കുന്നത് തന്നെ സംബന്ധിച്ച് സന്തോഷം ആണെന്ന് നവ്യ മുൻപും പറഞ്ഞിട്ടുണ്ട്. എന്നാൽ പറയുന്ന പല കാര്യങ്ങളെയും വളച്ചൊടിച്ച് സൈബർ അറ്റാക്കുകൾ ആക്കി മാറ്റുന്നതും വീട്ടിൽ ഇരിക്കുന്ന അച്ഛനെയും അമ്മയെയും വരെ പറയുന്ന സാഹചര്യങ്ങൾ ഉണ്ടാവുന്നത് കാണുമ്പോൾ തനിക്ക് സങ്കടം ആണ് വരുന്നത് എന്നും സോഷ്യൽ മീഡിയ തനിക്ക് മടുത്തു എന്ന് തോന്നാറുണ്ട് എന്നും നവ്യ പറഞ്ഞിരുന്നു.

Advertisement