വ്യാജ മീ ടൂ വ്യാജ ആരോപണങ്ങൾ കാരണം ആണുങ്ങൾക്കും പ്രശ്‌നങ്ങളുണ്ട്; പേഴ്‌സണലി അങ്ങനെയൊരാളെ അറിയാം; വെളിപ്പെടുത്തി അനാർക്കലി മരിക്കാർ

102

ആനന്ദം എന്ന സിനിമയിലൂടെ ബോയ് കട്ട് അടിച്ച് മലയാള സിനിമയിലേക്ക് കയറി വന്ന നടിയാണ് അനാർക്കലി മാരിക്കാർ. തുടർന്ന് ഒരു പിടി നല്ല ചിത്രങ്ങളിൽ അഭിനയിച്ച താരത്തിന്റേതായി അവസാനമായി പുറത്തിറങ്ങിയ ചിത്രമാണ് സുലൈഖ മൻസിൽ. അനാർക്കലിയുടേതായി വരുന്ന ഫോട്ടോ ഷൂട്ടുകളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ സിനിമാ രംഗത്തെ മീ ടൂ ആരോപണങ്ങൾ സംബന്ധിച്ച് സംസാരിക്കുകയാണ് താരം. പലപ്പോഴും ‘മീ ടൂ’ വിൽ വരുന്ന ചില വ്യാജ ആരോപണങ്ങൾ കാരണം ആണുങ്ങൾക്കും പ്രശ്‌നങ്ങളുണ്ടെന്നാണ് അനാർക്കലി പറയുന്നത്.

അതേസമം, ഇന്നത്തെ കാലത്ത് ആളുകൾക്ക് ടോക്‌സിക് റിലേഷൻഷിപ്‌സ് എന്താണെന്നുള്ളതൊക്കെ മനസ്സിലായി തുടങ്ങിയിട്ടുണ്ടെന്നും താരം പറഞ്ഞു. അതൊന്നും സ്‌നേഹമല്ലയെന്നുള്ള ബോധം ആളുകൾക്കുണ്ടായി തുടങ്ങിയിട്ടുണ്ട്. എന്നാലും ഇപ്പോൾ ‘കലിപ്പന്റെ കാന്താരി’മാർ കുറച്ച് കൂടുതലാണെന്നും അനാർക്കലി പറഞ്ഞു.

Advertisements

ടോക്സിക്ക് ആയ കാമുകനിൽ നിന്നും രക്ഷപ്പെടാനുള്ള നായികയുടെ ശ്രമത്തിന് കൂടെ നിൽക്കുന്ന കൂട്ടുകാരിയായിരുന്നു ഉയരെയിലെ അനാർക്കലിയുടെ കഥാപാത്രം. ഉയരെ സിനിമയ്ക്ക് ശേഷം ഒരുപാട് പേർ എനിക്ക് മെസേജ് ചെയ്തിരുന്നു. ഞാൻ ഉയരെയിൽ അവതരിപ്പിച്ച കഥാപാത്രം പോലൊരാൾ ജീവിതത്തിലുണ്ടായാൽ നന്നായേനെയെന്നൊക്കെ മെസേജുകളുണ്ടായിരുന്നുവെന്നാണ് അനാർക്കലി ഓർക്കുന്നത്. അതേസമയം, ടോക്‌സിക് റിലേഷൻഷിപ്പിൽ അകപ്പെട്ടുപോയ ഒരു സുഹൃത്ത് എനിക്കുണ്ടായിരുന്നുവെന്നാണ് അനാർക്കലി തുറന്നു പറയുന്നത്.

ALSO READ- തൃഷയെ ചൊല്ലി കാർത്തിയുടെ കുടുംബത്തിൽ പൊട്ടിത്തെറി, വെളിപ്പെടുത്തി പ്രമുഖ സംവിധായകൻ, പുറത്ത് വരുന്നത് ഞെട്ടിക്കുന്ന കാര്യങ്ങൾ

മിക്കവാറും ആണുങ്ങൾ ഒരിടത്തും മാറ്റിനിർത്തപ്പെടാറില്ലെന്നതാണ് അനുഭവം. ഭൂരിപക്ഷ ലൈംഗികാരോപണങ്ങളും സത്യസന്ധമാണെന്നും അല്ലാത്തവ വളരെ ചുരുക്കം മാത്രമാണെന്നും അനാർക്കലി വിശദീകരിക്കുന്നു.

ഒരിടത്തും ആണുങ്ങൾ മാറ്റിനിർത്തപ്പെടാറില്ല, എന്നാൽ ആണുങ്ങൾക്കും പ്രശ്‌നങ്ങളുണ്ട്. അതിന് കാരണവും ആണുങ്ങൾ തന്നെയാണ്. ഒരിക്കലും സ്ത്രീകളല്ല. ‘മീ ടൂ’ വിൽ വരുന്ന ചില വ്യാജ ആരോപണങ്ങൾ കാരണം ആണുങ്ങൾക്ക് പ്രശ്‌നങ്ങളുണ്ട്. അങ്ങനെ പ്രശ്‌നങ്ങൾ നേരിട്ടയാളെ എനിക്ക് പേഴ്‌സണലി അറിയാം. പക്ഷേ അത് വളരെ ചുരുക്കം മാത്രമാണ്. ഭൂരിപക്ഷ ലൈംഗികാരോപണങ്ങളും അങ്ങനെയല്ല’- എന്നും അനാർക്കലി ചൂണ്ടിക്കാണിക്കുന്നു.

ALSO READ-പ്രിയപ്പെട്ട മോഹൻലാലിന് ആശംസയുമായി മുഖ്യമന്ത്രി, കൈകോർത്ത് നിൽക്കുന്ന ചിത്രവുമായി രാത്രി 12ന് തന്നെ ആശംസ അറിയിച്ച് മമ്മൂട്ടി: ലാലേട്ടന്റെ പിറന്നാൾ ആഘോഷമാക്കി ആരാധകർ

പലപ്പോഴും സമൂഹത്തിലെ തെറ്റായ വ്യവസ്ഥിതി മൂലം പുരുഷന്മാർ ഇതൊക്കെ അനുഭവിക്കുന്നത്. ആണുങ്ങൾ പൊതുവേ കരയാനൊക്കെ ബുദ്ധിമുട്ടുള്ളവരായിരിക്കും. ഇമോഷൻസ് പ്രകടിപ്പിക്കാനും ആരെങ്കിലുമായിട്ട് കംഫർട്ട് ആവാനൊക്കെ ആണുങ്ങൾ കുറച്ച് പ്രയാസം നേരിടുന്നത് പോലെ തോന്നിയിട്ടുണ്ട്. അതിന് കാരണം ഇവിടുത്തെ വ്യവസ്ഥിതയാണെന്നും അനാർക്കലി പറയുന്നു.

Advertisement