പ്രിയപ്പെട്ട മോഹൻലാലിന് ആശംസയുമായി മുഖ്യമന്ത്രി, കൈകോർത്ത് നിൽക്കുന്ന ചിത്രവുമായി രാത്രി 12ന് തന്നെ ആശംസ അറിയിച്ച് മമ്മൂട്ടി: ലാലേട്ടന്റെ പിറന്നാൾ ആഘോഷമാക്കി ആരാധകർ

495

മലയാളത്തിന്റെ താരരാജാവ് നടന വിസ്മയം കംപ്ലീറ്റ് ആക്ടർ മോഹൻലാലിന്റെ പിറന്നാൾ ആഘോഷമാക്കി മാറ്റുകയാണ് ലോകമെമ്പാടുമുള്ള ആരാധകരും സഹപ്രവർത്തകരും സാമൂഹിക സാംസ്‌കാരിക ഭരണാധാകാര രംഗത്തുമുള്ളവർ. മലയാളികളുടെ ഈ പ്രിയതാരത്തിന്റെ 63ാം പിറന്നാൾ ആണ് മെയ് 21ന് ആഘോഷിക്കുന്നത്.

ആശംസകൾ നേർന്ന ഏറ്റവും പ്രമുഖരുടെ ലിസ്റ്റിൽ മുഖ്യമന്ത്രി പിണറായി വിജയനും മെഗാതാരം മമ്മൂട്ടിയും ഉൾപ്പടെ നിരവധി പേരാണ് ഉള്ളത്. പ്രിയപ്പെട്ട മോഹൻലാലിന് ജന്മദിനാശംസകൾ എന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചത്.

Advertisements

Also Read
വമ്പൻ ട്വിസ്റ്റ്, സുരേഷേട്ടനും സുമലത ടീച്ചറും ഒന്നിക്കുന്നു, സേവ് ദി ഡേറ്റ് വിഡിയോ പുറത്ത്, ആശംസകളുമായി ആരാധകർ

ഒന്നിച്ചുള്ള ഫോട്ടോ പങ്കുവച്ചാണ് മമ്മൂട്ടി ആശംസകൾ അറിയിച്ചത്. രാത്രി കൃത്യം 12 മണിക്ക് തന്നെ പ്രിയപ്പെട്ട ലാലിന് ജന്മദിനാശംസകൾ എന്ന് മമ്മൂട്ടി കുറിച്ചു. കൂടാതെ ലേഡി സൂപ്പർതാരം മഞ്ജു വാര്യർ, സൂപ്പർതാരവും സംവിധായകനും നിർമ്മാതാവും ആയി പൃഥ്വിരാജ്, മുകേഷ് ഉൾപ്പടെ നിരവധി പേരാണ് പിറന്നാൾ ആശംസകളുമായി എത്തിയത്.

ഹാപ്പി ബർത്ത്‌ഡേ ലാലേട്ടാ, നമ്മൾ ജീവിക്കുന്ന ജീവിതത്തെ എങ്ങനെ സ്‌നേഹിക്കണം എന്ന് പഠിപ്പിച്ചതിന് നന്ദി. ഇന്നോളം തന്നതിന്, ഇന്നീ മലയാളം കൈകൂപ്പുന്നു എന്നായിരുന്നു മോഹൻലാലിന് ഒപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് മഞ്ജു വാര്യർ കുറിച്ചത്.

ഹാപ്പി ബർത്ത്‌ഡേ അളിയാ നിന്റെ കളിയിക്കയുടെ ആശംസകൾ എന്നാണ് മുകേഷ് ആശംസിച്ചത്. പുതിയ ചിത്രമായ എമ്പുരാന്റെ പോസ്റ്ററിനൊപ്പമായിരുന്നു പൃഥ്വിരാജിന്റെ ആശംസ.

1960 മേയ് 21ന് പത്തനംതിട്ടയിൽ വിശ്വനാഥൻ നായരുടെയും ശാന്താകുമാരിയുടെയും രണ്ടാമത്തെ മകനായാണ് മോഹൻലാലിന്റെ ജനനം. നാടകത്തോടുള്ള സ്‌നേഹമാണ് മോഹൻലാലിനെ സിനിമയിലേക്ക് എത്തിക്കുന്നത്.

1978 സെപ്റ്റംബർ മൂന്നിന് തിരനോട്ടം എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയിൽ അരങ്ങേറുന്നത്. എന്നാൽ ഈ സിനിമ പുറത്തിറങ്ങിയില്ല. ശേഷം ഫാസിൽ സംവിധാനം ചെയ്ത മഞ്ഞിൽവിരിഞ്ഞ പൂക്കളിലൂടെ സ്‌ക്രീനിൽ എത്തി.

മോഹൻലാലിന്റെ വില്ലൻ റോൾ ആരാധകരുടെ മനം കവർന്നു. തുടക്കകാലത്ത് വില്ലനായും സഹ നടൻ ആയും തിളങ്ങിയതിനു ശേഷമാണ് മോഹൻലാൽ നായകനായി എത്തുന്നത്. നാല് പതിറ്റാണ്ടോളം നീണ്ടു നിൽക്കുന്ന അഭിനയ ജീവിതത്തിൽ മലയാളികൾക്ക് ഓർത്തുവെക്കാൻ നിരവധി കഥാപാത്രങ്ങളെയാണ് അദ്ദേഹം സമ്മാനിച്ചിരിക്കുന്നത്.

Also Read
കീർത്തി സുരേഷിന്റെ ഭാവി വരൻ ദുബായിയിലെ മലയാളി വ്യവസായി ഫർഹാൻ, 13 വർഷമായുള്ള ബന്ധം, ഇരുവരും പ്രണയത്തിൽ, വിവാഹം ഉടൻ, പുറത്തു വരുന്ന റിപ്പോർട്ടുകൾ ഇങ്ങനെ

Advertisement