Home Entertainment Celebrities

അദ്ദേഹത്തിന്റെ മരണവാര്‍ത്തയറിഞ്ഞിട്ടും തിരിഞ്ഞ് നോക്കിയിട്ടില്ല, വീടിന്റെ മുന്നില്‍ കൂടി പോയിട്ടും ഒന്നും കേറിയിട്ടില്ല, നന്ദികേടാണ് മഞ്ജു കാണിച്ചത്, രൂക്ഷവിമര്‍ശനവുമായി ശാന്തിവിള ദിനേശ്

16740

ഇടയ്ക്ക് ഒരിടവേള ഉണ്ടായെങ്കിലും ഇരുപത്തിയഞ്ച് വര്‍ഷത്തില്‍ ഏറെയായി മലയാളത്തിന്റെ വെള്ളിത്തിരയില്‍ നിറഞ്ഞു നില്‍ക്കുന്ന മലയാള സിനിമയുടെ ലേഡീ സൂപ്പര്‍ സ്റ്റാര്‍ എന്ന വിശേഷണത്തിന് അര്‍ഹയായ നടിയാണ് മഞ്ജു വാര്യര്‍. മഞ്ജുവിനെ മലയാളി പ്രേക്ഷകരുടെ മനസിലെ പ്രിയനടി ആക്കിയിരിക്കുന്നുതിന് പിന്നില്‍ നിരവധി സിനിമകളിലെ മികച്ച കഥാപാത്രങ്ങള്‍ തന്നെയാണ്.

Advertisements

ആദ്യ വരവില്‍ നിരവധി കരുത്തുറ്റ വേഷങ്ങള്‍ മലയാളത്തില്‍ ചെയ്ത മഞ്ജു വാര്യര്‍ നടന്‍ ദിലീപും ആയുള്ള വിവാഹത്തോടെ സിനിമ വിടുകയും എന്നാല്‍ 14 വര്‍ഷത്തിന് ശേഷം വിവാഹ മോചനം നേടി ശക്തമായി തിരിച്ചു വരികയും ചെയ്തിരുന്നു.

Also Read: ബാബുവും രവിക്കുട്ടനും, പഴയകാല ഓര്‍മ്മകളുമായി ബൈജു, വൈറലായി ചിത്രം

സൂപ്പര്‍താരങ്ങളക്ക് പുറമേ യുവതാരങ്ങള്‍ക്ക് ഒപ്പവും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്യുന്ന മഞ്ജു വാര്യര്‍ മലയാളത്തിന് പുറമെ തമിഴിലും ഹിന്ദിയിലും താരം സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. തുനിവും ആയിഷയുമാണ് താരത്തിന്റെ അവസാനമായി തിയേറ്ററിലെത്തിയ ചിത്രം.

ഇപ്പോഴിതാ മഞ്ജുവിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ശാന്തിവിള ദിനേശ്. സിനിമാട്ടോഗ്രാഫര്‍ കെ രാമചന്ദ്ര ബാബു മരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ കുടുംബത്തെ ഒന്നുപോയി കണ്ട് ആശ്വസിപ്പിക്കാന്‍ മഞ്ജു പോയില്ലെന്ന് ശാന്തിവിള ദിനേശ് പറയുന്നു.

Also Read: സ്വപ്‌നം കണ്ട് പണിത വീടാണ്, ഇതുവരെ അവിടെ താമസിക്കാന്‍ കഴിഞ്ഞിട്ടില്ല, മനസ്സുതുറന്ന് മഞ്ജു പത്രോസ്

മഞ്ജുവിനെ പ്രശ്‌സതയാക്കിയ സല്ലാപം സിനിമയില്‍ ഉള്‍പ്പെടെ പ്രവര്‍ത്തിയാളാണ് അദ്ദേഹം. അദ്ദേഹത്തോട് മഞ്ജുവും സിനിമാലോകവും കാണിച്ചത് അനീതിയാണെന്നും മമ്മൂട്ടി വിളിച്ച് കാര്യങ്ങള്‍ തിരക്കിയിട്ടുണ്ട്, എന്നാല്‍ അവിടെ വന്നിട്ടില്ലെന്നും ശാന്തിവിള ദിനേശ് കൂട്ടിച്ചേര്‍ത്തു.

അദ്ദേഹം മരണപ്പെട്ട ദിവസം മഞ്ജു അദ്ദേഹത്തിന്റെ വീടിന് മുന്നിലൂടെ പോയിട്ടുണ്ട്. ഒരു തവണയെങ്കിലും മഞ്ജുവിന് ആ വീട്ടിലൊന്ന് കേറാമായിരുന്നുവെന്നും വിശാലമനസ്സുള്ള സ്ത്രീയെന്ന് എല്ലാവരും വിശേഷിപ്പിക്കുന്ന മഞ്ജു ഇങ്ങനെ ചെയ്തത് തന്നെ വല്ലാതെ വേദനിപ്പിച്ചുവെന്നും ശാന്തിവിള ദിനേശ് പറയുന്നു.

Advertisement