ആ സൂപ്പർതാരം റൂമിലേക്ക് വിളിച്ചു; പോവാതിരുന്നതിന്റെ പ്രതികാരം സഹിക്കാനായില്ല; എനിക്ക് സിനിമ കരിയർ അവസാനിപ്പിക്കേണ്ടി വന്നു: നടി വിചിത്ര

238

തെന്നിന്ത്യൻ ഭാഷകളിലെല്ലാം നിറഞ്ഞു നിന്നിരുന്ന നടിയായിരുന്നു വിചിത്ര. രണ്ട് ദശാബ്ദം മുൻപ് അഭിനയ രംഗത്ത് സജീവമായിരുന്ന താരം പെട്ടെന്ന് അപ്രതീക്ഷിതമായി സിനിമാ ലോകത്ത് നിന്നും പിൻമാറുകയായിരുന്നു. തെന്നിന്ത്യയിൽ നൂറിലേറെ ചിത്രങ്ങളിൽ ഗ്ലാമർ റോളുകൾ ചെയ്ത വിചിത്ര മലയാളത്തിൽ ഏഴാമിടം, ഗന്ധർവരാത്രി തുടങ്ങിയ മലയാള സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

ഇപ്പോഴിതാ വിചിത്ര തമിഴ് ബിഗ്‌ബോസ് ഏഴാം സീസണിൽ മത്സരാർത്ഥിയായിട്ട് എത്തിയിരിക്കുകയാണ്. എന്ത് കൊണ്ടാണ് താൻ ഇരുപത് വർഷം മുൻപ് അഭിനയ രംഗം വിട്ടത് എന്ന് വെളിപ്പെടുത്തിയരിക്കുകയാണ് ഈ ഷോയിലൂടെ നടി.

Advertisements

തന്റെ കരിയർ തന്നെ നശിച്ചത് ഒരു സൂപ്പർതാരത്തിന്റെ കോപം കാരണമാണ് എന്നാണ് താരം പറയുന്നത്. തനിക്ക് സിനിമാ കരിയർ അവസാനിപ്പിക്കേണ്ടി വന്നത് സൂപ്പർതാരം കാരണമാണ് എന്ന് വിചിത്ര പറഞ്ഞതോടെ ആ നടൻ തെലുങ്ക് സൂപ്പർ താരം നന്ദമൂരി ബാലകൃഷ്ണയാണ് എന്നാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന ചർച്ച.

ALSO READ- മമ്മൂട്ടിയുടെ നായികയാവാൻ ജ്യോതിക വാങ്ങിയത് കോടികൾ; സൂര്യയുടേയും ജ്യോതികയുടേയും ആസ്തിയുടെ അമ്പരപ്പിക്കുന്ന കണക്കുകൾ ഇങ്ങനെ

അന്ന് മലമ്പുഴയിൽ ആയിരുന്നു ഷൂട്ടിംഗ്. അവിടെ തങ്ങൾ താമസിച്ച ഹോട്ടലിലെ മാനേജറായിരുന്നു പിന്നീട് തന്റെ ഭർത്താവായത്. ചിത്രത്തിന്റെ ആദ്യം ദിനം ഒരു പാർട്ടിക്കിടെ ഒരു പ്രധാന നടൻ ഇതിൽ അഭിനയിക്കുന്നുണ്ടോ എന്ന് ചോദിച്ച് തന്നോട് റൂമിലേക്ക് വരാൻ ആവശ്യപ്പെട്ടു. തന്റെ പേര് പോലും ചോദിച്ചില്ല. അത് ശരിക്കും ഷോക്കിംഗ് ആയിരുന്നു. എന്നാൽ താൻ പോയില്ലെന്നും തന്റെ റൂമിൽ കിടന്നുറങ്ങിയെന്നും താരം പറയുന്നു.

പിന്നീട്, അടുത്ത ദിവസം മുതൽ ആ ഷൂട്ടിംഗ് ലൊക്കേഷനിൽ ഉപദ്രവമായിരുന്നു. നിരന്തരം റൂമിന്റെ വാതിലിൽ മുട്ടലുകൾ. തന്റെ കഷ്ടപ്പാട് കണ്ടിട്ട് ഹോട്ടൽ മാനേജറായ തന്റെ ഭർത്താവ് റൂമുകൾ സിനിമക്കാർ പോലും അറിയാതെ മാറ്റിയിരുന്നു.

ALSO READ- ‘പ്രണയം തകർന്നത് വല്ലാതെ വിഷമിപ്പിച്ചു, തിരിച്ചു വരാൻ ഒത്തിരി സമയം വേണ്ടി വന്നു’; 43ാം വയസിലും അവിവാഹിതയായി തുടരുന്നതിനെ കുറിച്ച് നന്ദിനി

ഒരു ദിവസം കാട്ടിലെ സംഘട്ടന രംഗം എടുക്കുകയായിരുന്നു. ഹീറോയും ഹീറോയിനും ഒക്കെയുണ്ട്. ആദിവാസികളായ തങ്ങളെ ഒരുകൂട്ടം ഉപദ്രവിക്കുന്നതാണ് ഷൂട്ട് ചെയ്യുന്നത്. ആ കൂട്ടത്തിൽ ഒരാൾ നിരന്തരം തന്നെ മോശമായി സ്പർശിച്ചു. ഇയാളെ പിടിച്ച് സ്റ്റണ്ട് മാസ്റ്ററുടെ അടുത്ത് എത്തിച്ചപ്പോൾ സ്റ്റണ്ട് മാസ്റ്റർ മുഴുവൻ സെറ്റിന് മുന്നിൽ വച്ച് തന്നെ തല്ലുകയായിരുന്നു.

ഇതിനെതിരെ യൂണിയനിൽ പരാതി കൊടുത്തപ്പോൾ ഒരു സഹകരണവും ലഭിച്ചില്ലെന്നും പോലീസിൽ എന്താണ് പരാതി നൽകാത്തത് എന്നുമാണ് തിരിച്ച് ചോദിച്ചത്. അന്നെല്ലാം തെളിവുമായി ചെന്നൈയിൽ വരെ വന്നത് അന്നത്തെ ഹോട്ടൽ മാനേജറായ ഭർത്താവ് ആയിരുന്നു. ഇത്തരം മോശം സംഭവങ്ങളോടെയാണ് സിനിമാ രംഗം വിട്ടത്. അദ്ദേഹത്തിനെ കല്ല്യാണം കഴിച്ചു ഇപ്പോൾ മൂന്ന് കുട്ടികളായി എന്നും താരം പറയുന്നു.

പക്ഷെ, അന്ന് തനിക്ക് സംഭവിച്ച മുറിവ് ഉണങ്ങാൻ 20-22വർഷം എടുത്തു. ഇപ്പോൾ ഞാൻ തിരിച്ചുവരവിന്റെ പാതയിലാണെന്നും വിചിത്ര പറഞ്ഞു. അതേസമയം വിചിത്ര പറഞ്ഞ ചിത്രം 2000 ൽ ഇറങ്ങിയ ഭലേവാദിവി ബസു എന്ന ബാലകൃഷ്ണ ചിത്രമാണ് എന്നാണ് സോഷ്യൽ മീഡിയ കണ്ടെത്തിയത്.

Advertisement