സുരേഷേട്ടനൊപ്പം സാധാരണക്കാരായ അമ്മമാരുണ്ട്, നിഷ്‌കളങ്കരായ സഹോദരിമാരുണ്ട്, നിങ്ങളുടെ വിഷം ചീറ്റല്‍ കൊണ്ടൊന്നും തളര്‍ത്താനും തകര്‍ക്കാനും കഴിയില്ല, വിവേക് ഗോപന്‍ പറയുന്നു

87

നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി ഇപ്പോള്‍ വീണ്ടും വിവാദത്തില്‍ അകപ്പെട്ടിരിക്കുകയാണ്. മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറി എന്ന കാരണത്താലാണ് സുരേഷ് ഗോപി ഇപ്പോള്‍ വീണ്ടും ചര്‍ച്ചാവിഷയമായി മാറിയിരിക്കുന്നത്.

Advertisements

സുരേഷ് ഗോപിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്. ഇപ്പോഴിതാ സംഭവത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടനും ബിജെപി പ്രവര്‍ത്തകനുമായ വിവേക് ഗോപന്‍. തനിക്ക്വ്യക്തിപരമായി ഏറെ അടുപ്പമുള്ള ആളാണ് സുരേഷേട്ടനെന്നും സ്ത്രീകളോട് അത്രയും ആദരവോടെയെ അദ്ദേഹം സംസാരിക്കൂവെന്നും വിവേക് പറയുന്നു.

Also Read: കുറച്ചൊക്കെ സസ്‌പെന്‍സ് ഇരിക്കട്ടെ, പ്രണവിന്റെ ലവ് ആണോ എന്നൊന്നും പറയാറായിട്ടില്ല, മനസ്സുതുറന്ന് കല്യാണി പ്രിയദര്‍ശന്‍

സ്ത്രീകളെ സ്വന്തം അമ്മയെ പോലെ അല്ലെങ്കില്‍ മക്കളെ പോലെ കൊണ്ടുനടക്കുന്ന സാധാരണക്കാരനാണ് അദ്ദേഹം. ഇപ്പോള്‍ എന്താണ് സംഭവിച്ചതെന്ന് നമുക്ക് എല്ലാവര്‍ക്കും അറിയാമെന്നും തികച്ചും സൗഹൃദപരമായി ചിരിച്ചുകൊണ്ട് ചോദിച്ച ചോദ്യങ്ങള്‍ക്ക് അതേ തരത്തില്‍ തോളില്‍ തട്ടിയാണ് മറുപടി നല്‍കിയതെന്നും വിവേക് പറയുന്നു.

അതിന്റെ പേരില്‍ കണ്ണില്‍ കാണുന്നതെല്ലാം മഞ്ഞയായി തോന്നുന്ന മഞ്ഞപ്പിത്തം ബാധിച്ച ചിലര്‍ അദ്ദേഹത്തെ കുരിശിലേറ്റാന്‍ ശ്രമിക്കുകയാണ്. ആ മനുഷ്യന്‍ മുഖം മൂടി ഇല്ലാതെ ആ പെണ്‍കുട്ടിക്കുണ്ടായ ബുദ്ധിമുട്ടില്‍ പരസ്യമായി മാപ്പ് പറഞ്ഞുവെന്നും വിവേക് പറയുന്നു.

Also Read: തിയറ്ററില്‍ കങ്കണയുടെ ‘തേജസ്’ ബോംബ്; തുടര്‍ച്ചയായ പരാജയത്തിന് ഇടയില്‍ ബോക്‌സ് ഓഫീസില്‍ ദുരന്തമായി ബോളിവുഡ് ‘റാണി’

സുരേഷേട്ടനൊപ്പം സര്‍വ്വസാധാരണ അമ്മമാരുണ്ട്. നിഷ്‌കളങ്കരായ സഹോദരിമാരുണ്ട്. പൊതു സമൂഹം ഒന്നാകെ കൂടെയുണ്ടെന്നും നിങ്ങളുടെ വിഷം ചീറ്റല്‍ കൊണ്ടൊന്നും സുരേഷേട്ടനെ തളരാനും തകര്‍ത്താനും കഴിയില്ലെന്നും വിവേക് പറയുന്നു.

Advertisement